Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ വിജയകരമായി സംഘടിപ്പിക്കുവാൻ സഹകരിച്ചതിന് വളണ്ടിയർമാർക്ക് അനുമോദന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ വിജയകരമായി സംഘടിപ്പിക്കുവാൻ സഹകരിച്ചതിന് വളണ്ടിയർമാർക്ക് അനുമോദന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ

ത്തറിൽ നടന്ന 2022ലെ ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ വിജയകരമായി സംഘടിപ്പി യ്ക്കുവാൻ സഹകരിച്ചതിന് വളണ്ടിയർമാർക്ക് ഫിഫയും ഖത്തർ ഭരണാധികാരിയും നൽകിയ അനുമോദന സർട്ടിഫിക്കറ്റുകൾ തൃശ്ശൂർ ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജിന് സമർപ്പിച്ചു. ഖത്തറിലെ തൃശ്ശൂർ ഗവ. എഞ്ചിനീയറിങ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ ക്യുഗെറ്റ് (QGET)ലെ മുപ്പതിലധികം അംഗങ്ങളാണ് ഔദ്യോഗിക വളണ്ടിയർമാരായി മത്സരവേളയിലുടനീളം സന്നദ്ധസേവനം നടത്തിയത്.

സ്തുത്യർഹമായ സേവനം കാഴ്ചവെച്ചതിനാണ് ഫിഫ പ്രസിഡണ്ടും ഖത്തറിലെ അമീറും അനുമോദിച്ചത്. കോളേജിൽ നടന്ന ചടങ്ങിൽ അനുമോദന സർട്ടിഫിക്കറ്റുകൾ ക്യുഗെറ്റ് സെക്രട്ടറി ഡാർബി ഡേവിഡ് പ്രിൻസിപ്പൽ ഡോ. രഞ്ജിനി ഭട്ടതിരിപ്പാടിന് കൈമാറി. പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി ഡോ. നൗഷജ, കായിക വിഭാഗം മേധാവി ഡോ. ഷെജിൻ, ക്യുഗെറ്റ് പ്രതിനിധി ഗ്‌ളീസൺ ജോർജ്, പൂർവ്വവിദ്യാർത്ഥികളായ പ്രൊ. ടി കൃഷ്ണകുമാർ, ആർ കെ രവീന്ദ്രനാഥൻ, എൻ ഐ വർഗ്ഗീസ്, പി അനിൽകുമാർ, പി കൃഷ്ണകുമാർ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP