Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവകലാസാഹിതി ഖത്തർ: സാഹിതി വായനാകൂട്ടം ഉദ്ഘാടനം

യുവകലാസാഹിതി ഖത്തർ: സാഹിതി വായനാകൂട്ടം ഉദ്ഘാടനം

സ്വന്തം ലേഖകൻ

ദോഹ: യുവകലാസാഹിതി ഖത്തറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച 'സാഹിതി വായനകൂട്ട' ത്തിന്റെ ഉദ്ഘാടനം'ഈണം 2022' ൽ വച്ച് ഐ. സി. സി. സി പ്രസിഡന്റ് ാബുരാജ് ഉദ്ഘാടനം നിർവഹിച്ചു. ഐ. സി. സി. ഖത്തറിൽ ഉള്ള ഗ്രന്ഥശാല വിപുലീകരിക്കാനും പൊതുവായി ഉപയോഗിക്കും വിധം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചു എങ്കിലും അത് പ്രാബല്യത്തിൽ കൊണ്ട് വരാൻ കഴിയാത്ത സാഹചര്യത്തിലും യുവകലാസാഹിതി ഒരു വായനകൂട്ടം സംഘടിപ്പിച്ച് പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിന് നേതൃത്വം കൊടുക്കുന്നതിൽ അഭിനന്ദനങ്ങളും പിന്തുണയും അറിയിച്ചു.

യുവകലാസാഹിതി ഖത്തറിന്റെ പ്രസിഡന്റ് പിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യുവകലാസാഹിതി സെക്രട്ടറി സ്വാഗതം ആശംസിച്ചു. ഖത്തറിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തകനായ റവൂഫ് കൊണ്ടോട്ടി വായനകൂട്ടം പ്രവർത്തനങ്ങളിൽ പിന്തുണ അറിയിച്ചു കൊണ്ട് കൈമാറിയപുസ്തകങ്ങൾ വായനാകൂട്ടം ജോയിന്റ് കൺവീനർ ൻ ജേക്കബ് ഏറ്റുവാങ്ങി. തദവസരത്തിൽ മൂന്ന് നോവൽ പരമ്പര പ്രസിദ്ധീകരിച്ച് ലോക ഗിന്നസ് ബുക്കിൽ ഇടം നേടിയ ലൈബ അബ്ദുൽ ബാസിതിന് യുവകലാസാഹിതി ഖത്തറിന്റെ ആദരം അർപ്പിക്കുകയും, ലൈബ എഴുതിയ പുസ്തകങ്ങൾ യുവകലാസാഹിതിക്ക് കൈമാറുകയും ചെയ്തു.

തുടർന്ന് ഐ സി ബി എഫ് മുൻ പ്രസിഡന്റ് സിയാദ് ഉസ്മാൻ, ഐ എസ് സി വൈസ് പ്രസിഡന്റ് ഷെജി വലിയകത്ത്, യുവകലാസാഹിതി സംഘടനാ സെക്രട്ടറി ഷാനവാസ് തവയിൽ, വായനകൂട്ടം കൺവീനർ സിറാജ് എന്നിവർ സംസാരിക്കുകയും പ്രോഗ്രാം കമ്മിറ്റി കൺവീനർ ലാലു ഇസ്മായിൽ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP