Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയിൽ സാമൂഹികജനാധിപത്യം ശക്തിപ്പെടുത്താൻ ശ്രമങ്ങൾ ഉണ്ടാവണം. ഹമീദ് വാണിയമ്പലം

ഇന്ത്യയിൽ സാമൂഹികജനാധിപത്യം ശക്തിപ്പെടുത്താൻ ശ്രമങ്ങൾ ഉണ്ടാവണം. ഹമീദ് വാണിയമ്പലം

സ്വന്തം ലേഖകൻ

ദോഹ : വെറുപ്പിന്റെയും വിദ്വേഷങ്ങളുടെയും ആശയങ്ങൾ പ്രചരിക്കുന്ന ഈ കാലത്ത് ഇന്ത്യയിൽ സാമൂഹികജനാധിപത്യം ശക്തിപ്പെടുത്താൻ ശ്രമങ്ങൾ ഉണ്ടാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം അഭിപ്രായപ്പെട്ടു. കൾച്ചറൽ ഫോറം സംഘടിപ്പിച്ച ഫ്രറ്റേണൽ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാരാളം വൈവിധ്യങ്ങളുണ്ടായിട്ടും ഇന്ത്യയ്ക്ക് പുരോഗതി കൈവരിക്കാനായത് ഒരു മഴവിൽ സമൂഹമായി ഇന്ത്യൻ സമൂഹം നില കൊണ്ടതിനാലാണ്. വെറുപ്പിന്റെയും വിദ്വേഷങ്ങളുടെയും ആശയങ്ങൾ പ്രചരിക്കുന്ന ഈ കാലത്ത് ജനാധിപത്യ രീതിയിലുള്ള പ്രതിരോധത്തിന്റെതായ വഴികൾ അന്വേഷിക്കുകയും കൈമാറുകയും ചെയ്യണം.മൂലധനശക്തികൾ പ്രായോജകരായ രാഷ്ട്രീയ ജനാധിപത്യം ശക്തിപ്പെട്ട് വരുന്നത് ജനാധിപത്യത്തിന്റെ ആത്മാവിനെ കെടുത്തിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.

വംശീയ രാഷ്ട്രീയത്തിന് വേരൂന്നി നിൽക്കാൻ കഴിയുന്ന സാമൂഹിക ഘടനയാണ് രാജ്യത്തുള്ളെന്നതിനാൽ കേവലം തെരഞ്ഞെടൂപ്പ് പ്രക്രിയയിലൂടെ മാത്രം രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന വെറുപ്പിന്റെയും വിദ്വേശങ്ങളുടെയും ആശയങ്ങളെ പരാജയപ്പെടുത്താനാകില്ല. താൻ അനുഭവിച്ചവരിൽ നിന്നോ ചുറ്റുമുള്ളവരിൽ നിന്നോ അല്ല ബോധ്യങ്ങൾ രൂപപ്പെടുന്നത്. വെറുപ്പിന്റെ രാഷ്ട്രീയക്കാർ നിർമ്മിച്ച നുണകൾ ഉപബോധമനസ്സിനോട് സംവദിച്ച് അവരുടെ നിരന്തര പ്രചരണം കൊണ്ട് അയുക്തിയിൽ അവ സ്ഥാപിക്കപ്പെട്ട് പൊതുബോധമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൾച്ചറൽ ഫോറം പ്രസിഡണ്ട് എ.സി മുനീഷ് അദ്ധ്യക്ഷത വഹിച്ചു. ഷൈനി കബീർ, ഷാജി ഫ്രാൻസിസ്, കബീർ ടി.എം, അഷ്റഫ് ജമാൽ, സുനിൽ പെരുമ്പാവൂർ, അനീസ്, ഷകീബ് തിരുവനന്തപുരം കൾച്ചറൽ ഫോറം വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ മുഹമ്മദ് റാഫി സ്വാഗതവും കൾച്ചറൽ ഫോറം വൈസ് പ്രസിഡണ്ട് ചന്ദ്രമോഹൻ സമാപന പ്രസംഗവും നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP