Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉത്സവഛായയിൽ എക്‌സ്പാറ്റ്‌സ് സ്‌പോർട്ടീവ് സ്പോർട്സ് കാർണ്ണിവലിന് സമാപനം

ഉത്സവഛായയിൽ എക്‌സ്പാറ്റ്‌സ് സ്‌പോർട്ടീവ് സ്പോർട്സ് കാർണ്ണിവലിന് സമാപനം

സ്വന്തം ലേഖകൻ

ലോകകപ്പിന് ഇന്ത്യൻ സമൂഹത്തിന്റെ ആദരവർപ്പിച്ച് ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി എക്‌സ്പാറ്റ്‌സ് സ്‌പോർട്ടീവ് കൾച്ചറൽ ഫോറവുമായി സഹകരിച്ച് സംഘടിപ്പിച്ച ഒരു വർഷം നീണ്ടുനിന്ന വിവിധ കലാ-കായിക പരിപാടികൾക്ക് സ്പോർട്സ് കാർണ്ണിവലോടെ പ്രൗഢോജ്വല കൊട്ടിക്കലാശം.

സമാപനത്തിന്റെ ഭാഗമായി റയ്യാൻ പ്രൈവറ്റ് സ്‌കൂളിൽ ലോകകപ്പിന് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചുള്ള 2022 പേരുടെ ഗോൾ വല നിറയ്ക്കൽ നൂറൂകണക്കിന് ഫുട്ബാൾ ആരാധകരെ സാക്ഷിയാക്കി ബ്രസീല്യൻ ഫൂട്ബാളർ റഫീഞ്ഞ ആദ്യ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. അൽ ദാന സ്വിച്ച് ഗിയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫൈസൽ കുന്നത്തിന്റെ കിക്കോടെ 2022 പൂർത്തീകരിച്ചു.

സ്പോർട്സ് കാർണ്ണിവലിന്റെ സമാപനത്തിൽ നടന്ന 'ലോകകപ്പിനു പന്തുരുളാൻ ഇനി 50 ദിവസം കൂടി' ആഘോഷ പരിപാടികളിൽ ഖത്തർ കമ്മ്യൂണിറ്റി പൊലീസ് ഡിപാർട്ട്‌മെന്റ് ഡയറക്റ്റർ ജനറൽ ബ്രിഗേഡിയർ ഇബ്രാഹീം മുഹമ്മദ് റാശിദ് അൽ സിമയ്ഹ്, ഹമദ് മെഡിക്കൽ കോർപറേഷൻ കമ്മ്യൂണിക്കബിൾ ഡിസീസ് സെന്റർ ഡയറക്ടർ ഡോ.മുന അൽ മസ്ലമാനി, ഖത്തർ റെഡ്ക്രസന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ മുന അൽ സുലൈതി, ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ ആക്റ്റിവിറ്റീസ് - ഇവന്റ്‌സ് ഹെഡ് അബ്ദുല്ല മുഹമ്മദ് ദോസരി, കമ്മ്യൂണിറ്റി പൊലീസ് ഡിപാർട്ട്‌മെന്റ് പബ്ലിക് റിലേഷൻസ് സെക്രട്ടറി മേജർ തലാൽ മെനസ്സർ അൽ മദൗരി, കമ്മ്യൂണിറ്റി പൊലീസ് ഡിപാർട്ട്‌മെന്റ് കോഡിനേറ്റർ ഡോ. കെ.എം ബഹാവുദ്ദീൻ, അയേൺ മാൻ ട്രയാത്ലൺ ഫിനിഷർ അബ്ദുസ്സമദ് കെ.സി, ഐ.സി.ബി.എഫ് ആക്ടിങ് പ്രസിഡണ്ട് വിനോദ് നായർ, ഐ.സി.സി മുൻ പ്രസിഡണ്ട് എ.പി മണികണ്ഠൻ, ഇസുസു ജനറൽ മാനേജർ ഹരി സുബ്രമണി, എക്‌സ്പാറ്റ്‌സ് സ്‌പോർട്ടീവ് പ്രസിഡണ്ട് സുഹൈൽ ശാന്തപുരം, കൾച്ചറൽ ഫോറം പ്രസിഡണ്ട് എ.സി. മുനീഷ്, ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളായ ജോപ്പച്ചൻ തെക്കേക്കൂറ്റ്, അഡ്വ. നിസാർ കോച്ചേരി, നൗഫൽ പാലേരി, ഹൈദർ ചുങ്കത്തറ, അബ്രഹാം ജോസഫ്, എസ്.എസ് മുസ്തഫ, ഹബീബുറഹ്‌മാൻ കിഴിശ്ശേരി, അൻവർ ഹുസൈൻ, ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.

കാർണ്ണിവൽ കൾച്ചറൽ ഫിയസ്റ്റ സിനിമാ താരം ഹരിപ്രശാന്ത് വർമ്മ ഉദ്ഘാടനം ചെയ്തു. ദോഹയിലെ പ്രമുഖ കലാകാരന്മാരുടെ മ്യൂസിക്കൽ ഫ്യൂഷൻ ഷോ, മാജിക് ഷോ, ഗാനമേള, നൃത്ത നൃത്ത്യങ്ങൾ തുടങ്ങിയവ അരങ്ങേറി. കാർണ്ണിവൽ സന്ദർശിക്കുന്നവർക്കായി ഒരുക്കിയ ഗെയിം സോണിൽ വിവിധ കളികളും മത്സരങ്ങളും എന്റർടെയ്ന്റ്‌മെന്റ് സോണിൽ മൈലാഞ്ചി, കരകൗശല വസ്തുക്കൾ, ഭക്ഷ്യ വസ്തുക്കൾ എന്നിവയുടെ സ്റ്റാളുകളും ലോകകപ്പ് ചരിത്രങ്ങൾ അനാവരണം ചെയ്യുന്ന കൊളാഷ് പ്രദർശനവും സംഘടിപ്പിച്ചിരുന്നു. ലോകകപ്പിനു യോഗ്യത നേടിയ വിവിധ ടീമുകളുടെ ആരാധകർക്കായി ഫാൻസ് സോണും ഒരുക്കിയിരുന്നു.

ലോകകപ്പിനായി പടുത്തുയർത്തിയ സ്റ്റേഡിയങ്ങളുടെ നാമധേയങ്ങളിലുള്ള ഗ്രൗണ്ടുകളിൽ പെനാൽട്ടി ഷൂട്ടൗട്ട്, ബോക്‌സ് ക്രിക്കറ്റ്, പഞ്ചഗുസ്തി, വടം വലി, ബാഡ്മിന്റൺ ടൂർണ്ണമെന്റുകൾ അരങ്ങേറി.

ആത്മവിശ്വാസത്തോടെ ലോകകപ്പിനെ വരവേൽക്കാം എന്ന തലക്കെട്ടിൽ ഒരുമാസമായി നടന്നു വരുന്ന ശരീര ഭാരം കുറക്കൽ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ സാജിദ് വെള്ളിനിപറമ്പിലും വനിതാ വിഭാഗത്തിൽ ഷഹീന അലി അക്‌ബറും ജേതാക്കളായി. വിഷ്ണുരാജ്, പ്രിയങ്ക പ്രകാശ് ദമ്പതികളെ മത്സരത്തിലെ മികച്ച പ്രകടനം കാഴ്ചവെച്ച ജോഡികളായും തെരഞ്ഞെടുത്തു. വിവിധ ബി.എം.ഐ ഗ്രൂപ്പുകളിൽ പ്രണവ് പെരുമ്പിൽ, മുഹ്‌സിൻ മുബാറക്, ഷഫീഖ് താജുദ്ദീൻ, സുമയ്യ മുജീബ്, ലുലു അഹ്സന, ജുവൈരിയ്യ കെ.ടി എന്നിവർ ആദ്യ സ്ഥാനങ്ങൾ കരസ്ഥമാക്കി.

വടം വലിയിൽ പുരുഷ വിഭാഗം ഫൈനലിൽ ടീം തിരൂരിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി സാക്ക് ഖത്തർ ചാമ്പ്യന്മാരായി. വനിതാ വിഭാഗത്തിൽ ഫീനിക്‌സ് ഖത്തറിനെ പരാജയപ്പെടുത്തി 360 ഡിഗ്രീ മല്ലൂസ് ഫിറ്റ്‌നസ് ക്ലബ്ബ് കിരീടം ചൂടി. പെനാൽട്ടി ഷൂട്ടൗട്ടിൽ അൽഫ എഫ്‌സിയെ നാലിനെതിരെ 5 ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ഫാൻസ് ഖത്തർ ജേതാക്കളായി. മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം അർജന്റീന ഫാൻസിന്റെ ജംഷീർ കരസ്ഥമാക്കി. ബോക്‌സ് ക്രിക്കറ്റ് ഫൈനലിൽ സെനിത് ഖത്തറിനെ പരാജയപ്പെടുത്തി ക്ലാസ്സിക് മാംഗ്ലൂർ കിരീടം ചൂടി. സെനിതിന്റെ മുഹ്‌സിൻ ടൂർണ്ണമെന്റിലെ മികച്ച താരമായും ക്ലാസിക് മാംഗ്ലൂരിന്റെ അഫ്താബ്, ഇമ്രാൻ എന്നിവർ യഥാക്രമം മാൻ ഓഫ് ദ ഫൈനൽ, മികച്ച ബൗളറായും തെരഞ്ഞെടുക്കപ്പെട്ടു. 80 കിലോ താഴെയുള്ള വനിതാ വിഭാഗം പഞ്ചഗുസ്തിയിൽ നുഫൈസ എം.ആർ, ബിൻസി നിഷ എന്നിവർ യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി. 80 കിലോയ്ക്ക് മുകളിലുള്ളവരിൽ മേഘ അബ്രഹാം, പ്രണവി കൃഷ്ണ എന്നിവർ ആദ്യ രണ്ട് സ്ഥാനം കരസ്ഥമാക്കി. 80 കിലോ താഴെയുള്ള പുരുഷ വിഭാഗം പഞ്ചഗുസ്തിയിൽ ഫൈനലിൽ ആസിഫിനെ പരാജയപ്പെടുത്തി റിന്റോ ജോസും 80 കിലോയ്ക്ക് മുകളിലുള്ളവരുടെ ഫൈനലിൽ ഫിറോസിനെ പരാജയപ്പെടുത്തി ഷഹീൻ അബ്ദുൽഖാദറും ജേതാവായി.

കെയർ ആൻഡ് ക്യുവർ ചെയർമാൻ ഇ.പി. അബ്ദുറഹ്‌മാൻ, കൾച്ചറൽ ഫോറം അഡൈ്വസറി ബോർഡ് ചെയർമ്മാൻ ഡോ. താജ് ആലുവ, ബ്രാഡ്മ എം.ഡി ഹാഷിം കെ.എൽ, ഗ്രാന്റ്മാൾ റീജ്യണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ, മൈക്രോ ഹെൽത്ത് എച്. ആർ മാനേജർ അനീസ് മുഹമ്മദ്, ഓട്ടോ ഫാസ്റ്റ് ട്രാക് എം.ഡി ഷിയാസ് കൊട്ടാരം, എക്‌സ്പാറ്റ്‌സ് സ്‌പോർട്ടീവ് ജനറൽ സെക്രട്ടറി താസീൻ അമീൻ, കൾച്ചറൽ ഫോറം വൈസ് പ്രസിഡണ്ടുമാരായ ചന്ദ്രമോഹനൻ, മുഹമ്മദ് കുഞ്ഞി, സജ്‌ന സാക്കി, കാർണ്ണിവൽ ജനറൽ കൺവീനർ റഹീം വേങ്ങേരി, കെ.ബി.എഫ് ജനറൽ സെക്രട്ടറി നിഹാദ് അൽകൗൺ ഗ്രൂപ്പ് എച്. ആർ മാനേജർ അനീഷ് ജോർജ്ജ്, ഷാനവാസ് ബാവ സംഘാടക സമിതിയംഗങ്ങളായ മജീദ് അലി, എ.ആർ അബ്ദുൽ ഗഫൂർ, അഹമ്മദ് ഷാഫി, മുഹമ്മദ് റാഫി, സഞ്ജയ് ചെറിയാൻ, അനസ് ജമാൽ, ഇദ്രീസ് ഷാഫി, അനീസ് റഹ്‌മാൻ മാള. ഡോ. നൗഷാദ്, ഷാഹിദ് ഓമശ്ശേരി, റഷീദ് കൊല്ലം കെ.ടി മുബാറക് തുടങ്ങിയവർ വിജയികൾക്കുള്ള ട്രോഫിയും മെഡലും, ക്യാശ് അവാർഡും സർട്ടിഫിക്കറ്റുകളും കൈമാറി.

സിദ്ദീഖ് വേങ്ങര, അസീം എം ടി, റഹ്‌മത്തുല്ല കൊണ്ടോട്ടി, ഷബീബ് അബ്ദുറസാഖ്, ഷമീർ വി.കെ, ഹഫീസുല്ല കെ.വി, നബീൽ പുരയിൽ, ഫായിസ് ടി, ലിജിൻ രാജൻ, ഹാരിസ്, മുഹ്‌സിൻ ഓമശ്ശേരി, ഷറഫുദ്ദീൻ എം.എസ്, മുഹമ്മദ് സമീൽ, ജസീം ലക്കി തുടങ്ങിയവർ കാർണ്ണിവലിന് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP