Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖിയ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന് പ്രൗഢോജ്വല തുടക്കം

ഖിയ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന് പ്രൗഢോജ്വല തുടക്കം

ദോഹ: കായിക രംഗത്ത് ഇന്ത്യ - ഖത്തർ ബന്ധം ഊഷ്മളമാക്കുക, ഖത്തർ 2022 നു ഇന്ത്യൻ ജനതയുടെ ഐക്യധാർഡ്യം ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ, ഖത്തർ ഫുട്ബാൾ അസോസിയേഷൻ, കായിക മന്ത്രാലയം തുടങ്ങിയവരുടെ സഹകരണത്തോടെ സഹകരണത്തോടെ നടന്നു വരുന്ന സിറ്റി എക്‌സ്‌ചേഞ്ച് റിയ ഖിയ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ ടൂർണമെന്റിന് ഉജ്വല തുടക്കം.

ദോഹ സ്റ്റേഡിയത്തിൽ വച്ചു നടന്ന വർണശബളമായ ചടങ്ങിൽ അനീഷ് ഗംഗാധരൻ (സുപ്രീം കമ്മറ്റി) നിലങ്ങ്ഷു ഡേ (പ്രസിഡന്റ് ഇന്ത്യൻ സ്പോർട്സ് സെന്റർ) മണികണ്ഠൻ (പ്രസിഡന്റ് ഐ സി സി ) ഷറഫ് പി ഹമീദ് (സി ഇ ഒ സിറ്റി എക്‌സ്‌ചേഞ്ച്),നവീദ് (സി ഇ ഒ 89.6 വൺ എഫ് എം), ഷഫീഖ് കബീർ (സി ഇ ഒ അസിം ടെക്‌നോളജി) ഷിബിലി (ടി ടൈം) ജിതേന്ദ്ര പണ്ടേ (റിയ മണി ട്രാൻസ്ഫർ) ഇന്ത്യയുടെ കറുത്ത മുത്ത് ഐ എം വിജയൻ, ജോപോൾ അഞ്ചേരി, ആസിഫ് സഹീർ, ഖത്തർ ദേശീയ ടീമിനായി നിരവധി അന്തർദേശീയ മത്സരങ്ങൾ കളിച്ചു ഖത്തരികളുടെ ഇഷ്ട താരങ്ങൾ മാറിയ ആദിൽ ഖമീസ്, മുബാറക് മുസ്തഫ, അബ്ദുൽ അസീസ് ഹസൻ, അഹമ്മദ് ഖലീൽ ടൂർണമെന്റ് സ്‌പോൺസർമാരായ വിവിധ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

കളിക്കാരും ഖിയ ഭാരവാഹികളും സ്‌പോണ്‌സർമാരും ചേർന്ന് 22 വെള്ളപ്രാവുകളെ പറത്തിയായിരുന്നു ചടങ്ങിന് തുടക്കം കുറിച്ചത്. തുടർന്ന് ഇന്ത്യ, ഖത്തർ,ദേശീയ ഗാനങ്ങൾ ആലപിച്ചു. ചാമ്പ്യൻസ് ലീഗ് ട്രോഫി,ടൈറ്റിൽ സ്‌പോൺസർ ഷറഫ് പി ഹമീദ് (സി ഇ ഒ സിറ്റി എക്‌സ്‌ചേഞ്ച്), ഖിയ ജനറൽ സെക്രട്ടറി സഫീറിനു കൈമാറി ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഖിയ പ്രസിഡന്റ് ഇ. പി അബ്ദുറഹ്മാൻ അധ്യക്ഷ ഭാഷണം നിർവഹിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച്, ഇന്ത്യയുടെ കറുത്ത മുത്ത് ഐ എം വിജയൻ, ജോപോൾ അഞ്ചേരി, ആസിഫ് സഹീർ എന്നിവർ നയിച്ച ഇന്ത്യൻ ലെജന്റ്‌സ് ടീമും ആദിൽ ഖമീസ്, മുബാറക് മുസ്തഫ, അബ്ദുൽ അസീസ് ഹസൻ, അഹമ്മദ് ഖലീൽഎന്നിവർ നയിച്ച ഖത്തർ ലെജന്റ്‌സ് ടീമും തമ്മിൽ നടന്ന പ്രദർശനമത്സരം അത്യന്തം ആവേശം നിറഞ്ഞതായിരുന്നു.

സൗഹൃതമൽസരത്തിൽ രണ്ട് വീതം ഗോളുകൾ നേടി ഇരുടീമുകളും സമനിലയിൽ പിരിഞ്ഞു പെനാൽറ്റി ഷൂട്ട്ഔട്ടിൽ ഇന്ത്യൻ ഗോളി ജാക്ലിന്റെ മികവിൽ ഇന്ത്യക്ക് കപ്പിൽ മുത്തമിടാനായി. കളിയുടെ തുടകത്തിൽ തന്നെ മനോഹരമായ ലോങ്ങ് റൈഞ്ചിജിലൂടെ ഖത്തർ ആണ് ആദ്യം ഗോൾ നേടിയത്. കളിയുടെ 23 ആം മിനുട്ടിൽ ഇന്ത്യ ഗോൾ തിരിച്ചടിച്ചു. സെക്കൻഡ് ഹാഫിൽ ആസിഫ് സഹീറിലൂടെ ഇന്ത്യ ഒരു ഗോൾ കൂടി മുന്നിലെത്തിയെങ്കിലും മിനിറ്റുകൾക്കുള്ളിൽ ഖത്തർ തിരിച്ചടിച്ചു കളി സമനിലയിലാക്കി. വിജയികൾക്ക് അനീഷ് ഗംഗാധരൻ, മണികണ്ഠൻ ഷറഫ് പി ഹമീദ് , നവീദ്, ഷഫീഖ് കബീർ, ജിതേന്ദ്ര പണ്ടേ, ഇ പി അബ്ദുറഹ്മാൻ,

കെസി അബ്ദുലത്തീഫ്, അബ്ദുൽ അസീസ്, ഹബീബിന്നബി എന്നിവർ മെഡലുകൾ വിതരണം ചെയ്തു. വിജയികൾക്കുള്ള ട്രോഫി വിതരണം മുഖ്യ പ്രയോജകരായ ഷറഫ് പി ഹമീദ് നിർവഹിച്ചു. പ്രശസ്ത പഞ്ചാബി ഗായിക രാഗിണി , അഫ്‌സൽ എന്നിവരുടെ ഗാനമേള ചടങ്ങിന് മാറ്റുകൂട്ടി. ഖിയ ലീഗ് മത്സരങ്ങൾ എല്ലാ വ്യാഴം വെള്ളി ദിവസങ്ങളിൽ ദോഹ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

ഖിയ ചാമ്പ്യൻസ് ലീഗ്: അലി ഇന്റർനാഷണൽനു ജയം.

ദോഹ: സിറ്റി എക്‌സ്‌ചേഞ്ച് റിയ ട്രോഫിക്കായുള്ള ഖിയ ചാമ്പ്യൻസ് ആൾ ഇന്ത്യ ഫുട്ബാൾ ടൂർണമെന്റിൽ ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം നടന്ന, തുടക്കം മുതൽ അവസാനം വരെ ഉദ്യോഗ ജനകമായ മത്സരത്തിൽ ഏക പക്ഷീയമായ ഒരു ഗോളിന് അലി ഇന്റർനാഷണൽ, ഏഷ്യൻ മെഡിക്കൽസ് മേറ്റ്‌സ് ഖത്തർനെ പരാജയപ്പെടുത്തി. കളിയുടെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഇരു ടീമുകളും കാണികൾക്ക് നല്ലൊരു ഫുട്ബാൾ വിരുന്നൊരുക്കി.

കളിയുടനീളം മധ്യനിരയിലെ പ്രശാന്ത് കളം നിറഞ്ഞു കളിചെങ്കിലും മുൻ ഈസ്റ്റ് ബംഗാൾ താരം വാഹിദ് സാലിയുടെ മുന്നിൽ തകർന്ന് പോവുകയായിരുന്നു. അബീഷ് ആയിരുന്നു അലി ഇന്റർനാഷണലിനായി ഏക ഗോൾ നേടിയത്. മേറ്റ്‌സ് ഖത്തർനായി സന്തോഷ് ട്രോഫി താരം സജിത്ത് പലോസ് കിണഞ്ഞു ശ്രമിച്ചെങ്കിലും അജ്മലിന്റെ മുന്നിൽ തകരുകയായിരുന്നു. രണ്ടാമത്തെ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ടീ ടൈം എഫ്സിയെ നവാഗതരരായ യൂത്ത് ഫോറം ഖത്തർ സമനിലയിൽ തളച്ചു. ടീ ടൈം എഫ് സിക്കായി ടുട്ടുവും മൗസൂഫും ഉഗ്ര ഫോമിലായിരുന്നെങ്കിലും നിരവധി സ്റ്റേറ്റ് താരങ്ങളുമായി ഇറങ്ങിയ യൂത്തുഫോറത്തിനു മുന്നിൽ വിലപ്പോയില്ല.

 

 

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP