Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവാസികൾക്കും ഹമദ് വിമാനത്താവളത്തിൽ സൗജന്യ ഇ-ഗേറ്റ് സംവിധാനം ഏർപ്പെടുത്തി; രജിസ്‌ട്രേഷൻ ഇല്ലാതെ ഐഡി, പാസ്‌പോർട്ട് ഉപയോഗിച്ച് ഇ-ഗേറ്റ് സംവിധാനം പ്രവർത്തിപ്പിക്കാം

പ്രവാസികൾക്കും ഹമദ് വിമാനത്താവളത്തിൽ സൗജന്യ ഇ-ഗേറ്റ് സംവിധാനം ഏർപ്പെടുത്തി; രജിസ്‌ട്രേഷൻ ഇല്ലാതെ ഐഡി, പാസ്‌പോർട്ട് ഉപയോഗിച്ച് ഇ-ഗേറ്റ് സംവിധാനം പ്രവർത്തിപ്പിക്കാം

ദോഹ: രാജ്യത്തെ വിദേശികൾക്കും ഹമദ് വിമാനത്താവളത്തിൽ സൗജന്യമായി ഇ-ഗേറ്റ് സംവിധാനം ലഭ്യമായിത്തുടങ്ങിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിദേശികൾക്കും പതിനെട്ടു വയസിനു മുകളിലുള്ള അവരുടെ മക്കൾക്കും ഐഡി, പാസ്‌പോർട്ട് എന്നിവ ഉപയോഗിച്ച് മുൻകൂർ രജിസ്‌ട്രേഷൻ ഇല്ലാതെ തന്നെ ഇ-ഗേറ്റ് സംവിധാനം സൗജന്യമായി ഉപയോഗിക്കാം.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്ന സമയത്തും വിമാനത്താവളത്തിലേക്കത്തെുന്ന സമയത്തുമാണ് ഉപയോഗിക്കാൻ സാധിക്കുക. ഐഡി കാർഡോ പാസ്‌പോർട്ടോ ഉപയോഗിച്ച് സേവനം ഉപയോഗപ്പെടുത്താമെന്നും ഡിപ്പാർച്ചർ ലോഞ്ചിൽ 19 ഗേറ്റുകളും അറൈവൽ ലോഞ്ചിൽ 16 ഗേറ്റുകളുമാണ് ഇതിനായി സ്ഥാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി മുൻകൈയെടുത്തു നടപ്പാക്കുന്ന സ്മാർട്ട് പാസഞ്ചർ പദ്ധതിയുടെ ഭാഗമായാണ് പുതിയ ഇ-ഗേറ്റ് സംവിധാനം.

കൗണ്ടറുകളിലുള്ള ഉദ്യോഗസ്ഥരെ സമീപിക്കാതെ തന്നെ പൂർണമായും സ്മാർട്ട് ടെക്‌നോളജി ഉപയോഗിച്ച് സ്വയം തങ്ങളുടെ പോക്ക് വരവ് നടപടിക്രമങ്ങൾ ഇതിലൂടെ ചെയ്യാം ഇതോടെ തങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പരിശോധിക്കുന്നതിനും പാസ്‌പോർട്ടിൽ സീൽ ചെയ്യുന്നതിനുമായി ദീർഘനേരം കാത്ത് നിൽക്കുന്ന അവസ്ഥക്കും പരിഹാരമാകും. വ്യക്തികളുടെ സ്വകാര്യതയും സുരക്ഷയും പൂർണമായും സംരക്ഷിച്ചു കൊണ്ടായിരിക്കും സംവിധാനം പ്രവർത്തിക്കുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP