Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മിനി സൂപ്പർ കപ്പ് ആയി മാറുന്ന ഖിയ ക്വാർട്ടർ ഫൈനൽ;ആദ്യ ക്വാർട്ടർ ഫൈനലിൽ അലി ഇന്റർനാഷണൽ, ഈഗിൾസ് എഫ്സിയെ നേരിടും

മിനി സൂപ്പർ കപ്പ് ആയി മാറുന്ന ഖിയ ക്വാർട്ടർ ഫൈനൽ;ആദ്യ ക്വാർട്ടർ ഫൈനലിൽ അലി ഇന്റർനാഷണൽ, ഈഗിൾസ് എഫ്സിയെ നേരിടും

ത്യന്തം ആവേശകരവും പ്രവചനാതീതവുമായ പ്രാഥമിക റൗണ്ട് മത്സരങ്ങൾക്ക് ശേഷം, കടഞ്ഞെടുത്ത 8 ടീമുകൾ പരസ്പരം ഏറ്റുമുട്ടാനായുള്ള തയ്യാറെടുപ്പിലാണ്. പ്രാഥമിക റൗണ്ടിനു ശേഷം രണ്ട് കളിക്കാരെ കൂടി ആഡ് ചെയ്യാം എന്നതിനാൽ മുഴുവൻ ടീമുകളും ഐ.എസ്.എൽ, ഐ ലീഗ് പ്ലയേഴ്സിന്റെ അവൈലബിലിറ്റി അന്വേഷണത്തിലാണെന്നത് കളി കമ്പക്കാരെ ആവേശഭരിതരാക്കുന്നു. ഇതിനകം പൂണെ എഫ്‌സിയുടെ സ്റ്റാർ പ്ലയെർ ഖിയ ക്വാർട്ടർഫൈനലിൽ കളിക്കുമെന്നുറപ്പായിരിക്കുന്നു.

കേരളാ ബ്ലാസ്റ്റേഴ്സ്, ചെന്നൈ എഫ്സി, ബാംഗ്ലൂർ എഫ്സി, നോർത്ത് ഈസ്റ്റ് എഫ്സി, ഡൽഹി ഡയനാമോസ്, എസ്‌ബിറ്റി, ഗോകുലം എഫ്സി, എഫ്സി കേരളാ തുടങ്ങി നിരവധി പ്രശസ്ത ക്ലബ്ബുകളിലും ഡിപ്പാർട്‌മെന്റുകളിലും കളിക്കുന്ന അനവധി കളിക്കാർ വ്യത്യസ്ത ടീമുകൾക്കായി രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

വ്യാഴാഴ്ച 7:30നു നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ പ്രാഥമിക റൗണ്ടിൽ മുഴുവൻ മത്സരങ്ങളും വിജയിച്ച ഏക ടീമെന്ന ഖ്യാതിയുമായി വരുന്ന അലി ഇന്റർനാഷണൽ, ഈഗിൾസ് എഫ്സിയെ നേരിടുന്നു. ഒരു പറ്റം പ്രശസ്ത കളിക്കാരിൽ നിന്നും ആരെ 11ൽ ഉൾപ്പെടുത്തണമെന്ന തീരുമാനമെടുക്കാൻ പ്രയാസപ്പെടുന്ന അലി ഇന്റർനാഷണലിനെ നേരിടാൻ കളി തന്ത്രങ്ങളുടെ ആശാൻ ഊട്ടിക്കാരൻ അബ്ബാസും കൂട്ടരും കഠിന പ്രയത്‌നത്തിലാണ്. നാട്ടിൽ നിന്നും 2 പ്രശസ്തരായ കളിക്കാർ ഈഗ്ൾസ് ടീമിൽ ജോയിൻ ചെയുന്നു എന്നറിയുന്നു.

അലി ഇന്റർനാഷണൽന്റെ മുന്നേറ്റ നിരയിലെ സുഹൈറിനെയും ബുജൈറിനെയും തടയാണെമെങ്കിൽ ബക്രനങ്കൽ അണക്കെട്ട് തന്നെ കെട്ടേണ്ടി വരും.

വ്യാഴാഴ്ച 9 PM നു നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ പ്രാഥമിക റൗണ്ടിൽ ഗോളുകൾ കൊണ്ട് നിറച്ച, കേരളത്തിലെ പ്രശസ്ത കോച്ചിന്റെ ശിക്ഷണത്തിൽ ചടുലതയോടെ കളിച്ചു വരുന്ന ക്രെസെന്റ് ഒമേഗ എഫ്സി, ഏതു പ്രതിസന്ധി ഘട്ടത്തിലും തിരിച്ചു വരാൻ കെല്പുള്ള, പ്രശസ്ത കളിക്കാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ, ടൂണമെന്റിലെ കറുത്ത കുതിരകളായ യൂത്ത് ഫോറം ഖത്തറിനെ നേരിടുന്നു. പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ ഹാട്രിക് തികച്ച ക്രെസെന്റ് ഒമേഗയുടെ ഹാരിസ് റഹ്മാനും കൂട്ടരും കളം നിറഞ്ഞു കളിക്കുമെന്നുറപ്പ്. വിലപ്പെട്ട കളിക്കാർക്ക് പുറമെ 12ആം പൊസിഷനിൽ കളിക്കുന്ന നൂറുകണക്കിന് വരുന്ന സപ്പോർട്ടേഴ്സ് ആണ് യൂത്ത് ഫോറം ഖത്തറിന്റെ കരുത്ത്.

വെളിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ നിരവധി സന്തോഷ് ട്രോഫി താരങ്ങളുടെ അകമ്പടിയോടെ വരുന്ന കെയർ ആൻഡ് ക്യൂയർ വൺ എഫ്എം, നോർത്ത് ഈസ്‌റ്, ബാംഗ്ലൂർ എഫ്സി താരങ്ങളുമായി വരുന്ന സൗത്ത് ഇന്ത്യൻ എഫ്സിയെ നേരിടുന്നു. പരിക്ക് മാറി കളത്തിലിറങ്ങിയ ക്യാപ്റ്റൻ അന്താസിനെയും സന്തോഷ് ട്രോഫി താരങ്ങളായ മറ്റു പ്രധിരോധ നിരക്കാരെയും മറികടക്കാൻ സൗത്ത് ഇന്ത്യൻ എഫ്സിക്ക് നന്നായി വിയർക്കേണ്ടി വരും. ഖത്തറിലെ വേഗമേറിയ താരമായ മുഫീറിന്റെ കൂടെ ഗോകുലം എഫ്സി താരങ്ങൾ അണിനിരക്കുമ്പോൾ മധ്യനിര അതിശക്തമാവും. ടൂർണമെന്റിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച ടീം കെയർ ആൻഡ് ക്യൂയർ വൺ എഫ്എം മുന്നേറ്റ നിരയുടെ സാന്നിധ്യം ഏതു പ്രധിരോധനിരയുടെയും പേടി സ്വപ്നനമാകും. കോച്ച് ബാറയുടെ തന്ത്രങ്ങൾ എങ്ങനെയുണ്ടാകുമെന്ന് വെള്ളിയാഴ്‌ച്ചയറിയാം.

ടൂർണമെന്റിലെ തന്നെ ഏറ്റവും കടുപ്പമേറിയ മത്സരമാവുമെന്ന് പ്രതീക്ഷിക്കുന്ന ക്വാർട്ടർ ഫൈനൽ ആണ് അടുത്തത്. നിലവിലെ ചാമ്പ്യന്മാരായ ടി ടൈം എഫ്സിയെ തോൽപിചേ അടങ്ങൂ എന്ന വാശിയിൽ ഏഷ്യൻ മെഡിക്കൽസ് മേറ്റ്‌സ് ഖത്തർ ടീമിനെ സജ്ജമാക്കുന്ന മാനേജർ സലിം പ്രശസ്ത കളിക്കാരെ തേടി കേരളത്തിന് പുറത്തു വട്ടമിട്ട് പറക്കുന്നു. മുൻ മോഹൻ ബഗാൻ താരം വാഹിദ് സാലി നയിക്കുന്ന പ്രതിയോദ്ധ നിര കേളി കേട്ടതാണ്. തോൽവി അറിയാത്ത കോച്ച് സ്ലാവന്റെ തന്ത്രങ്ങൾക്ക് അനുസരിച്ചു സതീശനും മൗസൂഫും സന്തോഷ് ട്രോഫി, ഐ ലീഗ് താരങ്ങളായ സഹകളിക്കാരും ചലിച്ചാൽ അജയ്യരായ ടി ടൈമിനെ വെല്ലാൻ ആർക്കുമാവില്ല.

പ്രവാസി ഫുട്‌ബോൾ പ്രേമികൾക്ക് കിട്ടുന്ന ഈ അസുലഭാവസരം നഷ്ടപ്പെടാതിരിക്കാൻ ക്ഷണിക്കുന്നു ഞങ്ങൾ ദോഹ സ്റ്റേഡിയത്തിലേക്ക്. പ്രവേശനം സൗജന്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP