Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

യൂത്ത്‌ഫോറം രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

യൂത്ത്‌ഫോറം രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

സ്വന്തം ലേഖകൻ

ദോഹ: കോവിഡ് രോഗവ്യാപനത്തിനിടെ ഹമദ് മെഡിക്കൽ കോർപ്പറേഷന് കീഴിലെ ബ്ലഡ് ബാങ്കിന് പിന്തുണയുമായി യൂത്ത്‌ഫോറം ഖത്തർ നടത്തിയ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. ഏഷ്യൻ മെഡിക്കൽ സെന്ററുമായി സഹകരിച്ചു കൊണ്ട് യൂത്ത്‌ഫോറം കോമ്പൗണ്ടിൽ നടന്ന ക്യാമ്പിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി യുവാക്കളാണ് രക്തദാനം ചെയ്യാൻ സന്നദ്ധരായി എത്തിച്ചേർന്നത്.

ഒമ്പത് വർഷക്കാലമായി ഖത്തറിലെ കലാ കായിക മേഖലകളിലും സാംസ്‌കാരിക സേവന രംഗങ്ങളിലും സജീവ സാന്നിദ്ധ്യമായ യൂത്ത്‌ഫോറം ഇത് തുടർച്ചയായ രണ്ടാം തവണയാണ് വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ക്യാമ്പിലും നിരവധി യുവാക്കൾ പങ്കെടുത്തിരുന്നു.

യൂത്ത്‌ഫോറം ആക്ടിങ് പ്രസിഡന്റ് ഉസ്മാൻ പുലാപ്പറ്റ രക്തദാനം നടത്തി ക്യാമ്പ് ഉൽഘാടനം നിർവഹിച്ചു. ക്യാമ്പ് കൺവീനർ മുഫീദ്, ജനസേവന വിഭാഗം കൺവീനർ ഹബീബ് , യൂത്ത് ഫോറം ജനറൽ സെക്രട്ടറി അബ്ദുൽ ബാസിത്ത്, വൈസ് പ്രസിഡന്റ് അബ്‌സൽ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അഹ്മദ് അൻവർ , ഡോ. സൽമാൻ എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP