Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ത്വാഹയുടെ ജാമ്യം റദ്ദാക്കിയ നടപടിക്കെതിരെ കണ്ണു കെട്ടി പ്രതിഷേധിച്ചു

ത്വാഹയുടെ ജാമ്യം റദ്ദാക്കിയ നടപടിക്കെതിരെ കണ്ണു കെട്ടി പ്രതിഷേധിച്ചു

സ്വന്തം ലേഖകൻ

ദോഹ: പന്തീരങ്കാവ് യു എ പി എ കേസിൽ ത്വാഹ ഫസലിന്റെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ യൂത്ത് ഫോറം മദീന ഖലീഫ സോൺകണ്ണു കെട്ടി പ്രതിഷേധിച്ചു. ജാമ്യം നൽകിക്കൊണ്ടുള്ള എൻ ഐ എ കോടതി വിധിയിൽ ത്വാഹക്ക് മാത്രമായി ജാമ്യം നിഷേധിച്ച് കൊണ്ട ഹൈക്കോടതിഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച വിധി വിമർശന വിധേയമാണെന്നും പ്രതിഷേധാർഹമാണെന്നും യൂത്ത് ഫോറം സോണൽ ഭാരവാഹികൾ പറഞ്ഞു.

യു എ പി എയെ വാരിപ്പുണരുന്ന ഇടത് സർക്കാറിന്റെ നയങ്ങളെ തുറന്നെതിർക്കുക കൂടിയാണ് ഇത്തരമൊരു പ്രതിഷേധ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്നുംമദീന ഖലീഫ സോൺ പ്രതിനിധി അലി അജ്മൽ പറഞ്ഞു. കോടതി വിധിയിലെ പരാമർശങ്ങൾ വിചിത്രവും ഭയാനകവുമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

യു എ പി എ കരിനിയമത്തിനെതിരെയും എൻ ഐ എ കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെയുമായി സംഘടിപ്പിച്ച കണ്ണ്‌കെട്ടിയുള്ള പ്രതിഷേധത്തിന് സോൺ പ്രസിഡന്റ് മർഷദ്, അംജദ്, അലി അജ്മൽ, മുഹ്‌സിൻ കാപാടൻ, മൻസൂർ എന്നിവർ നേതൃത്വം നൽകി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP