Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുകവലി വിരുദ്ധ ബോധവൽക്കരണ പരിപാടികൾക്ക് പ്രാധാന്യമേറുന്നു

പുകവലി വിരുദ്ധ ബോധവൽക്കരണ പരിപാടികൾക്ക് പ്രാധാന്യമേറുന്നു

സ്വന്തം ലേഖകൻ

ദോഹ. ആഗോള താപനവും കാലാവസ്ഥ വ്യതിയാനവുമൊക്കെ ഓരോ പ്രദേശങ്ങളിലും ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധികൾ സൃഷ്ടിക്കുന്ന സമകാലിക ലോകത്ത് പുകവലി വിരുദ്ധ ബോധവൽക്കരണ പരിപാടികൾക്ക് പ്രാധാന്യമേറുകയാണെന്ന് ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ ആന്റി സ്‌മോക്കിങ് സൊസൈറ്റി സംഘടിപ്പിച്ച ടേബിൾ ടോക്കിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ആരോഗ്യപരവും സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ മാനങ്ങളുള്ള ഒരു ദുരന്തമായി പുകവലി മാറിയിരിക്കുന്നുവെന്നും ഇത് സംബന്ധിച്ച ബോധവൽക്കരണ പരിപാടികൾ ഏതെങ്കിലും ദിവസങ്ങളിൽ പരിമിതപ്പെടുത്താതെ തുടർച്ചയായി നടക്കണമെന്നും ചർച്ചയിൽ പങ്കെടുത്തവർ നിരീക്ഷിച്ചു.

വൈജ്ഞാനിക വിസ്‌പോടനം തീർക്കുന്ന സമ്മർദ്ദങ്ങളും അനിശ്ചിതത്വങ്ങളും കൗമാരക്കാരേയും മുതിർന്നവരേയും മാനസിക സംഘർഷങ്ങളിലേക്കാണ് പലപ്പോഴും നയിക്കുന്നത്. ഈ സംഘർഷങ്ങലും സമ്മർദ്ദങ്ങളും ക്രിയാത്മകമായ രീതിയിൽ കൈകാര്യം ചെയ്യാനാവാതെ വരുമ്പോഴാണ് പലരും ലഹരിയിൽ അഭയം തേടുന്നതെന്ന് ആൻി സ്‌മോക്കിങ് സൊസൈറ്റി പ്രസിഡണ്ട് ഡോ. അബ്ദുൽ റഷീദ് അഭിപ്രായപ്പെട്ടു. മാനസിക സമ്മർദ്ദങ്ങളിൽ നിന്നും ആശ്വാസം ലഭിക്കുമെന്ന് തെറ്റിദ്ധരിച്ച് ആരംഭിക്കുന്ന പല ശീലങ്ങളും സമ്മർദ്ദങ്ങൾ വർദ്ധിപ്പിക്കുകയാണ് ചെയ്യുക. ആരോഗ്യപരവും സാമൂഹികവുമായ ബോധവൽക്കരണവും കൗൺസിലിംഗുകളുമൊക്കെ ഈ രംഗത്ത് കൂടുതലായി നടക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പുകവലി ഒരു സാമൂഹ്യ തിന്മയാണെന്നും സമൂഹത്തിന്റെ പുരോഗതിക്കും വളർച്ചക്കും കനത്ത വെല്ലുവിളിയാണെന്നും ടേബിൾ ടോക്ക് ഉദ്ഘാടനം ചെയ്ത ആൻി സ്‌മോക്കിങ് സൊസൈറ്റി ചെയർമാൻ ഡോ. എംപി. ഹസൻ കുഞ്ഞി പറഞ്ഞു.

ഈ വർഷത്തെ ലോക പുകയില വിരുദ്ധ ദിന പ്രമേയമായി ലോകാരോഗ്യ സംഘടന തെരഞ്ഞെടുത്ത നമുക്ക് ഭക്ഷണമാണ് വേണ്ടത്, പുകയിലയല്ല' എന്ന ആശയം വളരെ പ്രസക്തമാണ്. ലോകത്ത് മതിയായ ഭക്ഷണത്തിന്റെ അഭാവം സൃഷ്ടിക്കുന്ന പ്രതിസന്ധി അനുദിനം രൂക്ഷമാകുമ്പോൾ സമൂഹത്തെ കാർന്നു തിന്നുന്ന പുകയില കൃഷികൾ അവസാനിപ്പിച്ച് ജനസഞ്ചയങ്ങൾക്ക് ആരോഗ്യം പകരുന്ന ഭക്ഷ്യവിഭവങ്ങളുടെ കൃഷി പ്രോൽസാഹിപ്പിക്കണമെന്നാണ് ഈ പ്രമേയം അടയാളപ്പെടുത്തുന്നത്.

പുകവലി പോലെ തന്നെ വേപിങ് പോലെയുള്ള ഹാബിറ്റുകളും കൗമാരക്കാരിൽ വളരുന്നുവെന്നത് അത്യന്തം ആശങ്കാജനകമാണെന്നും സമൂഹം വളരെ ജാഗ്രത പുലർകത്തണമെന്നും മെഡ് ടെക് കോർപറേഷൻ ചീഫ് മാർക്കറ്റിങ് ഓഫീസർ അഖ്ദർ കുദൽ ഉദ്ബോധിപ്പിച്ചു.

മുതിർന്ന കെ.എം.സി.സി നേതാവ് ഡോ. എംപി. ഷാഫി ഹാജി, ഖത്തർ ഇന്ത്യൻ ഓതേർസ് ഫോറം പ്രസിഡണ്ട് ഡോ.കെ.സി.സാബു, ലോക കേരള സഭ അംഗവും ഐസിബിഎഫ് മാനേജിങ് കമ്മറ്റി അംഗവുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി, എഞ്ചിനിയേർസ് ഫോറം പ്രസിഡണ്ട് മിബു ജോസ്, പ്രവാസി ഭാരതി വൈസ് പ്രസിഡണ്ട് ഡോ. ഷീല ഫിലിപ്പോസ്, മെന്റ് ട്യൂൺ ഇക്കോ വേവ്‌സ് ഖത്തർ കമ്മറ്റി ചെയർമാനും മാപ്പിളകലാ അക്കാദമി പ്രസിഡണ്ടുമായ മുത്തലിബ് മട്ടന്നുർ, കുവാഖ് പ്രസിഡണ്ട് നൗഷാദ് അബു, ഐ.സി.സി യൂത്ത് വിങ് പ്രതിനിധി അബ്ദുല്ല പൊയിൽ ,പ്രൈഡ് ഓഫ് ഇന്ത്യാ അവാർഡ് ജേതാവ് ഡോ. സിമി പോൾ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഇൻ ഖത്തർ ഫെസിലിറ്റീസ് കോർഡിനേറ്റർ ഷൈജു.ടി.കെ, അദ്ധ്യാപികയും കലാകാരിയും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ ലിജി അബ്ദുല്ല , ദോഹ അൽ മദ്‌റസ അൽ ഇസ് ലാമിയ മാനേജിങ് കമ്മറ്റി പ്രസിഡണ്ട് ബിലാൽ ഹരിപ്പാട്, അൽ മവാസിം ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. ഷഫീഖ് ഹുദവി, ഖത്തർ ടെക് മാനേജിങ് ഡയറക്ടർ ജെബി കെ.ജോൺ , ഗ്രന്ഥകാരിയും കൗൺസിലറുമായ ഡോ. ഹന്ന മൊയ്തീൻ, മെഡ് ടെക് കോർപറേഷൻ ലൈഫ് സയൻസ് വിഭാഗം മേധാവി രെശ് വിൻ അഷ്റഫ് , ഡയറക്ടർ ഹാഫിസ് ഹസൻ കുഞ്ഞി എന്നിവർ സംബന്ധിച്ചു.

ആന്റി സ്‌മോക്കിങ് സൊസൈറ്റി സ്ഥാപകനും സിഇഒ യുമായ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ഷറഫുദ്ധീൻ തങ്കയത്തിൽ, മുഹമ്മദ് റഫീഖ് തങ്കയത്തിൽ , ഫൗസിയ അക്‌ബർ , അമീൻ സിദ്ധീഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP