Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വേറിട്ട പുകവലി വിരുദ്ധ ദിന പരിപാടികളുമായി പ്രവാസി സംരംഭകർ

വേറിട്ട പുകവലി വിരുദ്ധ ദിന പരിപാടികളുമായി പ്രവാസി സംരംഭകർ

സ്വന്തം ലേഖകൻ

ദോഹ: വേറിട്ട പുകവലിവിരുദ്ധ ദിന പരിപാടികളുമായി പ്രവാസി സംരംഭകർ ശ്രദ്ധേയരായി. ഖത്തറിലെ മലയാളി സംരംഭകരായ ഡോ. അബ്ദുറഹിമാൻ കരിഞ്ചോല, ഡോ. വി.വി. ഹംസ, ഫൈസൽ റസാഖ് എന്നിവരാണ് ലോകാരോഗ്യസംഘടനയുടെ പുകവലി വിരുദ്ധ കോഴ്സും ഓൺലൈൻ പരീക്ഷയും വിജയകരമായി പൂർത്തിയാക്കി തങ്ങളുടെ സ്ഥാപനങ്ങളുടെ പിന്തുണയുള്ള വേറിട്ട പുകവലി വിരുദ്ധ പരിപാടികളുമായി ആന്റി സ്മോക്കിങ് സൊസൈറ്റിയുടെ ലോകപുകവലി വിരുദ്ധ കാമ്പയിനിൽ ചേർന്നത്.

വിദ്യാർത്ഥികളെയും യുവജനങ്ങളേയും പുകവലിക്കെതിരെ ബോധവൽക്കരിക്കുകയും പുകവലി വിരുദ്ധ സമരത്തിന്റെ മുന്നണിപ്പോരാളികളാക്കുകയും ചെയ്യുവാൻ ആഹ്വാനം ചെയ്യുന്ന ലോകാരോഗ്യ സംഘടനയുടെ ആഹ്വാനമനുസരിച്ച് പ്രവാസി സംരംഭകർ മുന്നോട്ടുവന്നത് മാതൃകാപരമാണെന്ന് ആന്റി സ്മോക്കിങ് സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP