Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖത്തറിലെ ഇന്ത്യൻ അംബാസിഡറുമായി പി എം എഫ് നേതാക്കൾ കൂടിക്കാഴ്ച നടത്തി

ഖത്തറിലെ ഇന്ത്യൻ അംബാസിഡറുമായി പി എം എഫ് നേതാക്കൾ കൂടിക്കാഴ്ച നടത്തി

പി പി ചെറിയാൻ

ദോഹ: ഖത്തറിൽ പുതുതായി സ്ഥാനമേറ്റ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തലുമായി പി എം എഫ് ഗ്ലോബൽ പ്രസിഡണ്ട് എം.പീ സലീം, ഖത്തറിലെ ഭാരവാഹികളായ ആഷിക് മാഹി , അജി കുര്യാക്കോസ്, സീഷാൻ എന്നിവർ ചേർന്ന് ദോഹയിലെ ഇന്ത്യൻ എംബസിയിൽ എത്തി അദ്ദേഹത്തെ സ്വാഗതം ചെയ്യുകയും കൂടിക്കാഴ്ചയും നടത്തുകയും ചെയ്തു .

ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ വിഷയങ്ങളെ പറ്റി ഗ്ലോബൽ പ്രസിഡണ്ടും മറ്റു ഭാരവാഹികളും അദ്ദേഹത്തിന് വിവരിച്ചു കൊടുത്തു കോൺസുലർ പാസ്‌പോട്ട് സർവീസുകളിൽ സാധാരണക്കാർ നേരിടുന്ന കാല താമസവും മറ്റും അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തുകയും പാസ്‌പോട്ടുകളും മറ്റും ഡെലിവറി ചെയ്യുവാനും ഓൺലൈൻ സംവിധാനം മെച്ചപ്പെടുത്തുവാനും പ്രസിഡണ്ട് നിർദ്ദേശം വെക്കുകയും അതേ പറ്റി പഠിച്ച് നടപ്പിൽ വരുത്താൻ ശ്രമിക്കും എന്ന് അംബാസിഡർ ഉറപ്പ് നൽകി.

കോവിഡ് ഖത്തറിൽ രൂക്ഷമായ സന്ദർഭത്തിൽ പി എം എഫിന്റെ കാരുണ്യ പ്രവർത്തനങ്ങൾക്കും, എംബസിയുമായുള്ള സഹകരണത്തിനും വിമാനങ്ങൾ ചാർട്ട് ചെയ്തു ബുദ്ധിമുട്ടിയവരെ നാട്ടിൽ എത്തിച്ചതിനും പി എം എഫ് ഗ്ലോബൽ നേതാക്കളെയും ഖത്തർ ഭാരവാഹികളെയും അംബാസിഡർ ഡോ. ദീപക് മിത്തൽ പ്രത്യേകം അഭിനന്ദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP