Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

യൂത്ത് ഐക്കൺസ് കേരള ബിസിനസ് ഫോറം പ്രകാശനം ചെയ്തു

യൂത്ത് ഐക്കൺസ് കേരള ബിസിനസ് ഫോറം പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

ദോഹ. വാണിജ്യ വ്യാപാര രംഗങ്ങളിൽ കുതിച്ചുചാട്ടം നടത്തുന്ന ഖത്തറിന്റെ ഭൂമികയിൽ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുന്ന മലയാളികളായ യുവ സംരംഭകരുടെ മാതൃക അനുകരണീയമാണെന്നും പുതുതലമുറക്ക് പ്രായോഗിക പാഠങ്ങൾ പകർന്നുനൽകുന്ന യൂത്ത്് ഐക്കൺസ് 2020 ഈ രംഗത്ത് ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനമാണെന്നും ഖത്തറിലെ ഇന്ത്യൻ കൾചറൽ സെന്റർ പ്രസിഡണ്ട് എ.പി. മണികണ്ഠൻ അഭിപ്രായപ്പെട്ടു. മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച യൂത്ത് ഐക്കൺസ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു പക്ഷേ ചരിത്രത്തിൽ ഇടംപിടിക്കുന്നതും സംരംഭകർക്കും ഗവേഷകർക്കും പ്രായോഗിക പാഠങ്ങൾ പകർന്നുനൽകുന്നതുമായ ജീവിതയാത്രയുടെ നേർകാഴ്ചയാകും യൂത്ത് ഐക്കൺസിലെ പല പേജുകളും. ജീവിതത്തിൽ സ്വായത്തമാക്കിയ അറിവുകളും അനുഭവങ്ങളും പങ്കുവെക്കുവാൻ അവസരമൊരുക്കുന്ന ഈ ഉദ്യമം ഏറെ ശ്ളാഘനീയമാണ്. എല്ലാ സംരംഭകരും വായിക്കുകയും വിശകലന വിധേയമാക്കുകയും ചെയ്ത് ഈ പ്രസിദ്ധീകരണം പ്രയോജനപ്പെടുത്താമെന്ന് അദ്ദേഹം പറഞ്ഞു.

കേരള ബിസിനസ് ഫോറം പ്രസിഡണ്ട് കെ.ആർ. ജയരാജ് ആദ്യ പ്രതി ഏറ്റുവാങ്ങി. പബ്ളിക് റിലേഷൻസ് രംഗത്ത് മീഡിയ പ്ളസിന്റെ പ്രവർത്തനങ്ങൾ മഹത്തരമാണെന്നും ഈ പ്രസിദ്ധീകരണം ഏറെ സവിശേഷമായ സംഭാവനയാണെന്നും ജയരാജ് പറഞ്ഞു.

ഖത്തർ മാർക്കറ്റിൽ പുതുമകൾ സമ്മാനിച്ച ടീം മീഡിയ പ്ളസിന്റെ പുതുവൽസരോപ ഹാരമാണ് യൂത്ത് ഐക്കൺസ് 2020 എന്ന് മീഡിയ പ്ളസ് സിഇഒയും യൂത്ത് ഐക്കൺസ് ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.

ഖത്തർ എന്ന കൊച്ചുരാജ്യത്തിന്റെ വളർച്ചയിലും പുരോഗതിയിലും മലയാളി സമൂഹത്തിന്റെ പങ്കാളിത്തം ചെറുതല്ല. എത്രയെത്ര പ്രവാസി മലയാളികളാണ് നിരന്തരമായ പരിശ്രമങ്ങളിലൂടെ ഇവിടെ കനകം വിരിയിച്ചത്. ഒരുപക്ഷേ ഔപചാരിക വിദ്യാഭ്യാസത്തിന്റെ പിമ്പലം പോലുമില്ലാതെയാണ് പല ബിസിനസ് പ്രമുഖരും തങ്ങളുടെ സാമ്രാജ്യം കെട്ടിപ്പടുത്തത്. ഇത് മാനേജ്മെന്റ് വിദ്യാർത്ഥികൾക്കും ഗവേഷകർക്കും വരെ കൗതുകം നൽകുന്നതാണ്.
അത്തരം വ്യക്തികൾ, അവരുടെ കുടുംബം, സ്ഥാപനം എന്നിവയെ അടുത്തറിയാനും ചരിത്രത്തിന്റെ ഭാഗമാകാനും ഈ സംരംഭത്തിലൂടെ സാധിക്കുമെന്നാണ്

യുവ സംരംഭകരുടെ ജീവിതാനുഭവങ്ങളും വ്യാപാര രംഗത്തെ മികവും ഭാവി തലമുറകൾക്ക് വഴികാട്ടിയായും പ്രചോദനമായും വെളിച്ചം നൽകുമെന്നാണ് പ്രതീക്ഷ. കർമരംഗത്തും ജീവിത രംഗത്തും ഓരോ സംരംഭകനും സാക്ഷാൽക്കരിച്ച വിജയഗാഥ പുതിയ തലമുറകൾക്കുള്ള പാഠ്യപദ്ധതിയാകുമെന്ന് അദ്ദേഹം പറഞ്ഞു.

കഠിനാദ്ധ്വാനത്തിലൂടെ ഖത്തറിൽ തങ്ങളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത പ്രമുഖരായ മലയാളികളെ പരിചയപ്പെടുത്തിയ വിജയമുദ്ര, ഖത്തർ മലയാളി മാന്വൽ എന്നിവയുടെ പ്രസിദ്ധീകരണവേളയിൽ ലഭിച്ച പ്രതികരണങ്ങളും നിർദ്ദേശങ്ങളും പരിഗണിച്ചാണ് ഇത്തരമൊരു സംരംഭവുമായി ഞങ്ങൾ മുന്നോട്ടു വന്നത്. പുസ്തക രൂപത്തിലും ഓൺലൈൻ മീഡിയയിലൂടേയും വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ കാലദേശാതിർത്തികൾ കടന്ന് ആഗോള മലയാളിയുടെ മുന്നേറ്റത്തിന്റെ ഭാഗമാകുന്ന വലിയൊരു സംരംഭമാകുമിതെന്നാണ് അണിയറ ശിൽപികൾ കണക്കു കൂട്ടുന്നത്.

അക്കോൺ ഹോൾഡിങ്സ് ചെയർമാൻ ഡോ. പി.എ. ശുക്കൂർ അധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറക്ടർ ശബീർ ശുക്കൂർ, ഖത്തർ ടെക് മാനേജിങ് ഡയറക്ടർ ജെബി കെ. ജോൺ, യൂത്ത് ഐക്കൺസ് ചീഫ് കോർഡിനേറ്റർ ഷറഫുദ്ധീൻ, കോർഡിനേറ്റർ അഫ്്സൽ കിളയിൽ, ജോജിൻ മാത്യൂ, സിയാഹുറഹ്മാൻ പങ്കെടുത്തു.

വിവിധ മേഖലകളിൽ വിജയിച്ച അമ്പത്തിരണ്ട് വയസ്സിന് താഴെ പ്രായമുള്ള 24 യുവസംരംഭകരുടെ അനുഭവ പാഠങ്ങളാണ് യൂത്ത് ഐക്കൺസിലുള്ളത്. യൂത്ത് ഐക്കൺസിന്റ സൗജന്യ കോപ്പികൾക്ക് 44324853, 70413304, 70124359 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP