Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖത്തർ സംസ്‌കൃതി കേരളോത്സവം 2019 നവംബർ 1ന്; ഒരുക്കങ്ങൾ തുടങ്ങി

ഖത്തർ സംസ്‌കൃതി കേരളോത്സവം 2019 നവംബർ 1ന്; ഒരുക്കങ്ങൾ തുടങ്ങി

സ്വന്തം ലേഖകൻ

കേരളപ്പിറവിയോടനുബന്ധിച്ച് സംസ്‌കൃതി ഖത്തർ 'സംസ്‌കൃതി കേരളോത്സവം 2019' എന്ന പേരിൽ സാംസ്‌കാരിക സമ്മേളനവും കലാസന്ധ്യയുംസംഘടിപ്പിക്കുന്നു. നവംബർ 1നു വെള്ളിയാഴ്‌ച്ച വൈകീട്ട് 5.30നു ഐ. സി. സി. അശോകഹാളിൽ വച്ചായിരിക്കും പരിപാടി. 

സാംസ്‌കാരിക സമ്മേളനത്തിൽ സംസ്‌കൃതി -സി. വി. ശ്രീരാമൻ സാഹിത്യ പുരസ്‌കാര സമർപ്പണം നിർവഹിച്ചുകൊണ്ട്പ്രശസ്ത യുവ സാഹിത്യകാരനും തിരക്കഥാകൃത്തുമായ സന്തോഷ് എച്ചിക്കാനം പ്രഭാഷണംനടത്തും.

കലാസന്ധ്യയിൽ സംസ്‌കൃതിഅംഗങ്ങൾ അവതരിപ്പിക്കുന്ന കേരളനടനം, മോഹിനിയാട്ടം, പൂരക്കളി തുടങ്ങിയ വിവിധകലാപരിപാടികൾ അരങ്ങേറും. തുടർന്ന് സി. വി. ശ്രീരാമന്റെ കഥകളെ ആസ്പദമാക്കി,. ബിജു പി. മംഗലം രചിച്ച്, ഗണേശ് ബാബു മയ്യിൽ സംവിധാനം ചെയ്ത 'മാടയുടെ ലോകം'എന്ന നാടകം സംസ്‌കൃതിയുടെ നടകസംഘമായ അഭിനയ സംസ്‌കൃതി അരങ്ങിലെത്തിക്കുമെന്ന് സംസ്‌കൃതി ഭാരവാഹികൾ പത്രസമ്മേളത്തിൽ അറിയിച്ചു.

സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ നടന്ന പത്ര സമ്മേളത്തിൽ സംസ്‌കൃതി പ്രസിഡണ്ട് എ സുനിൽ , ജനറൽ സെക്രട്ടറി പി വിജയകുമാർ , പുരസ്തകാര നിർണ്ണയ സമിതി കൺവീനർ ഇ എം സുധീർ എന്നിവർ പങ്കെടുത്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP