Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എക്‌സ്പാറ്റ്‌സ് സ്‌പോർട്ടീവ് സ്പോർട്സ് കാർണ്ണിവൽ ടൂർണ്ണമെന്റുകൾക്ക് തുടക്കമായി

എക്‌സ്പാറ്റ്‌സ് സ്‌പോർട്ടീവ് സ്പോർട്സ് കാർണ്ണിവൽ ടൂർണ്ണമെന്റുകൾക്ക് തുടക്കമായി

സ്വന്തം ലേഖകൻ

ലോകകപ്പിന് ഇന്ത്യൻ സമൂഹത്തിന്റെ ആദരവർപ്പിച്ച് ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സെപ്റ്റംബർ 30 വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന സ്പോർട്സ് കാർണ്ണിവലിനോടനുബന്ധിച്ചുള്ള ടൂർണ്ണമെന്റുകൾക്ക് തുടക്കമായി. റയ്യാൻ പ്രൈവറ്റ് സ്‌കൂളിൽ ആരംഭിച്ച ബാഡ്മിന്റൺ ടൂർണ്ണമെന്റിൽ 400 കായികതാരങ്ങളാണ് പങ്കെടുക്കുന്നത്.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ടൂർൺമെന്റിന്റെ ഫൈനൽ വെള്ളിയാഴ്ച അരങ്ങേറും.

സ്പോർട്സ് കാർണ്ണിവലിന്റെ ലോഗോ ബ്രസീലിയൻ ഫുട്‌ബോളറും അൽ അറബിയുടെ സ്റ്റാർ സ്‌ട്രൈക്കറുമായ റഫിഞ്ഞോ അനാഛാദനം ചെയ്തു. വെള്ളിയാഴ്ച ലോകക്കപ്പിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് 2022 പേർ ഗോൾ വലയം നിറക്കുന്ന പരിപാടി റഫിഞ്ഞോ ഉദ്ഘാടനം ചെയ്യും.ഖത്തറിന്റെ ഒളിമ്പ്യനും മുൻ ജിംനാസ്റ്റിക് താരവുമായ മാലിക് മുഹമ്മദ് അൽ യഹ്രി,ഹമദ് മെഡിക്കൽ കോർപറേഷൻ ക്യു ആർ ഐ ഡയറക്ടർ ഡോ.മുന അൽ മസ് ലമാനി,ഖത്തർ റെഡ്ക്രസന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ മുന അൽ സുലൈതി,ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ പ്രതിനിധികളായ അബ്ദുല്ല മുഹമ്മദ് ദോസരി,ഈസ അൽ ഹറമി,ജെനറേഷൻ അമേസിങ് പ്രതിനിധി ഹമദ് അബ്ദുൽ അസീസ് തുടങ്ങിയവരും ഇന്ത്യൻ എംബസി അപെക്‌സ് ബോഡി ഭാരവാഹികളും അതിഥികളായി സംബന്ധിക്കും.

കാർണ്ണിവലിന്റെ ജഴ്‌സി ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡണ്ട് ഡോ. മോഹൻ തോമസ് പ്രകാശനം ചെയ്തു. കാർണ്ണിവലിന്റെ ഭാഗമായി ഗാനങ്ങളും നൃത്ത നൃത്തങ്ങളും മാജിക് ഷോയും വിവിധ ആവിഷ്‌കാരങ്ങളും കോർത്തിണക്കിയ കൾച്ചറൽ ഫിയസ്റ്റ വൈകീട്ട് മൂന്ന് മണിമുതൽ അരങ്ങേറും. സിനിമാ താരം ഹരിപ്രശാന്ത് വർമ്മ ഉദ്ഘാടനം ചെയ്യും.
കാർണ്ണിവൽ സന്ദർശിക്കുന്നവർക്കായി ഒരുക്കിയ ഗെയിം സോണിൽ വിവിധ നുറുങ്ങു മത്സരങ്ങൾ അരങ്ങേറും. എന്റർടെയ്ന്റ്‌മെന്റ് സോണിൽ മൈലാഞ്ചി, കരകൗശല വസ്തുക്കൾ, ഭക്ഷ്യ വസ്തുക്കൾ എന്നിവയുടെ സ്റ്റാളുകളും സജ്ജീകരിക്കും.

കാർണ്ണിവലിന്റെ ഭാഗമായി നടക്കുന്ന പെനാൽട്ടി ഷൂട്ടൗട്ട്, വടം വലി, പഞ്ചഗുസ്തി, ബോക്‌സ് ക്രിക്കറ്റ് തുടങ്ങിയ ടൂർണ്ണമെന്റുകൾ ഉച്ചയ്ക്ക് 1.30 മുതൽ റയ്യാൻ സ്‌കൂൾ കാമ്പസിൽ ആരംഭിക്കും. ഒരുമാസമായി നടന്നു വരുന്ന വെയിറ്റ് ലോസ് ചലഞ്ചിന്റെ അവസാന വട്ട ശരീര ഭാര പരിശോധന ബർവ്വ സിറ്റിയിലെ കിംസ് ഹോസ്പിറ്റലിൽ രാവിലെ നടക്കും. വിജയികളെ വൈകീട്ട് കാർണ്ണിവൽ വേദിയിൽ ആദരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP