Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മികച്ച റേഡിയോ നെറ്റ് വർക്കിനുള്ള പ്രഥമ യുആർഎഫ് ഗ്ലോബൽ അവാർഡ് ഒലീവ് സുനോ റേഡിയോ നെറ്റ് വർക്കിന്

മികച്ച റേഡിയോ നെറ്റ് വർക്കിനുള്ള പ്രഥമ യുആർഎഫ് ഗ്ലോബൽ അവാർഡ് ഒലീവ് സുനോ റേഡിയോ നെറ്റ് വർക്കിന്

സ്വന്തം ലേഖകൻ

ദോഹ . മികച്ച റേഡിയോ നെറ്റ് വർക്കിനുള്ള പ്രഥമ യുആർഎഫ് ഗ്ലോബൽ അവാർഡ് ഒലീവ്സുനോ റേഡിയോ നെറ്റ് വർക്കിന്.

ഗ്ലോബൽ പുരസ്‌ക്കാര നിറവിൽ ഒലീവ് സുനോ റേഡിയോ നെറ്റ് വർക്ക് . പല ഭാഷകൾ , പല സംസ്‌ക്കാരങ്ങൾ ഇവയെ ഏകോപിപ്പിച്ച് ശ്രോതാക്കൾക്കായി വിനോദ വിജ്ഞാന പരിപാടികൾ ഒരുക്കിയതിനാണ് പുരസ്‌ക്കാരം . 2017 നവംബർ 1 ന് ഖത്തറിൽ പ്രക്ഷേപണം ആരംഭിച്ച ഒലീവ് സുനോ റേഡിയോ നെറ്റ് വർക്ക് പ്രവർത്തനം തുടങ്ങി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഖത്തറിലെ ഏറ്റവും വലുതും പ്രിയപ്പെട്ടതുമായ റേഡിയോ സംരംഭമായി വളർന്നു .
പ്രക്ഷേപണ രംഗത്തെ നൂതന സംവിധാനങ്ങളും പുതുമയുള്ള പരിപാടികളുമാണ് ഒലീവ് സുനോ റേഡിയോ നെറ്റ് വർക്കിനെ ജനകീയമാക്കിയത്.

തുടക്കത്തിൽ മലയാളത്തിലും ഹിന്ദിയിലുമായി പ്രക്ഷേപണം ആരംഭിച്ച് പിന്നീട് ശ്രീലങ്ക , നേപ്പാൾ , കന്നഡ , ഭാഷകളിലെയ്ക്കും വ്യാപിപ്പിച്ചു . 100 -ലധികം ജീവനക്കാർ നേരിട്ടും അല്ലാതെയും ജോലി ചെയ്യുന്ന സ്ഥാപനമായി ഇന്ന് ഒലീവ് സുനോ റേഡിയോ നെറ്റ് വർക്ക് വളർന്ന് കഴിഞ്ഞു .40 തിലധികം പ്ലാറ്റ് ഫോമുകളിൽ സാന്നിധ്യമറിയിച്ച ഈ സ്ഥാപനം ജിസിസി-യിലെ തന്നെ ഏറ്റവും മികച്ച റേഡിയോ നെറ്റ്‌വർക്ക് ആയി മാറിക്കഴിഞ്ഞു .

2022 ഫിഫ വേൾഡ് കപ്പ് സമയത്ത് ഒലീവ് സുനോ റേഡിയോ നെറ്റ് വർക്ക് നടത്തിയ ഓൺ എയർ , ഓൺലൈൻ , ഓൺ ഗ്രൗണ്ട് പരിപാടികൾ ഏറെ ശ്രദ്ധ നേടിയിരുന്നു . ഖത്തറിൽ നടക്കുന്ന ഏതൊരു കായിക പരിപാടികളിലും നിറ സാന്നിധ്യമാണ് ഈ സ്ഥാപനം . പ്രക്ഷേപണം ചെയ്യുന്ന എല്ലാ കമ്മ്യൂണിറ്റികളിലും ക്രിയാത്മകമായ ഇടപെടലുകളും ഒലീവ് സുനോ റേഡിയോ നെറ്റ് വർക്ക് നടത്താറുണ്ട് . കോവിഡ് സമയത്ത് ഏറ്റവും വലിയ ബോധവത്ക്കരണ ക്യാപെയിനുകൾ ഒൻപത് ഭാഷകളിൽ ശ്രോതാക്കളിലെത്തിച്ചത് അതിനുദാഹരണമാണ്. കേരളത്തിൽ പ്രളയം ഉണ്ടായപ്പോൾ റേഡിയോ സംഘം നേരിട്ടെത്തിയാണ് സാമൂഹ്യ പ്രവത്തനങ്ങളിൽ പങ്കാളികളായത് .

ലോകത്തിലെ ഏറ്റവും വലിയ ബൂട്ട് എന്ന ആശയത്തിന് ഫോക്കസ് ഇന്റർനാഷണലിനൊപ്പം ചേർന്ന് പ്രവർ ത്തിച്ചതിന് ഗിന്നസ് വേൾഡ് റിക്കോർഡിന്റെ ഭാഗമാകാനും ഈ സ്ഥാപനത്തിന് കഴിഞ്ഞു . ആയിരത്തിലധികം സജീവമായ പരസ്യദാതാക്കളാണ് തങ്ങളുടെ വിജയമെന്ന് ഒലീവ് സുനോ റേഡിയോ നെറ്റ് വർക്ക് അഭിപ്രായപ്പെട്ടു.

മാധ്യമ രംഗത്ത് തൊഴിൽ അധിഷ്ഠിത പഠനത്തിന് അവസരമൊരുക്കി ഒലിവ് സുനോ റേഡിയോ നെറ്റ് വർക്കും സെന്റ് തെരേസാസ് കോളേജും കൈ കോർത്തു .വിദ്യാർത്ഥികൾക്ക് മാധ്യമ രംഗത്തെ ഏറ്റവും പുതിയ സാധ്യതകളും ആശയങ്ങളും മാറ്റങ്ങളും പരിചയപ്പെടുത്തുകയും ദൃശ്യശ്രവ്യ മാധ്യമങ്ങൾക്കൊപ്പം ന്യൂ ഏജ് മീഡിയ, പോഡ്കാസ്റ്റ്, കണ്ടന്റ് ക്രിയേഷൻ തുടങ്ങിയ മേഖലകളിലുള്ള പരിശീലനം നൽകുന്നതിനുള്ള ഒരു പദ്ധതിക്കാണ് സെന്റ് തെരേസാസ് കോളേജിലെ അപ്ലൈട് മീഡിയ സ്റ്റഡീസ് വിഭാഗവും ഒലിവ് സുനോ റേഡിയോ നെറ്റ്‌വർക്കും ചേർന്ന് തുടക്കം കുറിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റെലിജന്റ്സ് മാധ്യമ മേഖലിയിലെത്തിക്കുന്ന പുതിയ മാറ്റങ്ങളും ഈ പദ്ധതിയുടെ ഭാഗമാകും .

മാർച്ച് 12 ന് ദുബൈ ഷെറാട്ടൺ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പ്രഥമ യുആർഎഫ് ഗ്ലോബൽ അവാർഡ് ഒലീവ് സുനോ റേഡിയോ നെറ്റ് വർക്ക് ടീം ഏറ്റുവാങ്ങും .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP