Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഡോ. അമാനുല്ല വടക്കാങ്ങരയുടെ തടാകങ്ങളുടെ താഴ്‌വരയിലൂടെ' എന്ന കൃതി ദോഹയിൽ പ്രകാശനം ചെയ്തു

ഡോ. അമാനുല്ല വടക്കാങ്ങരയുടെ തടാകങ്ങളുടെ താഴ്‌വരയിലൂടെ' എന്ന കൃതി ദോഹയിൽ പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

ദോഹ. മാധ്യമ പ്രവർത്തകനായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ തടാകങ്ങളുടെ താഴ്‌വരയിലൂടെ എന്ന കൃതിയുടെ പ്രകാശനം ദോഹയിൽ നടന്നു. അൽ മുഫ്ത റെന്റ് ഏ കാർ ജനറൽ മാനേജർ ഫാസിൽ അബ്ദുൽ ഹമീദിന് ആദ്യ പ്രതി നൽകി ഇന്ത്യൻ കൾചറൽ സെന്റർ പ്രസിഡണ്ട് എ.പി. മണികണ്ഠനാണ് പ്രകാശനം നിർവഹിച്ചത്.

എഴുത്ത്, മരങ്ങൾ പോലെ പരപ്പും താഴ്ചയുമുള്ളതാണെന്നും മനുഷ്യ സംസ്‌കൃതിയുടെ വളർച്ചാവികാസത്തിൽ അക്ഷരങ്ങളുടെ സ്വാധീനം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ കൾചറൽ സെന്റർ ഉപദേശക സമിതി ചെയർമാൻ കെ. എം. വർഗീസ്, ജോയിന്റ് സെക്രട്ടറി അൻജൻ കുമാർ ഗാംഗുലി, ഡോ. ജെന്നി ആന്റണി, കെ.വി. അബ്ദുല്ലക്കുട്ടി, ജെബി കെ. ജോൺ സംസാരിച്ചു.

കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ലിപി പബൽക്കേഷൻസാണ് പുസ്‌കത്തിന്റെ പ്രസാധകർ. പി.കെ. സുമയ്യയുടെ അവതാരികയും ഡോ. സിന്ധ്യാ ഐസകിന്റെ പഠനവും ജോജിൻ മാത്യൂ ഡിസൈൻ ചെയ്ത മനോഹരമായ കവറും പുസ്‌കത്തിന്റെ പ്രത്യേകതകളാണ്.ദോഹയിൽ പുസ്തകം ആവശ്യമുള്ളവർ 44324853 എന്ന നമ്പറിൽ മീഡിയ പ്ളസ് ഓഫീസുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP