Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിമി പോളിനും ഷഫീഖ് ഹുദവിക്കും ഗ്ളോബൽ ഹ്യൂമൺ പീസ് യൂണിവേർസിറ്റിയുടെ അന്താരാഷ്ട്ര പുരസ്‌കാരം

സിമി പോളിനും ഷഫീഖ് ഹുദവിക്കും ഗ്ളോബൽ ഹ്യൂമൺ പീസ് യൂണിവേർസിറ്റിയുടെ അന്താരാഷ്ട്ര പുരസ്‌കാരം

സ്വന്തം ലേഖകൻ

ദോഹ. സിമി പോളിനും ഷഫീഖ് ഹുദവിക്കും ഗ്ളോബൽ ഹ്യൂമൺ പീസ് യൂണിവേർസിറ്റിയുടെ അന്താരാഷ്ട്ര പുരസ്‌കാരം. ഡെസേർട്ട് ഫാമിംഗിലും ഹോം ഗാർഡനിംഗിലും ചെയ്തുവരുന്ന മികച്ച പ്രവർത്തനം പരിഗണിച്ചാണ് സിമി പോളിനെ പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ഉപഭോഗ സംസ്‌കാരത്തിന്റെ ഭാഗമായി കാർഷിക രംഗത്ത് വ്യക്തിതലത്തിൽ ശ്രദ്ധയും പരിചരണവും കുറഞ്ഞുവരുന്ന ഒരു കാലത്ത് മരുഭമിയെ മരുപ്പച്ചയാക്കുന്ന സിമിയുടെ ശ്രമങ്ങൾ ശ്ളാഘനീയമാണെന്ന് അവാർഡ് കമ്മറ്റി വിലയിരുത്തി.

ഊഷ്മളമായ ഇന്തോ ഖത്തർ ബന്ധത്തിന് കരുത്ത് പകരുന്ന ശ്രമങ്ങളാണ് സിമിയുടെ ഗാർഹിക തോട്ടം. ഖത്തറിന്റെ മരുഭൂമിയിൽ ഇന്ത്യൻ ചെടികളും പൂക്കളും വിളയുമ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധമാണ് കൂടുതൽ പരിമള പൂരിതമാകുന്നത്.

കഴിഞ്ഞ കാൽ നൂറ്റാണ്ടോളം ഖത്തറിൽ സിമി പോളിന്റെ ഗാർഹിക കൃഷി ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. കാഫ്കോ ഫ്ളവർ ആൻഡ് വെജിറ്റബിൾ ഷോകളിലടക്കം നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ സിമിയുടെ ഹോം ഗാർഡൻ വിവിധ ദേശക്കാരും ഭാഷക്കാരുമായ നിരവധി പേരാണ് സന്ദർശിക്കാറുള്ളത്.

എറണാകുളം കടവന്തറയി പി.സി. ജോസഫ്, സെലീൻ ദമ്പതികളുടെ മകളായ സിമി പോൾ ഖത്തർ എനർജി ഉദ്യോഗസ്ഥയാണ്. തൃശൂർ എടത്തിരുത്തി സ്വദേശി പോൾ ഇട്ടൂപ് വലിയ വീട്ടിലാണ് ഭർത്താവും കെവിൻ പോൾ, എഡ് വിൻ പോൾ എന്നിവർ മക്കളുമാണ് . കുടുംബത്തിന്റെ പിന്തുണയോടെ സിമി നടത്തുന്ന പ്രവർത്തനം രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെടുന്നുവെന്നത് കുടുംബത്തിന് മൊത്തം അഭിമാനകരമായ നേട്ടമാണ്.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി (കോടങ്ങാട്) സ്വദേശിയായ ഷഫീഖ് ഹുദവിക്ക് ബെസ്റ്റ് എൻട്രപ്രണർ അവാർഡാണ് ലഭിച്ചത്. തീർത്തും ഒരു സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന ഹുദവി സ്വന്തം പരിശ്രമങ്ങൾകൊണ്ട് ഒരു മികച്ച സംരംഭകനായി വളരുകയായിരുന്നുവെന്ന് അവാർഡ് കമ്മറ്റി വിലയിരുത്തി. ഖത്തറിന് പുറമേ യു.എ.ഇ, ഈജിപ്ത് , ഇന്ത്യ എന്നിവിടങ്ങളിൽ ശാഖകളുള്ള അൽ മവാസിം ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറാണ്. അൽ മവാസിം ട്രാൻസ് ലേഷൻ ആൻഡ് സർവീസസ്, ലീഗൽ ഫോർ ട്രാൻസ് ലേഷൻ ആൻഡ് സർവീസസ്, അൽ മവാസിം അക്കാദമി, സി.കെ.എസ്. ലിമോസിൻ, തുടങ്ങിയവയാണ് അൽ മവാസിം ഗ്രൂപ്പിന്റെ പ്രധാന സ്ഥാപനങ്ങൾ.

സൈദലവി ഹാജി ചക്കുന്നന്റേയും സൈനബ പൂന്തലയുടേയും മകനായ ഷഫീഖ് 2009ലാണ് ചെമ്മാട്ടെ പ്രശസ്തമായ ദാറുൽ ഹുദ അക്കാദിമിയിൽ നിന്നും ഹുദവി ബിരുദമെടുത്തത്. തുടർന്ന് ഇഗ്‌നോയുടെ എം.എ. ഇംഗ്ളീഷും ഹൈദറാബാദിൽ നിന്നും എം. എ. ഉറുദുവും പൂർത്തിയാക്കി. ബുഷ്റ തടത്തിലാണ് ഭാര്യ.

പീപ്പിൾ ഫോറം ഓഫ് ഇന്ത്യ ഭാരത് സേവക് സമാജുമായി സഹകരിച്ച് ന്യൂ ഡൽഹിയിലെ ആന്ധ്രപ്രദേശ് ഭവനിലെ ഡോ. ബി.ആർ.അംബേദ്കർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സോഷ്യൽ ലീഡേർസ് കോൺഫറൻസിൽ വെച്ച് കേന്ദ്ര സാമൂഹ്യ നീതി സഹമന്ത്രി ഡോ. രാം ദാസ് അത്താവാലെക്ക് വേണ്ടി യൂണിവേർസിറ്റി വൈസ് ചാൻസിലറും തമിഴ് നാട് മുൻ ജഡ്ജുമായ ഡോ.കെ.വെങ്കിടേശൻ, തമിഴ് നാട് മുൻ പ്രിൻസിപ്പൽ സെക്രട്ടറി കെ.സമ്പത്ത് കുമാർ ഐ.എ.എസ്, യൂണിവേർസിറ്റി ഡയറക്ടർ വലർമതി എന്നിവർ ചേർന്നാണ് പുരസ്‌കാരം സമ്മാനിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ സംബന്ധിച്ച സോഷ്യൽ ലീഡേർസ് കോൺഫറൻസ് സാമൂഹ്യ പുരോഗതിയിൽ ലീഡർഷിപ്പിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്നതായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP