Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഖത്തറിലെ ആന്റി സ്മേക്കിങ് സൊസൈറ്റി ചിത്രപ്രദർശനം ശ്രദ്ധേയമായി

ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഖത്തറിലെ ആന്റി സ്മേക്കിങ് സൊസൈറ്റി ചിത്രപ്രദർശനം ശ്രദ്ധേയമായി

ദോഹ:പുകവലിയും ടൊബാക്കോ ഉൽപന്നങ്ങളുടെ ഉപഭോഗവും ശ്വാസകോശരോഗങ്ങളുടെ മുഖ്യ കാരണമാണെന്നും ശക്തമായ ബോധവൽക്കരണത്തിലൂടെ ഈ രംഗത്ത് ആശാവഹമായ മാറ്റമുണ്ടാക്കാനാകുമെന്നും ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ടൊബാക്കോ കൺട്രോൾ വിഭാഗം സൂപ്പർവൈസർ ഡോ. മുഹമ്മദ് അസദ് അഭിപ്രായപ്പെട്ടു.

ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ആന്റി സ്മോക്കിങ് സൊസൈറ്റി സ്‌കിൽസ് ഡവലപ്മെന്റ് സെന്റർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പൊതുപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതപരവും സാംസ്‌കാരികവുമായ വിവിധ രൂപത്തിലാണ് പുകവലി മനുഷ്യകുലത്തെ സ്വാധീനിച്ചത്. എന്നാൽ ശാസ്ത്ര പുരോഗതിയും ആരോഗ്യരംഗത്തെ പഠനങ്ങളും പുകവലി ഒരു സാമൂഹ്യ തി്ന്മയണന്ന് ബോധ്യപ്പെടുത്തുന്നതിൽ വിജയിച്ചിരിക്കുന്നു. നിരന്തരമായ ബോധവൽക്കരണ പരപാടികളിലൂടെ മാത്രമേ പുകവലിയുടെ പിടിയിൽ നിന്നും സമൂഹത്തെ രക്ഷിക്കാനാവുകയുള്ളൂ, അദ്ദേഹം പറഞ്ഞു.

ലോകത്ത് ഏറ്റവും കൂടുതലാളുകൾ മരണപ്പെടുന്നത് ഹൃദ്രോഗവും ശ്വാസകോശരോഗങ്ങളും കാരണമായാണ്. രക്ത സമ്മർദ്ദം കഴിഞ്ഞാൽ ഹൃദ്രോഗത്തിന് ആക്കം കൂട്ടുന്ന പ്രധാന വില്ലൻ പുകവലിയും പുകയില ഉൽപന്നങ്ങളുടെ ഉപഭോഗവുമാണ്. ഔദ്യോഗിക കണക്കുകളനുസരിച്ച് ഏകദേശം 12 ശതമാനം ഹൃദ്രോഗങ്ങൾക്കും പുകവലി നേരിട്ടോ അല്ലാതെയോ കാരണമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പുകയില ഹൃദയങ്ങൾ തകർക്കുന്നു. അതിനാൽ ആരോഗ്യം തെരഞ്ഞെടുക്കുക. പുകയിലയെയല്ല എന്ന ലോക പുകയില വിരുദ്ധ ദിന സന്ദേശം ഏറെ കാലിക പ്രാധാന്യമുള്ളതാണ്.

വൈദ്യശാസ്ത്ര പരമായി ലോകം പുരോഗമിക്കാത്ത കാലത്ത് മനുഷ്യൻ അനുഭവിച്ച മിക്ക പ്രയാസങ്ങളും മാറാരോഗങ്ങൾ, അണുബാധ, മരുന്നുകളുടെ ദൗർലഭ്യത എന്നിവയുമായി ബന്ധപ്പെട്ടവയായിരുന്നു. എന്നാൽ ശാസ്ത്രീയരംഗത്തും വൈദ്യ മേഖലയിലും കൈവരിച്ച പുരോഗതി ഈ പ്രയാസങ്ങൾ ദൂരീകരിക്കാൻ സഹായിച്ചെങ്കിലും മനുഷ്യന്റെ ബിഹേവിയറൽ ഡിസ് ഓർഡറുകളും അശാസ്ത്രീങ്ങളായ ജീവിത രീതികളും എല്ലാവർക്കും ആരോഗ്യമെന്ന മഹത്തായ ലക്ഷ്യസാക്ഷാൽക്കാരത്തിന്റെ മുന്നിൽ വലിയ തടസ്സമായി നിലകൊള്ളുകയാണ്. ഈ രംഗത്ത് ഏറ്റവും വലിയ വില്ലനായി നിലകൊള്ളുന്ന ഒരു ദുസ്വഭാവമാണ് പുകവലി. ഇതിനെതിരെ ശക്തമായ ബോധവൽക്കരണ പരിപാടികൾ അനിവാര്യമാണെന്ന് ചടങ്ങിൽ വിഷയമവതരിപ്പിച്ച് സംസാരിച്ച സൊസൈറ്റി പ്രസിഡണ്ട് ഡോ. അബ്ദുൽ റഷീദ് പറഞ്ഞു.

ഏതൊരു സാമൂഹ്യ തി•യുടെ നിർമ്മാർജനത്തിലും സന്നദ്ധപ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കും വലിയ പങ്ക് വഹിക്കാനുണ്ട്. സമൂഹ ഗാത്രത്തെ കാർന്ന് തിന്നുകൊണ്ടിരിക്കുന്ന പുകവലി അവസാനിപ്പിക്കുന്നതിലും ഗവൺമെന്റ് തലത്തിലുള്ള എല്ലാ നിയമപരമായ സഹായങ്ങളോടുമൊപ്പം സമൂഹത്തിന്റെ കൂട്ടായ്മക്ക് വമ്പിച്ച സ്വാധീനം ചെലുത്താൻ കഴിയും. പുകവലി വിരുദ്ധ പ്രവർത്തനങ്ങൾ ഏതെങ്കിലും സവിശേഷമായ ദിനങ്ങളിൽ പരിമിതപ്പെടുത്താതെ സ്ഥിരമായി നടക്കേണ്ടതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

സൊസൈറ്റി ഗ്ളോബൽ ചെയർമാൻ ഡോ. മുഹമ്മദുണ്ണി ഒളകര, ഖത്തർ ചെയർമാൻ ഡോ. എം. പി. ഹസൻകുഞ്ഞി, അൽക പട്ര എന്നിവർ സംസാരിച്ചു. മീഡിയ പൽ് സി. ഇ. ഒ. ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.

പുകയില വിരുദ്ധ പ്രമേയത്തിൽ ഖത്തറിലെ വിവിധ ഇന്ത്യൻ സ്‌ക്കൂൾ വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനത്തോടെയാണ് പുകയില വിരുദ്ധ ദിനാചരണ പരിപാടികൾ തുടങ്ങിയത്. പ്രദർശനം ആരോഗ്യ മന്ത്രാലയത്തിലെ ടൊബാക്കോ കൺട്രോൾ സൂപ്പർവൈസർ ഡോ. മജ്ദീ യൂസുഫ് അശൂർ, ഡോ. മുഹമ്മദ് അസദ്, ആന്റി സ്മോക്കിങ് സൊസൈറ്റി ഭാരവാഹികൾ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ദോഹ ബ്യൂട്ടി സെന്ററായിരുന്നു പരിപാടിയുടെ പ്രായോജകർ.

പുകവലിയുടെ ദൂഷ്യങ്ങളെക്കുറിച്ച് വിപുലമായ ബോധവൽക്കരണ പ്രക്രിയക്ക് ആഹ്വാനം ചെയ്തുകൊണ്ടും ഗുണപരമായ മാറ്റത്തിന് സമൂഹത്തെ സജ്ജമാക്കാനുദ്ദേശിച്ചുകൊണ്ടും 1988 ലാണ് ലോകാരോഗ്യ സംഘടന മെയ് 31 ലോക പുകവലി വിരുദ്ധ ദിനമായി നിശ്ചയിച്ചത്. പുകവലിയുടെ മാരകവിപത്തുകൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്തി ഈ ദുശ്ശീലത്തിന്നെതിരെ ആവശ്യമായ മുന്നേറ്റങ്ങൾക്കായി സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നായി മുറവിളിയുയരുന്നുണ്ട് എന്നത് ശുഭോദർക്കമാണ്. പക്ഷേ ഇത്തരം പ്രവർത്തനങ്ങൾ ശാസ്ത്രീയമായ പ്രവർത്തന രീതിയും തുടർച്ചയായ ഫോളോഅപ്പുവർക്കുകളുടേയും അഭാവത്തിൽ ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലെത്തുന്നില്ല. കേവലം പ്രഖ്യാപനങ്ങൾക്കും പ്രചാരവേലകൾക്കുമുപരിയായി ആത്മാർഥമായ കൗൺസിലിങ്, മെഡിസിൻ സൗകര്യങ്ങളോടെയുള്ള ചികിൽസ എന്നിവയിലൂടെ മാത്രമേ പുകവലിയെ കാര്യക്ഷമമായി പ്രതിരോധിക്കാൻ കഴിയുകയുള്ളൂവെന്നാണ് ലോകോരോഗ്യ സംഘടന കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP