Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുമാരനാശാനെ അനുസ്മരിച്ചു : യുവകലാസാഹിതി ഖത്തർ

കുമാരനാശാനെ അനുസ്മരിച്ചു : യുവകലാസാഹിതി ഖത്തർ

സ്വന്തം ലേഖകൻ

ഹാകവി കുമാരനാശാന്റെ 99--ാം ചരമവാർഷികത്തിന്റെ ഭാഗമായി യുവകലാസാഹിതി ഖത്തർ - 'സാഹിതി വായനക്കൂട്ടം' സംഘടിപ്പിച്ച 'ആശാനോടൊപ്പം ചൊല്ലിയും പറഞ്ഞും' എന്ന പരിപാടി മലയാളത്തിന്റെ പ്രിയ കവിയും ഗാനരചിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു. സാഹിതി വായനക്കൂട്ടം കൺവീനർ  സിറാജുദ്ദിൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജോ- കൺവീനർ ജീമോൻ ജേക്കബ് സ്വാഗതം ആശംസിച്ചു.

യുവകലാസാഹിതി കോ- ഓർഡിനേഷൻ സെക്രട്ടറി ഷാനവാസ് തവയിൽ, യുവകലാസാഹിതി പ്രസിഡന്റ് അജിത് പിള്ള, ഇബ്രൂ ഇബ്രാഹിം, റവൂഫ് കൊണ്ടോട്ടി, വസന്തൻ പൊന്നാനി, അബ്ദുൽ ഗഫൂർ, സിമിൻ എന്നിവർ സംസാരിച്ചു.

പ്രശസ്ത കവിയും ഗാന രചയിതാവുമായ രാധാകൃഷ്ണൻ കുന്നുപ്പുറം, ശിവൻ കോവൂർ,. പ്രകാശ്, അനീഷ്, സുനി രഘു എന്നിവർ കവിതകൾ അവതരിപ്പിച്ചു.

പ്രോഗ്രാം കോ-ഓർഡിനേറ്റർ അനീഷ് നന്ദിയും അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP