Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ത്യാഗാർപ്പണത്തിന്റെ ഓർമപ്പെരുന്നാളാണ് ഈദുൽ അദ്ഹ; കെ.എം. വർഗീസ്

ത്യാഗാർപ്പണത്തിന്റെ ഓർമപ്പെരുന്നാളാണ് ഈദുൽ അദ്ഹ; കെ.എം. വർഗീസ്

സ്വന്തം ലേഖകൻ

ദോഹ : ത്യാഗാർപ്പണത്തിന്റെ ഓർമപ്പെരുന്നാളാണ് ഈദുൽ അദ്ഹയെന്നും സമകാലിക ലോകത്ത് ഏറ്റവും പ്രസക്തമായ വികാരങ്ങളാണ് ഇത് അടയാളപ്പെടുത്തുന്നതെന്നും ഖത്തറിലെ ഇന്ത്യൻ കൾച്ചറൽ സെന്റർ ഉപദേശക സമിതി ചെയർമാൻ കെ.എം. വർഗീസ് അഭിപ്രായപ്പെട്ടു. ഈദുൽ അദ്ഹയോടനുബന്ധിച്ച് മീഡിയപ്ലസ് പ്രസിദ്ധീകരിച്ച 'പെരുന്നാൾ നിലാവി'ന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക ചരിത്രത്തിൽ നിസ്തുലമായ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും മാതൃകകളാണ് പ്രവാചകൻ ഇബ്റാഹീമും ഇസ്മാഈലും ലോകത്തിന് സമർപ്പിച്ചത്. ആ പ്രോജ്വലമായ മാതൃകയുടെ ഓർമകൾ അയവിറക്കിയും ന•കൾ ഉൾക്കൊള്ളാൻ ആഹ്വാനം ചെയ്തുമാണ് ഓരോ വർഷവും വിശ്വാസി സമൂഹം ഈദുൽ അദ്ഹ ആഘോഷിക്കുന്നത്. മതപരമായ ആഘോഷത്തിനപ്പുറം സമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ഓർമകൾ മനുഷ്യരിൽ നന്മയുടെ പരിസരം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഏക മാനവികതയും സാമൂഹിക സൗഹാർദവും അടയാളപ്പെടുത്തുന്ന എല്ലാ ആഘോഷങ്ങളും മാനവരാശിയുടെ ഐക്യവും ഭദ്രതയും ലക്ഷ്യം വച്ചുള്ളതാണ്. മത ജാതി അഭിപ്രായ വിത്യാസങ്ങൾക്കപ്പുറം ഇത്തരം ആഘോഷങ്ങളുടെ നല്ല വശങ്ങളെ ഉൾക്കൊള്ളാനും അതിന്റെ പ്രയോക്താക്കളാകുവാനും അദ്ദേഹം ആഹ്വാനം ചെയ്തു.

ദോഹ ബ്യൂട്ടി സെന്റർ മാനേജിങ് ഡയറക്ടർ ഡോ. ഷീല ഫിലിപ്പോസ് ആദ്യപ്രതി ഏറ്റുവാങ്ങി. സ്റ്റാർ കിച്ചൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ഡോ. അബ്ദുൽ സലാം, കടവ് റെസ്റ്റോറന്റ് മാനേജിങ് ഡയറക്ടർ ഉസ്മാൻ കല്ലൻ, ആന്റി സ്മോക്കിങ് സൊസൈറ്റി ഗ്ലോബൽ ചെയർമാൻ ഡോ. മുഹമ്മദുണ്ണി ഒളകര, ഡ്രീം 5 ജനറൽ മാനേജർ മുഹമ്മദ് അബു നാസർ, അൽ ഗൗസിയ ട്രേഡിങ് ജനറൽ മാനേജർ ആദം നവാസ് തുടങ്ങിയവർ സംസാരിച്ചു. ഖത്തർ ടെക് മാനേജിങ് ഡയറക്ടർ ജെബി. കെ. ജോൺ, ക്യാരി ഫ്രഷ് ജനറൽ മാനേജർ ഹാഷിഫ് ഒളകര തുടങ്ങിയവർ ചടങ്ങിൽ വിശിഷ്ടാതിഥികൾ ആയിരുന്നു.

മീഡിയപ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു. മുഹമ്മദ് റഫീഖ് നന്ദി പറഞ്ഞു. ഷറഫുദ്ദീൻ തങ്കയത്തിൽ, ജോജിൻ മാത്യു, യാസിർ, കാജാ ഹുസൻ, നാസർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP