Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാചക ശേഷം കരിക്കട്ടകളും മറ്റും ബീച്ചിൽ ഉപേക്ഷിക്കുന്നു; ഖത്തറിലെ ബീച്ചുകളിൽ ബാർബിക്യു പാചകം നിരോധിക്കുവാൻ നീക്കം; നിയമലംഘകർക്ക് 10,000 റിയാൽ വരെ പിഴ ഈടാക്കും

പാചക ശേഷം കരിക്കട്ടകളും മറ്റും ബീച്ചിൽ ഉപേക്ഷിക്കുന്നു; ഖത്തറിലെ ബീച്ചുകളിൽ ബാർബിക്യു പാചകം നിരോധിക്കുവാൻ നീക്കം; നിയമലംഘകർക്ക് 10,000 റിയാൽ വരെ പിഴ ഈടാക്കും

സ്വന്തം ലേഖകൻ

ദോഹ: രാജ്യത്തെ ബീച്ചുകളിൽ ബാർബിക്യു പാകം ചെയ്യുന്നത് നിരോധിക്കാൻ ആലോചന. അവധി ദിനങ്ങളിലും മറ്റും നിരവധിപേരാണ് ബീച്ചുകളിൽ ബാർബിക്യു പാർട്ടിക്കായി എത്തുന്നത്. ഇതുമൂലം ബീച്ചുകൾ വൻതോതിൽ മലിനമാകുകയും ഭക്ഷണം പാകം ചെയ്തതിന് ശേഷമുള്ള കരിക്കട്ടകൾ, കല്ലുകൾ, വെള്ളക്കുപ്പികൾ തുടങ്ങിയവ ബീച്ചുകളിൽ അലക്ഷ്യമായി ഉപേക്ഷിച്ചുപോവുകയും ചെയ്യുന്നു. ഇതു മൂലം ബീച്ച് വൃത്തിയായി സൂക്ഷിക്കുവാനും സാധിക്കുന്നില്ല.

പരിപാടികൾക്കു ശേഷം മാലിന്യ അവശിഷ്ടങ്ങൾ ഇടുവാനുള്ള മാലിന്യക്കുട്ടികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിൽ മാലിന്യം ആരും ഇടാറില്ല. ഇതിനാലാണ് ബീച്ചുകളിൽ ബാർബിക്യു പാകം ചെയ്യുന്നത് നിരോധിക്കാൻ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം ആലോചിക്കുന്നതെന്ന് പ്രാദേശിക അറബി പത്രമായ 'അൽറായ' റിപ്പോർട്ട് ചെയ്തു.

കരിക്കട്ടകളും ഗ്രില്ലും ബീച്ചുകളിൽതന്നെ ഉപേക്ഷിക്കുന്നത് തീപിടിത്തതിന് വരെ കാരണമാകാം. ഇതും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്. മന്ത്രാലയം ഇക്കാര്യത്തിൽ വ്യാപകമായ ബോധവത്കരണം നടത്തുന്നുണ്ട്. എന്നിട്ടും ബാർബിക്യു അവശിഷ്ടങ്ങൾ അലക്ഷ്യമായി ഉപേക്ഷിക്കുന്നത് തുടരുകയാണ്. ഇത്തരം നിയമലംഘകർക്ക് 10,000 റിയാൽവരെ പിഴ ഈടാക്കുവാനാണ് അധികൃതരുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP