Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദോഹ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠനം പൂർത്തിയാക്കി മർകസ് വിദ്യാർത്ഥി

ദോഹ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠനം പൂർത്തിയാക്കി മർകസ് വിദ്യാർത്ഥി

സ്വന്തം ലേഖകൻ

ദോഹ: ഉന്നത പഠനരംഗത്തെ ഖത്വറിലെ പ്രധാന സ്ഥാപനമായ ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജുവേറ്റ് സ്റ്റഡീസിൽ നിന്നും പഠനം പൂർത്തിയാക്കിയ ആദ്യ ഇന്ത്യക്കാരനായി മർകസ് പൂർവ്വ വിദ്യാർത്ഥി ഉബൈദ് ഇസ്മാഈൽ. 2015 ൽ സ്ഥാപിതമായ ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ബിരുദാനന്തര-ഗവേഷണ ബിരുദ രംഗത്ത് ശ്രദ്ധകേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വതന്ത്ര സംവിധാനമാണ്. മാധ്യമ ഭാഷ അറബിയായതിനാൽ തന്നെ പ്രധാനമായും അറബ് രാജ്യങ്ങളിൽ നിന്നും അറബി മാതൃഭാഷയായ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.

സ്‌കൂൾ ഓഫ് സോഷ്യൽ സയൻസ് &ഹ്യുമാനിറ്റീസിൽ നിന്നും ഭാഷാപഠനത്തിൽ ഡിസ്റ്റിങ്ഷനോടെ പി.ജി പഠനം പൂർത്തിയാക്കിയ ഉബൈദ് കഴിഞ്ഞദിവസം നടന്ന ബിരുദ ദാന ചടങ്ങിൽ ഖത്വർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ജാസിം അൽതാനിയിൽ നിന്നും ബിരുദം സ്വീകരിച്ചു.

മർകസിൽ നിന്നും 2012 ൽ ഖുർആൻ മനഃപാഠമാക്കിയ ഉബൈദ് മർകസിലെ തന്നെ സാനവിയ്യയിൽ തുടർപഠനം നടത്തി. ശേഷം ഷാർജ ഭരണാധികാരി സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മേൽനോട്ടത്തിൽ നടന്നുവരുന്ന അൽ ഖാസിമിയ്യ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കുല്ലിയ്യത്തുൽ ആദാബിൽ ബിരുദം നേടി. 2019ൽ ഷാർജയിൽ നടന്ന അന്താരാഷ്ട്ര ഹദീസ് പാരായണ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. വയനാട് ജില്ലയിലെ വെണ്ണിയോട് ഇസ്മാഈൽ -റംല ദമ്പതികളുടെ മകനാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP