Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രൈഡ് ഓഫ് ഇന്ത്യാ അവാർഡ് ജേതാവ് ഡോ.സിമി പോളിന് ഖത്തർ ആന്റി സ്മോക്കിങ് സൊസൈറ്റിയുടെ ആദരം

പ്രൈഡ് ഓഫ് ഇന്ത്യാ അവാർഡ് ജേതാവ് ഡോ.സിമി പോളിന് ഖത്തർ ആന്റി സ്മോക്കിങ് സൊസൈറ്റിയുടെ ആദരം

സ്വന്തം ലേഖകൻ

ദോഹ: ഖത്തറിൽ ഡെസേർട്ട് ഫാമിംഗിലും ഹോം ഗാർഡനിംഗിലും നടത്തിവരുന്ന മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ച് ഗ്‌ളോബൽ ഹ്യൂമൺ പീസ് യൂണിവേർസിറ്റിയുടെ പ്രൈഡ് ഓഫ് ഇന്ത്യാ അവാർഡ് ജേതാവ് ഡോ.സിമി പോളിന് ഖത്തർ ആന്റി സ്മോക്കിങ് സൊസൈറ്റിയുടെ ആദരം. ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ ആന്റി സ്മോക്കിങ് സൊസൈറ്റി സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് ഡോ.സിമി പോളിനെ ആദരിച്ചത്. ഈ വർഷത്തെ പുകയില വിരുദ്ധ ദിന പ്രമേയം കാർഷിക രംഗവുമായും ഭക്ഷ്യവിളകളുമായും ബന്ധപ്പെട്ടതാണ്. ഈ രംഗത്തെ ഡോ. സിമി പോളിന്റെ വേറിട്ട പ്രവർത്തനങ്ങൾ മാതൃകാപരമാണ്.

ഉപഭോഗ സംസ്‌കാരത്തിന്റെ ഭാഗമായി കാർഷിക രംഗത്ത് വ്യക്തിതലത്തിൽ ശ്രദ്ധയും പരിചരണവും കുറഞ്ഞുവരുന്ന ഒരു കാലത്ത് മരുഭമിയെ മരുപ്പച്ചയാക്കുന്ന സിമിയുടെ ശ്രമങ്ങൾ ശ്‌ളാഘനീയമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഊഷ്മളമായ ഇന്തോ ഖത്തർ ബന്ധത്തിന് കരുത്ത് പകരുന്ന ശ്രമങ്ങളാണ് സിമിയുടെ ഗാർഹിക തോട്ടം. ഖത്തറിന്റെ മരുഭൂമിയിൽ ഇന്ത്യൻ ചെടികളും പൂക്കളും വിളയുമ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധമാണ് കൂടുതൽ പരിമള പൂരിതമാകുന്നത്.

കഴിഞ്ഞ കാൽ നൂറ്റാണ്ടോളമായി ഖത്തറിൽ സിമി പോളിന്റെ ഗാർഹിക കൃഷി ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. കാഫ്‌കോ ഫ്‌ളവർ ആൻഡ് വെജിറ്റബിൾ ഷോകളിലടക്കം നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ സിമിയുടെ ഹോം ഗാർഡൻ വിവിധ ദേശക്കാരും ഭാഷക്കാരുമായ നിരവധി പേരാണ് സന്ദർശിക്കാറുള്ളത്.

എറണാകുളം കടവന്തറയി പി.സി. ജോസഫ്, സെലീൻ ദമ്പതികളുടെ മകളായ സിമി പോൾ ഖത്തർ എനർജി ഉദ്യോഗസ്ഥയാണ്. തൃശൂർ എടത്തിരുത്തി സ്വദേശി പോൾ ഇട്ടൂപ് വലിയ വീട്ടിലാണ് ഭർത്താവും കെവിൻ പോൾ, എഡ് വിൻ പോൾ എന്നിവർ മക്കളുമാണ് . കുടുംബത്തിന്റെ പിന്തുണയോടെ സിമി നടത്തുന്ന പ്രവർത്തനം രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെടുന്നുവെന്നത് കുടുംബത്തിന് മൊത്തം അഭിമാനകരമായ നേട്ടമാണ്.

ആന്റി സ്മോക്കിങ് സൊസൈറ്റി ചെയർമാൻ ഡോ. എംപി. ഹസൻ കുഞ്ഞി മെമന്റോ സമ്മാനിച്ചു. ആന്റി സ്മോക്കിങ് സൊസൈറ്റി പ്രസിഡണ്ട് ഡോ. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. എഞ്ചിനിയേർസ് ഫോറം പ്രസിഡണ്ട് മിബു ജോസ്,
മുതിർന്ന കെ.എം.സി.സി നേതാവ് ഡോ. എംപി. ഷാഫി ഹാജി, ആന്റി സ്മോക്കിങ് സൊസൈറ്റി സ്ഥാപകനും സിഇഒ യുമായ ഡോ. അമാനുല്ല വടക്കാങ്ങര എന്നിവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP