Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഖത്തറിൽ പുതിയ ട്രാൻസിറ്റ് വിസാ പദ്ധതി ഉടൻ പ്രാബല്യത്തിൽ; ഖത്തർ എയർവേസ് വഴി യാത്ര ചെയ്യുന്നവർക്ക് സൗജന്യ ട്രാൻസിറ്റ് വിസാ അനുവദിക്കും

ഖത്തറിൽ പുതിയ ട്രാൻസിറ്റ് വിസാ പദ്ധതി ഉടൻ പ്രാബല്യത്തിൽ; ഖത്തർ എയർവേസ് വഴി യാത്ര ചെയ്യുന്നവർക്ക് സൗജന്യ ട്രാൻസിറ്റ് വിസാ അനുവദിക്കും

ദോഹ: ഖത്തറിൽ പുതിയ ട്രാൻസിറ്റ് വിസാ സ്‌കീം ഉടൻ പ്രാബല്യത്തിൽ വരുത്തുമെന്ന് ഖത്തർ ടൂറിസം അഥോറിറ്റി വ്യക്തമാക്കി. ഖത്തർ എയർവേസ് വഴി യാത്ര ചെയ്യുന്നവർക്ക് ട്രാൻസിറ്റ് വിസ ഓൺ അറൈവൽ പദ്ധതിയാണ് ആദ്യം നടപ്പിലാക്കുക. അതും തികച്ചും സൗജന്യമായി. ഏതു രാജ്യക്കാർക്കും ട്രാൻസിറ്റ് വിസ അനുവദിക്കുമെന്നും ഇതിന് പ്രത്യേകം അപേക്ഷ മുൻകൂറായി നൽകേണ്ടതില്ലെന്നും ഖത്തർ ടൂറിസം അഥോറിറ്റി വെളിപ്പെടുത്തി.

നിലവിൽ ഖത്തർ വഴി യാത്ര ചെയ്യുന്നവർ രാജ്യത്ത് പ്രവേശിക്കാനുദ്ദേശിക്കുന്നുവെങ്കിൽ 'ട്രാൻസിറ്റ് വിസ' അനുവദിക്കുന്നത് ആരംഭിച്ചിട്ടുണ്ടോയെന്നത് യാത്രക്കുമുമ്പായി അടുത്തുള്ള ഖത്തർ എയവെയ്‌സ് ഓഫീസ് മുഖേന ഉറപ്പുവരുത്തേണ്ടതുണ്ട്.
ട്രാൻസിറ്റ് വിസ പ്രാബല്യത്തിൽവരാത്ത സാഹചര്യങ്ങളിൽ ഖത്തർ വഴി പോകുന്ന യാത്രക്കാർക്ക് രാജ്യം സന്ദർശിക്കണമെങ്കിൽ ടൂറിസ്റ്റ് വിസ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിനായി നേരത്തെ ഖത്തർ എയർവെയ്‌സ് മുഖേന അപേക്ഷിക്കണമെന്നു മാത്രം. 38 രാജ്യങ്ങൾക്ക് വിസ ഓൺ അറൈവൽ സംവിധാനം ഏർപ്പെടുത്തിയിട്ടുമുണ്ട്. ഇവർക്ക് ഹമദ് രാജ്യാന്തര വിമാനത്താവളത്തിലിറങ്ങി നൂറു റിയാൽ അടച്ചാൽ വിസ ലഭ്യമാകും.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP