Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡോ.എ.പി.ജെ. അബ്ദുൽ കലാം ഇന്നൊവേഷൻ അവാർഡ് ഡോ.അമാനുല്ല വടക്കാങ്ങര ഏറ്റുവാങ്ങി

ഡോ.എ.പി.ജെ. അബ്ദുൽ കലാം ഇന്നൊവേഷൻ അവാർഡ് ഡോ.അമാനുല്ല വടക്കാങ്ങര ഏറ്റുവാങ്ങി

സ്വന്തം ലേഖകൻ

ദോഹ;ഏറ്റവും നൂതനമായ മാർക്കറ്റിങ് ടൂളിനുള്ള ഗ്ളോബൽ ഹ്യൂമൺ പീസ് യൂണിവേർസിറ്റിയുടെ ഡോ.എ.പി.ജെ. അബ്ദുൽ കലാം ഇന്നൊവേഷൻ അവാർഡ് മീഡിയ പ്ളസ് സിഇഒ യും ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങര ഏറ്റുവാങ്ങി. പീപ്പിൾ ഫോറം ഓഫ് ഇന്ത്യ ഭാരത് സേവക് സമാജുമായി സഹകരിച്ച് ന്യൂ ഡൽഹിയിലെ ആന്ധ്രപ്രദേശ് ഭവനിലെ ഡോ. ബി.ആർ.അംബേദ്കർ ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഡമായ ചടങ്ങിൽ കേന്ദ്ര സാമൂഹ്യ നീതി സഹമന്ത്രി ഡോ. രാം ദാസ് അത്താവാലെക്ക് വേണ്ടി യൂണിവേർസിറ്റി വൈസ് ചാൻസിലറും തമിഴ് നാട് മുൻ ജഡ്ജുമായ ഡോ.കെ.വെങ്കിടേശൻ, തമിഴ് നാട് മുൻ പ്രിൻസിപ്പൽ സെക്രട്ടറി കെ.സമ്പത്ത് കുമാർ ഐ.എ.എസ്, യൂണിവേർസിറ്റി ഡയറക്ടർ വലർമതി എന്നിവർ ചേർന്നാണ് പുരസ്‌കാരം സമ്മാനിച്ചത്.

ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറിക്കാണ് പുരസ്‌കാരം. നേരത്തെ കാലിക്കറ്റ് യൂണിവേർസിറ്റിയുടേയും പുരസ്‌കാരം ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി സ്വന്തമാക്കിയിരുന്നു.

2007 മുതൽ ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മീഡിയ പ്ളസ് പ്രസിദ്ധീകരിക്കുന്ന ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറിക്ക് അമേരിക്ക, യു.കെ. ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നും നിരവധി പുരസ്‌കാരങ്ങൾ ഇതിനകം ലഭിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് കാർഡ് ഡയറക്ടറിക്കുള്ള യൂണിവേർസൽ റിക്കോർഡ് ഫോറം അവാർഡ് നേടിയ ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി ഉപഭോക്താക്കളേയും സംരംഭകരേയും നേരിട്ട് ബന്ധപ്പെടുത്തുകയും മികച്ച ബിസിനസിന് അവസരമൊരുക്കുകയും ചെയ്യുന്ന നൂതന സംരംഭമാണ്. കഴിഞ്ഞ 17വർഷമായി ഖത്തറിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഡയറക്ടറി ഇന്തോ ഗൾഫ് ബിസിനസ് പ്രോൽസാഹിപ്പിക്കുന്ന സംരംഭം എന്ന നിലക്കും ശ്രദ്ധേയമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP