Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നടുമുറ്റം ഖത്തർ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

നടുമുറ്റം ഖത്തർ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

സ്വന്തം ലേഖകൻ

ദോഹ:റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് റിയാദ മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടുമുറ്റം ഖത്തർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സി റിങ് റോഡിലെ റിയാദ മെഡിക്കൽ സെന്ററിലാണ് വെള്ളിയാഴ്ച രാവിലെ മുതൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.

ഐ സി ബി എഫ് ആക്റ്റിങ് പ്രസിഡന്റ് വിനോദ് നായർ, ഐ സി ബി എഫ് മെഡിക്കൽ ക്യാമ്പ് കൺവീനർ രജനി മൂർത്തി, ഐ സി ബി എഫ് മാനേജിങ് കമ്മിറ്റി അംഗം കുൽദീപ് കൗർ, റിയാദ മെഡിക്കൽ സെന്റർ ജനറൽ മാനേജർ ജംഷീർ ഹംസ,റിയാദ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.അബ്ദുൽ കലാം, ഐ എസ് സി പ്രതിനിധി വർക്കി ബോബൻ ,നടുമുറ്റം പ്രസിഡന്റ് സജ്‌ന സാക്കി, കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി , കൾച്ചറൽ ഫോറം പി ആർ സെക്രട്ടറി മുഹമ്മദ് റാഫി തുടങ്ങിയർ ബിസിനസ് സെഷനിൽ സംബന്ധിച്ചു. നടുമുറ്റം പ്രസിഡന്റ് സജ്‌ന സാക്കി, റിയാദ ജനറൽ മാനേജർ ജംഷീർ ഹംസ, ഐ സി ബി എഫ് ആക്റ്റിങ് പ്രസിഡന്റ് വിനോദ് നായർ, കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടുമുറ്റം ഒരുക്കിയ കേക്ക് വേദിയിലുള്ളവർ ചേർന്ന് മുറിച്ചു വിതരണം ചെയ്തു. ഇർഫാൻ യാസീൻ, മൻഹ തഹ്‌സീർ, റസീന മുസ്തഫ, സബീഹ തുടങ്ങിയവർ ദേശഭക്തി ഗാനങ്ങൾ അവതരിപ്പിച്ചു.ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ഡോ.മഞ്ജുനാഥ് ആരോഗ്യ ബോധവത്കരണ ക്ലാസ് അവതരിപ്പിച്ചു. സദസ്സിന്റെ സംശയങ്ങൾക്ക് മറുപടി നൽകി.

ഇരുനൂറോളം ആളുകൾ മുൻകൂട്ടി മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിരുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് പുറമെ സ്‌പോട്ട് രജിസ്‌ട്രേഷനും സ്വീകരിച്ചിരുന്നു. സൗജന്യ രക്ത പരിശോധന, കണ്ണ് പരിശോധന തുടങ്ങിയവക്ക് പുറമെ, ഗൈനക്കോളജി, ഇന്റേണൽ മെഡിസിൻ, പീഡിയാട്രീഷൻ തുടങ്ങി വിദഗ്ധ ഡോക്ടർമാരുടെ സൗജന്യ സേവനവും മെഡിക്കൽ ക്യാമ്പിലുണ്ടായിരുന്നു. ക്യാമ്പിൽ പങ്കെടുത്ത നടുമുറ്റം പ്രവർത്തകർക്ക് റിയാദ മെഡിക്കൽ സെന്റർ പ്രിവിലേജ് കാർഡുകൾ കൈമാറി. നടുമുറ്റം അഡ്‌മിൻ സെക്രട്ടറി ഫാത്വിമ തസ്‌നീം, കമ്യൂണിറ്റി സർവീസ് സെക്രട്ടറി സകീന അബ്ദുല്ല, വൈസ് പ്രസിഡന്റുമാരായ നുഫൈസ, നിത്യ സുബീഷ്, ട്രഷറർ റുബീന മുഹമ്മദ് കുഞ്ഞി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കദീജാബി നൗഷാദ്, നജ്‌ല നജീബ്, സനിയ്യ കെ സി, മാജിദ മഹ്മൂദ്, ഹസ്‌ന ഹമീദ്, സുമയ്യ തസീൻ, അജീന അസീം, ശാദിയ ശരീഫ് , ലത കൃഷ്ണ തുടങ്ങിയവരും വിവിധ ഏരിയ പ്രവർത്തകരും നേതൃത്വം നൽകി.സന നസീം പരിപാടി നിയന്ത്രിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP