Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യൂത്ത്‌ഫോറത്തിന് ഖത്തർ സാംസ്‌കാരിക മന്ത്രിയുടെ പുരസ്‌കാരം

യൂത്ത്‌ഫോറത്തിന് ഖത്തർ സാംസ്‌കാരിക മന്ത്രിയുടെ പുരസ്‌കാരം

ത്തറിലെ മലയാളി യുവാക്കളുടെ കൂട്ടായ്മയായ യൂത്ത്‌ഫോറത്തെ ഖത്തർ സാംസ്‌കാരികമന്ത്രി സലാഹ് ബിൻ ഗാനിം അൽ അലി പുരസ്‌കാരം നൽകി ആദരിച്ചു. ഖത്തർഉയർത്തിപ്പിടിക്കുന്ന മാനവിക മൂല്യങ്ങളും സാമൂഹിക സൗഹാർദവും സമാധാന സന്ദേശവുംപരസ്പര ബഹുമാനത്തിന്റെയും സഹകരണത്തിന്റെയും സംസ്‌കാരവും കാത്തുസൂക്ഷിക്കുന്നതിലും വിവിധ സമൂഹങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിലും യൂത്ത്‌ഫോറം നടത്തിവരുന്ന പ്രവർത്തങ്ങളെ മുൻ നിർത്തിയാണ് ആദരിച്ചത്.

2012-ൽ രൂപീകരിച്ച് ദോഹ മതാന്തര സംവാദ കേന്ദ്രം (ഡി.ഐ.സിഐഡി), ഖത്തർചാരിറ്റി തുടങ്ങിയ സർക്കാർ സം വിധാനങ്ങളുമായി സഹകരിച്ച് ഖത്തറിലെകലാ-കായിക സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ ചിട്ടയായ പ്രവർത്തനങ്ങൾ നടത്തിഇതിനോടകം തന്നെ ശ്രദ്ദേയമായ പ്രവർത്തനങ്ങൾ നടത്താൻ യൂത്ത്‌ഫോറത്തിന്‌സാധിച്ചിട്ടുണ്ട്.

പ്രവാസി യുവാക്കളെ പ്രത്യേകമായി ലക്ഷ്യം വച്ച് കൊണ്ട് അവരുടെ കർമ്മ ശേഷിയും സർഗ്ഗശേഷിയും ക്രിയാത്മകമായി ഉപയോഗപ്പെടുത്തി രാജ്യ നന്മയ്ക്കും സാമൂഹികസേവന രംഗത്തും വിനിയോഗിക്കാൻ കഴിഞ്ഞിട്ടുണ്ട്. വിഭാഗീയതക്കുംഅസഹിഷ്ണുതയ്ക്കുമെതിരെ ഡി.ഐ.സിഐഡി. യുടെ സഹകരണത്തോടെ സംഘടിപ്പിച്ചകലാ-സാംസ്‌കാരിക പ്രതിരോധം യൂത്ത് ലൈവ്, വിവിധ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ചവരെ തെരഞ്ഞെടുത്ത് ആദരിച്ച യൂത്ത് ഐക്കൺ അവാർഡ്, ഖത്തർചാരിറ്റിയുടെ സഹകരണത്തോടെ സ്‌നേഹത്തിനും സഹവർത്തിത്തതിനുമായി സംഘടിപ്പിച്ചദോഹ റമദാൻ മീറ്റ്, സഹോദര രഷ്ട്രങ്ങൾ ഖത്തറിനു മേൽ ഉപരോധംഏർപ്പെടുത്തിയപ്പോൾ ഇന്ത്യൻ സമൂഹത്തെ അണി നിരത്തി ഖത്തറിനും അമീർ ശൈഖ്തമീം ബിൻ ഹമദ് അൽഥാനിക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ബ്രിഡ്ജ്ഖത്തറിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച 'ഖത്തർ ഞങ്ങളുടെ രണ്ടാം വീട്' ഇന്തോ -അറബ് ഫ്യൂഷൻ ഷോ തുടങ്ങിയ 5 വർഷത്തെ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് യൂത്ത്‌ഫോറത്തെ സാംസ്‌കാരിക മന്ത്രി പുരസ്‌കാരം നൽകി ആദരിച്ചത്.

ജുലൈ 28ന് ഖത്തർ നാഷണൽ തിയേറ്ററിൽ വച്ച് നടന്ന ഫ്യൂഷൻ ഷോയിൽഖത്തർ സാംസ്‌കാരിക മന്ത്രി സലാഹ് ബിൻ ഗാനിം അൽ അലിയുൾപ്പടെയുള്ള ഖത്തരിപ്രമുഖർ പങ്കെടുത്തിരുന്നു. ഖത്തറിന് ഇന്ത്യൻ സമൂഹം നൽകി വരുന്നപിന്തുണ ആഴമേറിയതാണെന്നും ഉപരോധം ആരംഭിച്ച ഘട്ടത്തിൽ ഏറ്റവും വലിയഐക്യദാർഢ്യ പരിപാടി സംഘടിപ്പിക്കാൻ നേത്രുത്വം നൽകിയത്‌യൂത്ത്‌ഫോറമാണെന്നും മന്ത്രി ആശംസ സന്ദേശത്തിൽ പറഞ്ഞു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിൽ പരം കലാകാരന്മാരാണ് 5
മണിക്കൂർ നീണ്ടു നിന്ന പരിപാടിയിൽ കലാവിരുന്നൊരുക്കിയത്. ഭൂമിശാസ്ത്ര
പരമായി ചെറിയ രാജ്യവും സാംസ്‌കാരിക മൂല്യവും സമ്പത്തും കൊണ്ട് അത്യുന്നതിയിൽനിൽക്കുന്നതുമായ ഖത്തർ എന്ന രാജ്യത്തെ അയൽ രാജ്യങ്ങളിൽ ഭൂരിഭാഗവുംനയതന്ത്ര വിഛേദനം നടത്തി വ്യോമ-ജല-കര മാർഗ്ഗങ്ങൾ തടസ്സ പെടുത്തി കൊണ്ട്2017 ജൂണിലെ ഒരു സുപ്രഭാതത്തിൽ ഉത്തരവിറക്കുകയും ചെയ്ത സാഹചര്യത്തിൽഖത്തർ എന്ന രാജ്യത്തിൽ തെല്ലും ആശങ്കപ്പെടാതെ വിശ്വാസമർപ്പിച്ചു കൊണ്ട്‌രാജ്യത്തോടും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയോടുമുള്ളഇന്ത്യൻ ജനതയുടെ സ്‌നേഹവും, ഐക്യ ദാർഢ്യവും അതിന്റെ പൂർണ്ണതയോടെപ്രകടമാവുന്നതും ഇന്ത്യൻ സമൂഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായ ആദ്യപരിപാടിയുമായിരുന്നു അത്.

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുഹൈലിലെ നോർത്ത് അറ്റ്ലാറ്റിക് കോളജിലെ ഡോ:ലത്തീഫ ഇബ്രാഹീം അൽ ഹൂത്തി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വച്ച്പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ഡി.ഐ. സി.ഡി ഡയറകടർ ബോർഡ് അംഗവും ഖത്തർചാരിറ്റി എക്‌സിക്യൂട്ടീവ് ഡയറകറ്ററുമായ ഡോ: മുഹമ്മദ് അൽ ഗാമിദി പരിപാടി
ഉദ്ഘാടനം ചെയ്തു. യൂത്ത്‌ഫോറം, യൂത്ത്‌ഫോറം പ്രസിഡണ്ട് എസ്.എ. ഫിറോസ്, ബ്രിഡ്ജ്ഖത്തർ ചെയർമാൻ സലീൽ ഇബ്രാഹീം എന്നിവർക്കുള്ള സാംസ്‌കാരിക മന്ത്രിയുടെപ്രശസ്തി പത്രങ്ങവും ഫലകങ്ങളും ഖത്തർ സാംസ്‌കാരിക മന്ത്രാലയത്തിനു കീഴിലെനാഷണൽ തിയേറ്റർ ഡയറക്ടർ സലാഹ് അൽ മുല്ല കൈമാറി. ഖത്തർ നാഷണൽതിയേറ്റർ പബ്ലിക് റിലേഷൻസ് ഓഫീസർ യൂസഫ് അൽ ഹറമി, യൂത്ത് ഫോറംഭാരവാഹികളായ ബിലാൽ ഹരിപ്പാട്, അസ്ലം ഈരാറ്റുപേട്ട, മുനീർ ജലാലുദ്ദീൻതുടങ്ങിയവർ സംസാരിച്ചു.

സേവന രംഗത്തും സൗഹാർദ്ദം ഊട്ടിയുറപ്പിക്കാനും ഖത്തറിനോടോപ്പം ചേർന്നുനിന്നതിനും ഗാന്ധിജി, നെഹ്രു തുടങ്ങിയ മഹാരഥന്മാരുടെ മാത്രുകകൾ പിൻപറ്റിസമാധാന ജീവിത അന്തരീക്ഷം ഒരുക്കാനും ഖത്തറിന്റെ പുരോഗതിക്കായി ഇവിടെയുള്ളഇന്ത്യൻ സമൂഹത്തെ പ്രചോദിപ്പിക്കാനും മുൻകൈ എടുത്തതിനും യൂത്ത്‌ഫോറത്തോട്‌നന്ദി രേഖപ്പെടുത്തുന്നതായി സാംസ്‌കാരിക മന്ത്രി സലാഹ് ബിൻ ഗാനിം അൽ അലിപ്രശസ്തി പത്രത്തിൽ രേഖപ്പെടുത്തി. ഖത്തറിനോടും ഖത്തർ സമൂഹത്തോടുംനിസ്വാർത്ഥ സേവനം നടത്താൻ യൂത്ത്‌ഫോറം കടപ്പെട്ടിരിക്കുന്നുവെന്ന് അവാർഡ്സ്വീകരിച്ച് കൊണ്ട് യൂത്ത്‌ഫോറം പ്രസിഡണ്ട് എസ്.എ. ഫിറോസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP