Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വക്‌റ സൂപ്പർ ലീഗ് സീസൺ 2 ;അൽ ഖഹ്ഫിയ തുമാമ ജേതാക്കൾ

വക്‌റ സൂപ്പർ ലീഗ് സീസൺ 2 ;അൽ ഖഹ്ഫിയ തുമാമ ജേതാക്കൾ

സ്വന്തം ലേഖകൻ

വക്‌റ : യൂത്ത് ഫോറം ഖത്തർ വക്‌റ സോൺ സംഘടിപ്പിച്ച വക്‌റ സൂപ്പർ ലീഗ് ഇന്റർ യൂണിറ്റ് ഫുട്‌ബോൾ ടൂർണമെന്റ് സീസൺ രണ്ടിൽ അൽ ഖഹ്ഫിയ തുമാമ ജേതാക്കൾ. ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ മത്താർ അൽ മജ്ദ്‌നെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് തുമാമ ജേതാക്കളായത്.

കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ച് കൊണ്ട് വക്ര
ശാന്തിനികേതൻ ഇന്ത്യൻ സ്‌ക്കൂൾ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ടൂർണമെന്റിൽ ഖത്തർ കായിക പാരമ്പര്യവും, പൈതൃകവും, സംസ്‌കാരവും വിളിച്ചൊതുന്ന പേരുകളിലാണ് ടീമുകൾക്ക് അണിനിരന്നത്. മത്താർ അൽ മജ്ദ്, അൽ ബന്തർ ബർവാ സിറ്റി, അൽ അന്നാബി എസ്ദാൻ, അൽ വത്വൻ മിസഈദ്, അൽ ജനൂബ് അൽവക്‌റ, ജയ്ശ് അൽ വുകൈർ, അൽ ഖഹ്ഫിയ അൽതുമാമ എന്നീ ടീമുകളാണ് ടൂർണ്ണമെന്റിൽ പങ്കെടുത്തത്.

യൂത്ത് ഫോറം ഖത്തർ വക്‌റ സോൺ പ്രസിഡന്റ് മുഹമ്മദ് സൽമാൻ കിക്കോഫ് നിർവ്വഹിച്ചു. ടൂർണമെന്റിൽ ഏറ്റവും നല്ല ഗോൾ കീപ്പറായി മത്താർ അൽ മജ്ദ് ടീമിലെ ഹാറൂണിനെയും, ഏറ്റവും നല്ല കളിക്കാരനായി അൽ ഖഹ്ഫിയ അൽതുമാമയുടെ ജംഷീറിനെയും തിരഞ്ഞെടുത്തു.

യൂത്ത് ഫോറം ഖത്തർ പ്രസിഡന്റ് എസ് എസ് മുസ്തഫ , വൈസ് പ്രസിഡന്റുമാരായ ഉസ്മാൻ പുലാപറ്റ, അബ്‌സൽ അബ്ദുട്ടി , കേന്ദ്ര സ്‌പോർട്ട്‌സ് വിങ് കൺവീനർ ഹബീബ്‌റഹ്മാൻ, കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ മർഷാദ് പി സി , വക്‌റ സോൺ വൈസ് പ്രസിഡന്റ് ആദിൽ ഒ.പി എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു. സോണൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായ മുഅ്മിൻ ഫാറൂഖ് , സുഹൈൽ, മുഹമ്മദ്, സ്‌പോർട്ട്‌സ് വിങ് കൺവീനർ ഷിബിലുറഹ്മാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP