Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സാമൂഹിക മുന്നേറ്റത്തിന് കൂട്ടായ പരിശ്രമങ്ങൾ ആവശ്യം : നജീബ് കാന്തപുരം എം.എൽ. എ

സാമൂഹിക മുന്നേറ്റത്തിന് കൂട്ടായ പരിശ്രമങ്ങൾ ആവശ്യം : നജീബ് കാന്തപുരം എം.എൽ. എ

സ്വന്തം ലേഖകൻ

ദോഹ : സാമൂഹിക മാറ്റങ്ങൾക്കനുസരിച്ച് പുതിയ ഉയരങ്ങൾ കീഴടക്കാൻ പുതു തലമുറയെ സജ്ജമാക്കാൻ നാം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും കൂട്ടായ പരിശ്രമത്തിലൂടെയുള്ള സമൂഹിക മുന്നേറ്റങ്ങളിലൂടെ മാത്രമേ അത് സാധ്യമാവുകയുള്ളൂ എന്നും നജീബ് കാന്തപുരം എംഎ‍ൽഎ പ്രസ്താവിച്ചു. ഹ്രസ്വ സന്ദർശനാർത്ഥം ദോഹയിൽ എത്തിയ അദ്ദേഹത്തിന് ഖത്തർ കേരള ഇസ്ലാഹി സെന്റർ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ പെരിന്തൽമണ്ണയിൽ തുടക്കം കുറിച്ച വിദ്യാഭ്യാസ പരിശീലന പരിപാടിയായ ക്രിയ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനാവശ്യമായ സഹായങ്ങൾ ക്യു.കെ.ഐ.സി വാഗ്ദാനം ചെയ്തു. പ്രവർത്തകരുമായി അദ്ദേഹം സൗഹൃദം പങ്കിട്ടു.

മുജീബ് റഹ്മാൻ മിശ്കാത്തി അധ്യക്ഷനായ ചടങ്ങിൽ സ്വലാഹുദ്ധീൻ സ്വലാഹി സ്വാഗതവും, ഉമർ സ്വലാഹി നന്ദിയും പറഞ്ഞു. ക്യു.കെ. ഐ.സിയുടെ ഉപഹാരം ഉസ്മാൻ വിളയൂർ സമ്മാനിച്ചു. ഉമർ ഫൈസി, ഒ.എ കരീം, സലീം നാലകത്ത്, ഫാറൂഖ് എന്നിവർ ആശംസകൾ അർപ്പിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP