Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വനിതാകലാസാഹിതി ഖത്തർ : പ്രവാസി ഭാരതി കർമ ശ്രേഷ്ഠ പുരസ്‌കാര ജേതാവ് ഡോ. ഷീല ഫിലിപ്പോസിനെ ആദരിച്ചു

വനിതാകലാസാഹിതി ഖത്തർ : പ്രവാസി ഭാരതി കർമ ശ്രേഷ്ഠ പുരസ്‌കാര ജേതാവ് ഡോ. ഷീല ഫിലിപ്പോസിനെ ആദരിച്ചു

സ്വന്തം ലേഖകൻ

ദോഹ: വനിതാകലാസാഹിതിയുടെ ന്യൂഇയർ ആഘോഷവും വനിത സംഗമവും വക്ര ക്രീയേറ്റീവ് സെന്ററിൽ വെച്ച് സംഘടിപ്പിച്ചു. പ്രവാസി ഭാരതി കർമ ശ്രേഷ്ഠ പുരസ്‌കാര ജേതാവ് ഡോ. ഷീല ഫിലിപ്പോസ് ഉദ്ഘാടനം ചെയ്തു. വനിതാകലാസാഹിതി പ്രസിഡന്റ് ഷാന ലാലു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ട്രഷർ ദീപ്തി എബി സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ഡോ. ഷീല ഫിലിപ്പോസിനെ വനിതാകലാസാഹിതിയുടെ സ്‌നേഹോപഹാരം നൽകി ആദരിച്ചു. സെക്രട്ടറി സിത്താര നന്ദിയും പറഞ്ഞു. വിവിധ കലാ മത്സരങ്ങൾ, വിഭവ സമർത്ഥമായ നാടൻ വിരുന്ന് തുടങ്ങിയവ ഈ പരിപാടിക്കു മാറ്റ് കൂട്ടി.

പരിപാടികൾക്ക് ആയിഷ, സൗമ്യ,ലീബോ, ലീബ, തസ്‌നീം, മുഹ്‌സിന, അനു തൗഫീക്, നിസാ സിദാർ, റസീനാ ഷക്കീർ, റിൻസി മനോജ് എന്നിവർ നേതൃത്വം നൽകി.

വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് വനിതാകലാസാഹിതി ഭാരവാഹികൾ ചേർന്ന് സമ്മാനങ്ങൾ നൽകി.

മഹാമാരിക്ക് ശേഷം കുടുബങ്ങൾ തമ്മിൽ കാണാനും ഇടപഴകാനും ഉള്ള അവസരം ഒരുക്കിയതിനു വനിതാകലാസാഹിതി ഖത്തറിനോട് പങ്കെടുത്തയെല്ലാവരും നന്ദി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP