Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫിഫ ഫുട്‌ബോൾ പൂരമഹോത്സവത്തിന് പൂരനഗരിക്കാരും; ഫിഫ വേൾഡ് കപ്പിലെ ക്യൂഗെറ്റ് വോളന്റീയർമാർ

ഫിഫ ഫുട്‌ബോൾ പൂരമഹോത്സവത്തിന് പൂരനഗരിക്കാരും; ഫിഫ വേൾഡ് കപ്പിലെ ക്യൂഗെറ്റ് വോളന്റീയർമാർ

സ്വന്തം ലേഖകൻ

ന്ത്യൻ എംബസിയുടെ കീഴിലുള്ള 'ഇന്ത്യൻ ബിസിനസ്സ് പ്രൊഫഷണൽ കൗൺസിലിൽ'(IBPC ) രജിസ്റ്റർ ചെയ്തിട്ടുള്ള സാമൂഹ്യസാംസ്‌കാരിക പ്രൊഫഷണൽ സംഘടനയാണ് ക്യൂഗെറ്റ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന തൃശൂർ ഗവർമെന്റ് എഞ്ചി: കോളേജിന്റെ (കേരളം, ഇന്ത്യ ) ഖത്തർ ഘടകം. ഇന്ത്യയിലേയും മറ്റു വിദേശരാജ്യങ്ങളിലേയും സാമൂഹ്യ സാങ്കേതികരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ അറുപതിലേറെ വർഷം പാരമ്പര്യമുള്ളതും കേരളത്തിൽ ഏറ്റവും പ്രസിദ്ധി ആർജ്ജിച്ചതിൽ ഒന്നുമായ തൃശൂർ എഞ്ചി: കോളേജിൽ നിന്നും പഠിച്ചിറങ്ങിയ എഞ്ചിനീയർമാർക്ക് കഴിഞ്ഞു എന്നത് അഭിമാനിക്കാവുന്ന വസ്തുതയാണ്.

1991ഡിസംബർ 19 നു രൂപീകൃതമായതു മുതൽ വൈവിധ്യമാർന്ന അലുംനി എന്ന നിലയിൽ നിരവധി പ്രവർത്തനങ്ങളിൽ ക്യൂഗെറ്റ് ഏർപ്പെട്ടുവന്നു. ഖത്തർ ഗവണ്മെന്റ് സംഘടിപ്പിച്ച അനവധി പൊതുപരിപാടികളിലും പ്രവർത്തനങ്ങളിലും സ്തുത്യർഹമായ പങ്കാളിത്തം ഈ സംഘടന നിർവഹിച്ചു വരുന്നു.

കായികവും മറ്റു അനുബന്ധകാര്യങ്ങളിലും ക്യൂഗെറ്റ് അംഗങ്ങളുടേയും കുടുംബാംഗങ്ങളുടേയും പങ്കാളിത്തം ഉറപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി, അവരെ ഉദ്ദേശിച്ച് 2022 എന്ന വർഷത്തെ 'Year of sports & fitness' എന്ന പേരിൽ ആചരിക്കാൻ ക്യൂഗെറ്റ് തീരുമാനിച്ചു.

2021 ഡിസംബറിൽ നടന്ന ഫിഫ അറബ് കപ്പ് ടൂർണമെന്റിൽ വോളന്റീയർമാരായി ക്യൂഗെറ്റിന്റെ കുറച്ചുപേരുണ്ടായിരുന്നു. അതു നൽകിയ വിജയവും അനുഭവസമ്പത്തും, കൂടുതൽ അംഗങ്ങളേയും കുടുംബങ്ങളേയും വേൾഡ് കപ്പ് 2022 ന്റെ വോളന്റീയർമാരാക്കാനുള്ള പ്രേരണയും ഊർജ്ജവും നൽകി. ക്യൂഗെറ്റ് കുടുംബത്തിൽനിന്നുമാത്രം നൂറിൽപ്പരം അപേക്ഷകൾ ഇതിലേക്ക് സമർപ്പിച്ചതിൽ നാൽപ്പതോളം പേരെ അഭിമുഖത്തിനു വിളിക്കുകയും ഇന്നത്തെ കണക്കുപ്രകാരം 30 പേരെ വൊളന്റീയർ ആകാൻ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.10 പേരുണ്ടായിരുന്ന അറബ് കപ്പിൽനിന്ന് 30 ലേക്കുള്ള കുതിച്ചുചാട്ടം

ഇത് ക്യൂഗെറ്റിന്റെ അഭിമാനമുഹൂർത്തം
30 പേർ വിവിധ റോളുകളിലേക്കുള്ള വോളന്റീയർമാരായി തിരഞ്ഞെടുക്കപ്പെടുക... ക്യൂഗെറ്റിന്റെ അർപ്പണബോധത്തിനുള്ള അംഗീകാരം.

ഫിഫ വേൾഡ്കപ്പ് 2022 ഏറ്റവും വലിയ ഐതിഹസികവിജയമാക്കാൻ ക്യൂഗെറ്റ് പടയാളികളുടെ ഒരു കൈത്താങ്ങ്

ഫിഫ നെറ്റ്‌വർക്കിന്റെ വിവിധ റോളുകളിലേക്കാണ് ക്യൂഗെറ്റ് വോളന്റീയർമാർ നിയോഗിക്കപ്പെട്ടിട്ടുള്ളത്.ഫാൻ സപ്പോർട്ട്, മീഡിയ ഓപ്പറേഷൻ, കാണികൾക്കുള്ള വിവിധ സേവനങ്ങൾ, മനുഷ്യവിഭവശേഷിക്രോഡീകരണം, ഫുട്‌ബോൾ ടെക്‌നോളജി, ഹയ പ്രോഗ്രാം, ഫാൻ ഫെസ്റ്റിവൽ പ്രവർത്തനം, അതിഥി മാർഗ്ഗദർശനം.... ഇതൊക്കെ ചിലതുമാത്രം. കൂടുതൽ പ്രവർത്തനങ്ങൾക്ക് തങ്ങളുടെ സംഭാവനകൾ നൽകാൻ ക്യൂഗെറ്റ് തയ്യാർ.

ഇത്തരം ടൂർണമെന്റുകളുടെ ചരിത്രം പരിശോധിച്ചാൽ, പരമാവധി മത്സരങ്ങൾ കാണുക എന്നതിലായിരുന്നു മുൻഗണന. എങ്ങനെയാണ് ക്യൂഗെറ്റിന് ഇതിന്റെ ഭാഗഭാക്കാകാൻ കഴിയുക എന്നതും, കൂടുതലായി ഏതു വിധത്തിലാണ് ഇതിലേക്ക് സംഭാവന നൽകുവാൻ കഴിയുക എന്നതും, ഇത്രയും കാലം തങ്ങൾക്ക് താമസവും ജോലിയും നൽകി സംരക്ഷിച്ചുവന്ന ഈ അതിഥിരാജ്യത്തിന്റെ കായികഉത്സവത്തെ ചരിത്രത്തിന്റെ ഭാഗമാക്കാൻ തിരിച്ച് എന്തു ചെയ്യാൻ കഴിയും എന്ന വേറിട്ട ചിന്തക്കുള്ള ഉത്തരമായിരുന്നു....വേൾഡ് കപ്പിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു താങ്ങാകാനുള്ള ക്യൂഗെറ്റിന്റെ സ്വയംസന്നദ്ധത.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP