Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിജയമന്ത്രങ്ങളുടെ ശിൽപിക്ക് കലാകാരിയുടെ സ്നേഹോപഹാരം

വിജയമന്ത്രങ്ങളുടെ ശിൽപിക്ക് കലാകാരിയുടെ സ്നേഹോപഹാരം

സ്വന്തം ലേഖകൻ

ദോഹ: വിജയമന്ത്രങ്ങളുടെ ശിൽപിക്ക് കലാകാരിയുടെ സ്നേഹോപഹാരം. കുട്ടികളേയും മുതിർന്നവരേയും ഒരു പോലെ പ്രചോദിപ്പിക്കുന്ന വിജയമന്ത്രങ്ങളുടെ ശിൽപി ഡോ. അമാനുല്ല വടക്കാങ്ങരക്ക് യു.എ. ഇ. യിലെ മലയാളി കലാകാരിയും അദ്ധ്യാപികയുമായ സി.കെ. ഷഹനാസാണ് തന്റെ സവിശേഷമായ പെയിന്റിങ് സമ്മാനിച്ചത്. ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ വിജയമന്ത്രങ്ങളുടെ ആറാം ഭാഗം പ്രകാശനത്തിനെത്തിയപ്പോഴാണ് വർണങ്ങൾ കൊണ്ട് വിസ്മയം തീർക്കുന്ന കലാകാരി ഗ്രന്ധകാരന് പെയിന്റിങ് സമ്മാനിച്ചത്.

ഷാർജ ഇന്ത്യൻ സ്‌കൂൾ അദ്ധ്യാപികയും കവയിത്രിയുമായ ജാസ്മിൻ സമീറും ചടങ്ങിൽ സംബന്ധിച്ചു.

സുവർണാക്ഷരങ്ങളിൽ അല്ലാഹുവിന്റെ 99 നാമങ്ങൾ ഉൾകൊള്ളിച്ച് തയ്യാറാക്കിയ പെയിന്റിങ് അറിവിന്റെ വെളിച്ചവും കാരുണ്യത്തിന്റേയും വാൽസല്യത്തിന്റേയും ആർദ്ര വികാരങ്ങളുമുൾകൊള്ളുന്നതാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP