Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മലയാളി സാന്നിധ്യം അറിയിച്ചുകൊണ്ട് ബാലവേലയുടെ അകക്കാഴ്ചകൾ പറഞ്ഞ് 'ശൃംഗാർ' അജ്യാൽ ചലച്ചിത്രമേളയിൽ

മലയാളി സാന്നിധ്യം അറിയിച്ചുകൊണ്ട് ബാലവേലയുടെ അകക്കാഴ്ചകൾ പറഞ്ഞ് 'ശൃംഗാർ' അജ്യാൽ ചലച്ചിത്രമേളയിൽ

സ്വന്തം ലേഖകൻ

ദോഹ: സൗന്ദര്യത്താൽ മുഖംമിനുക്കി അണിഞ്ഞൊരുങ്ങിപ്പോകുബോൾ നമ്മൾ അറിയുന്നുണ്ടോ അതിന് പിന്നിലെ വിയർപ്പിന്റ കദനകഥകൾ? സൗന്ദര്യവർധകവസ്തുക്കളുടെ നിർമ്മാണമേഖലയിൽ ഇന്ത്യയിൽ പണിയെടുക്കുന്നത് ആയിരക്കണക്കിന് കുട്ടികളാണ്. ഇവരുടെ ദൈന്യതയുടെ പേടിപ്പെടുത്തുന്ന കഥ പറയുകയാണ് സംവിധായകൻ മുഹമ്മദ് നൗഫൽ (നൗഫു സ്റ്റാമ്പ്ഡ്). നൗഫലിന്റ ഹ്രസ്വചിത്രമായ 'ശൃംഗാർ' ദോഹ അജ്യാൽ അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങുംമുബേ ചർച്ചയാവുകയാണ്. മേളയിലെ 'മെയ്ഡ് ഇൻ ഖത്തർ' വിഭാഗത്തിൽ 'ശൃംഗാർ' തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അണിയറയിലും അരങ്ങത്തും പൂർണമായും മലയാളികൾ പ്രവർത്തിച്ച ഒരു ചിത്രം ആദ്യമായാണ് അജ്യാലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.ഛായാഗ്രഹണവും എഡിറ്റിഗും ജിൻഷാദ് ഗുരുവായൂർ,നിർമ്മാണം വിമൽ കുമാർ മാണി. ആഷ്മിത മഹേഷ്, അബ്ദുൽ ഷുക്കൂർ, നിത്യ എന്നിവരാണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത് .11 മിനിട്ടു ദൈർഘ്യം വരുന്ന ചിത്രം പൂർണമായും ഖത്തറിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

നവംബർ 18 മുതൽ 23 വരെയാണ് കത്താറയിൽ അജ്യാൽ ചലച്ചിത്രമേള നടക്കുന്നത്. മെയ്‌ഡ്ഇൻ ഖത്തർ വിഭാഗത്തിൽ നവംബർ 21ന് ലുസൈൽ ഡ്രൈവ് ഇൻ സിനിമയിൽ വൈകുന്നേരം 6.30നും 22ന് വൈകുന്നേരം 5.30ന് ഫെസ്റ്റിവെൽ സിറ്റിയിലെ വോക്‌സ് സിനിമയിലും 'ശൃംഗാർ' പ്രദർശിപ്പിക്കും.

'ശൃംഗാർ' എന്ന ഹിന്ദി വാക്കിന്റ അർഥം 'മേക്കപ്പ്' എന്നാണ്. ഇന്ത്യയിലെ മൈക്ക മേഖലയിൽ നടക്കുന്ന ബാലവേലയാണ് വിഷയം. മകൾക്ക് ഒരമ്മ പറഞ്ഞുകൊടുക്കുന്ന കഥകളിലൂടെ അവൾക്കുണ്ടാകുന്ന പേടിസ്വപ്നത്തിലൂടെയാണ് സംവിധായകൻ ബാലവേലയുടെ ദൈന്യത പ്രേക്ഷകന്റ മുന്നിലെത്തിക്കുന്നത്. സൗന്ദര്യവർധകവസ് തുക്കളുമായി ബന്ധപ്പെട്ട വൻവ്യവസായമാണ് ഇന്ത്യയിലെ മൈക്ക ഖനന മേഖല. കഥക്, നിഴൽക്കൂത്ത്, ഹിന്ദുസ്താനി സംഗീതം തുടങ്ങിയ വിവിധ ഇന്ത്യൻ കലാരൂപങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്.

എട്ടുവർഷമായി ഖത്തർ പ്രവാസിയായ മുഹമ്മദ് നൗഫൽ ഖത്തർ പ്ലാസ്റ്റിക് പ്രൊഡക്ഷൻ കമ്പനിയിൽ ഫിനാൻസ് അസിസ്റ്റന്റ് ആണ്.

'ബോർഡർ', 'റോഡ്‌സൈഡ്', 'ലൗഡർ വോയ്‌സ്' എന്നീ നൗഫലിന്റ ചിത്രങ്ങൾ മുമ്പ് വിവിധ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. 'ദി അൺജസ്റ്റ്' ചിത്രം ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റ ഒരുമിനിട്ട് ചലച്ചിത്രവിഭാഗത്തിൽ അംഗീകാരം നേടിയിട്ടുണ്ട്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP