Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഒരുക്കിയ ബോധവൽക്കരണ പരിപാടി ശ്രദ്ധേയമായി

ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഒരുക്കിയ ബോധവൽക്കരണ പരിപാടി ശ്രദ്ധേയമായി

സ്വന്തം ലേഖകൻ

ശാസ്ത്രീയമായ രീതിയിലുള്ള ശാരീരിക വ്യായാമങ്ങൾ പതിവാക്കി കായിക ക്ഷമത നേടുന്നതിലൂടെ ഹൃദ്രോഗത്തെ ഒരു പരിധിവരെ നിയന്ത്രിക്കാനാകുമെന്ന് ഖത്തറിലെ ജർമൻ ഫിറ്റ്നസ് സെന്റർ ഇൻസ്ട്രക്ടർ അലക്സ് ഒഡിറോ ഒമോഗി അഭിപ്രായപ്പെട്ടു. ലോക ഹൃദയദിനത്തോടനുബന്ധിച്ച് മീഡിയ പ്ളസും ജർമൻ ഫിറ്റ്നെസ് സെന്ററും സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് നിരവധിപേരാണ് ഹൃദ്രോഗം മൂലം മരണമടയുന്നത്. തെറ്റായ ജീവിത രീതികളും ശാരീരിക വ്യായാമങ്ങളുടെ അഭാവവുമാണ് മിക്കകേസുകൾക്കും കാരണം. ശാരീരിക വ്യായാമങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമാക്കിയാണ് ഇതിനോട് ക്രിയാത്മകമായി പ്രതികരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വ്യായാമ മുറകൾ പതിവാക്കുന്നത് ശാരീരികാരോഗ്യത്തിന് മാത്രമല്ല സമ്മർദ്ദങ്ങൾ ലഘൂകരിച്ച് മാനസികാരോഗ്യം മെച്ചപ്പെടുത്തുവാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നസീം അൽ റബീഹ് മെഡിക്കൽ സെന്റർ സിഇഒ. ബാബു ഷാനവാസ് ഹൃദയ ദിനത്തിന്റെ സന്ദേശത്തെക്കുറിച്ച് സംസാരിച്ചു. ആരോഗ്യകരമായ ജീവിതം പതിവാക്കുമെന്ന പ്രതിജ്ഞയോടെ ഓരോരുത്തരും ഹൃദയത്തിന്റെ ഹീറോകളാകണമെന്നാണ് ഈ വർഷത്തെ ലോക ഹൃദയദിന പ്രമേയം ഉദ്ഘോഷിക്കുന്നത്. നല്ല ഭക്ഷണം പാകം ചെയ്ത് കഴിക്കുമെന്ന പ്രതിജ്ഞ കുടുംബങ്ങളും നിത്യവും ശാരീരിക വ്യായാമങ്ങളിൽ വ്യാപൃതരാകാനുള്ള പ്രതിജ്ഞ മുതിർന്നവരോടൊപ്പം കുട്ടികളും ആരോഗ്യത്തെ നശിപ്പിക്കുന്ന പുകവലിക്കെതിരെ സാമൂഹ്യ കൂട്ടായ്മക്കുള്ള പ്രതിജ്ഞ പൊതുജനങ്ങളും സ്വീകരിക്കുമ്പോൾ സമൂഹത്തിൽ ആരോഗ്യകരമായ മാറ്റമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

ജർമൻ ഫിറ്റ്നസ് സെന്റർ മാനേജിങ് ഡയറക്ടർ ഡോ. വി എം. റിയാസ് അധ്യക്ഷത വഹിച്ചു. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് പ്രവർത്തിക്കുകയുള്ളൂവെന്നും ശാരീരികാരാഗ്യത്തിന്റെ അഭാവത്തിൽ ജീവിതം പ്രയാസകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

മീഡിയ പ്ളസ് സിഇഒ. ഡോ. അമാനുല്ല വടക്കാങ്ങര, മൈൻഡ് ട്യൂൺ ഇക്കോ വേവ്സ് ഭാരവാഹി അബ്ദുല്ല പൊയിൽ എന്നിവർ സംസാരിച്ചു. പി.കെ. സ്റ്റാർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ പി.കെ. മുസ്തഫ, ഫ്രന്റ്സ് കൾചറൽ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീഹുറഹ്മാൻ കിഴിശ്ശേരി, മൈൻഡ് ട്യൂൺ പി.ആർ. സെക്രട്ടറി ശമീർ പി.എച്ച് എന്നിവർ വിശിഷ്ട അതിഥികളായി സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP