Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

യൂത്ത് ഫോറം കോവിഡ് ഡെയ്സ് ചലഞ്ച്: വിജയികളെ അനുമോദിച്ചു

യൂത്ത് ഫോറം കോവിഡ് ഡെയ്സ് ചലഞ്ച്: വിജയികളെ അനുമോദിച്ചു

സ്വന്തം ലേഖകൻ

ദോഹ: 'സ്റ്റേ അറ്റ് ഹോം ബി വിത്ത് യൂത്ത് ഫോറം' എന്ന തലകെട്ടിൽ വിരസമായ കോവിഡ് കാലത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മലയാളി പ്രവാസികൾക്കായി യൂത്ത് ഫോറം ഖത്തർ സോഷ്യൽ മീഡിയയിൽ ഏപ്രിൽ 14 മുതൽ 20 വരെ സംഘടിപ്പിച്ച കോവിഡ് ഡെയ്സ് ചലഞ്ചിലെ വിജയികളെ അനുമോദിച്ചു. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പുഷ് അപ്പ് ചലഞ്ച്, പാചക അഭിരുചികളെ കണ്ടെത്താൻ കുക്കിങ് ചലഞ്ച് , കലാ വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സോങ്ങ് ചലഞ്ച്, ചിത്ര രചന , ചെറു കവിതാ രചന , ബ്രെത് ലെസ്സ് സോങ്ങ് ചലഞ്ച് , ടിക് ടോക്ക് ചലഞ്ച് തുടങ്ങി എട്ടോളം കാറ്റഗറികളിലായാണ് ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചത് . വ്യാഴാഴ്ച വൈകീട്ട് കോവിഡ് പ്രോട്ടോകോൾ പ്രകാരം യൂത്ത് ഫോറം ഓഫീസിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ കേന്ദ്ര ആക്റ്റിങ് പ്രസിഡന്റ് ഉസ്മാൻ പുലാപ്പറ്റ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. കലാ സാംസ്‌കാരിക വിഭാഗം കോർഡിനേറ്റർ ഡോ. സൽമാൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കേന്ദ്ര സമിതി അംഗങ്ങൾ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP