Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുറ്റ്യാടി മാമാകം വോളി മേള ടൂർണമെന്റ് വേളം പഞ്ചായത്ത് ജേതാക്കൾ

കുറ്റ്യാടി മാമാകം വോളി മേള ടൂർണമെന്റ് വേളം പഞ്ചായത്ത് ജേതാക്കൾ

ദോഹ : വെള്ളിയാഴ്ച അൽ സദ്ദ് സ്പോർട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഇന്റർ കുറ്റ്യാടി നിയോജക മണ്ഡലം KMCC പഞ്ചായത്ത് തല വോളിബോൾ മത്സരത്തിൽ കുറ്റ്യാടി പഞ്ചായത്തിനെതിരെ 3 സെറ്റ് നേടിക്കൊണ്ട് വേളം പഞ്ചായത്ത് ജേതാക്കളായി. കുറ്റ്യാടി മാമാങ്കം 2019 ന്റെ ഭാഗമായി നടന്ന മത്സരത്തിൽ പങ്കെടുത്ത മുഴുവൻ പഞ്ചായത്തുകളും മികച്ച കളികൾ കാഴ്ച വെച്ചു. കുറ്റ്യാടി മാമാങ്കം വോളിബോൾ മത്സരങ്ങൾ ഏഷ്യാകപ്പ് ഫുടബോൾ ജേതാക്കളായ ഖത്തർ ടീമിന്റെ ഭാഗമായ കുറ്റ്യാടിയിലെ മജീദ് നിട്ടൂർ ഉദ്ഘാടനം ചെയ്തു.

KMCC ഉപദേശകസമിതി വൈസ് ചെയർമാൻ കെ കെ മൊയ്തു മൗലവി, സംസ്ഥാന kmcc ഭാരവാഹികളായ ഫൈസൽ അരോമ,മുസ്തഫ എലത്തൂർ അഷ്റഫ് കനവത്ത്, ജില്ലാ ജനറൽ സിക്രട്ടറി എം പി ഇല്യാസ്, ജില്ലാ ഭാരവാഹികളായ ശരീഫ് മമ്പായിൽ,മുജീബ് കൊഴിശേരി,ഫൈസൽ മാസ്റ്റർ, മുഹമ്മദ് അലി തിരുവമ്പാടി കെ എം സിസി നേതാക്കളായ അൻവർ ബാബു സവാദ് വെളിയംകോട് എന്നിവ്വർ വിവിധ മത്സരങ്ങളിൽ കളിക്കാരെ പരിചയപെട്ടു. മത്സര വിജയികളായ വേളം പഞ്ചായത്തിനുള് ചാമ്പ്യൻസ് ട്രോഫി ഫൈസൽ അരോമയും റണ്ണർ അപ്പിനുള്ള ട്രോഫി അഷ്റഫ് കനവത്തും സമ്മാനിച്ചു.

ടൂർണമെന്റിലെ മികച്ച ഡിഫന്റർ പുരസ്‌കാരം സലീം വള്ളിൽ വില്യാപ്പള്ളിക് മണ്ഡലംവൈസ് പ്രസിഡന്റ് ഫിർദൗസ് മണിയൂരും മികച്ച ഒഫെന്റ്റർ ആയ മുഹമ്മദ് വേള തിന്നു പ്രസിഡന്റ് സിറാജ് മാതോത് മികച്ച കളിക്കാരനായ സിറാജ് വേളത്തിനു സ്പോർട്സ് വിങ് കൺവീനർ ഫൈസൽ തോടന്നൂരും ട്രോഫികൾ സമ്മാനിച്ചു. ടൂർണ്ണമെന്റ് ഒഫീഷ്യൽസായ നസീം പയ്യോളി,ബഷീർ പട്ടാര,മുനീർ പയന്തോങ്ങ്, എന്നിവർക്കു യഥാക്രമം ശരീഫ് മമ്പായിൽ, അജ്മൽ നബീൽ, മുഹമ്മദ് പി കെ എന്നിവർ ഉപഹാരങ്ങൾ നൽകി. മണ്ഡലം ജനറൽ സിക്രട്ടറി ശബീർ മേമുണ്ട, ട്രഷറർ സൽമാൻ എളയാടം മറ്റു ഭാരവാഹികളായ റഹീം എൻ കെ, കുഞ്ഞമ്മദ് തിയ്യറമ്പത്ത്, സമദ് എം കെ, ജലീൽ പൂളക്കൂൽ,ഫൈസൽ കായക്കണ്ടി എന്നിവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP