Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

'സംസ്‌കൃതി - സി. വി ശ്രീരാമൻ സാഹിത്യ പുരസ്‌കാരം 2020': രചനകൾ ക്ഷണിക്കുന്നു

സ്വന്തം ലേഖകൻ

ദോഹ: യശ:ശരീരനായ സാഹിത്യകാരൻ സി. വി. ശ്രീരാമന്റെ സ്മരണാർത്ഥം സംസ്‌കൃതി സംഘടിപ്പിക്കുന്ന 'സംസ്‌കൃതി - സി. വി. ശ്രീരാമൻ സാഹിത്യ പുരസ്‌കാരം 2020' ലേക്കുള്ള രചനകൾ ക്ഷണിക്കുന്നു.

ചെറുകഥാ വിഭാഗത്തിലാണ് മത്സരം. ജി. സി. സി രാജ്യങ്ങളിൽ താമസക്കാരായ 18 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസി മലയാളികൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളായിരിക്കും പുരസ്‌കാരത്തിന് പരിഗണിക്കുക.

50000 രൂപയും പ്രശസ്തിഫലകവുമാണ് പുരസ്‌കാരം. കേരളത്തിലെ പ്രശസ്ത സാഹിത്യകാരന്മാർ ഉൾക്കൊള്ളുന്ന ജൂറിയായിരിക്കും അവാർഡ് നിർണ്ണയിക്കുക. രചനകൾ സ്വീകരിക്കുന്ന അവസാന തീയ്യതി 2020 ഒക്ടോബർ 10 ആയിരിക്കും. രചനകൾ തപാൽ മാർഗ്ഗം Sanskriti - C. V. Sreeraman Literary Award, PO Box: 23671, Doha - Qatar എന്ന വിലാസത്തിലോ [email protected] [email protected] എന്ന ഇമെയിൽ വിലാസത്തിലോ അയക്കാവുന്നതാണ്. ഒക്ടോബർ മാസത്തിൽ പുരസ്‌കാര പ്രഖ്യാപനം ഉണ്ടാകുന്നതാണ്. കൂടുതൽ വിവരങ്ങൾ +974 55859609, +974 33310380 എന്നി നമ്പറുകളിൽ ലഭ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP