Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യൂത്ത് ഫോറം ഫാൻസ് ഫുട്‌ബോൾ ടൂർണമെന്റിന് ഇന്ന് തുടക്കം

യൂത്ത് ഫോറം ഫാൻസ് ഫുട്‌ബോൾ ടൂർണമെന്റിന് ഇന്ന് തുടക്കം

സ്വന്തം ലേഖകൻ

ദോഹ: ഖത്തറിലെ ഫുട്‌ബോൾ ലോകകപ്പ് കളിയാരവങ്ങൾക്ക് ആവേശം പകർന്ന് യൂത്ത് ഫോറം സംഘടിപ്പിക്കുന്ന സെവൻസ് ഫാൻസ് ഫുട്‌ബോൾ ടൂർണമെന്റിന് ഇന്ന് സി എൻ എ ക്യു സ്റ്റേഡിയത്തിൽ തുടക്കം കുറിക്കും. ലോകകപ്പിന് യോഗ്യത നേടിയ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചും ഖത്തറിലെ വിവിധ പ്രാദേശിക ഫുട്‌ബോൾ കൂട്ടായ്മകളിൽ നിന്നുമായി 32 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക.

സെപ്റ്റംബർ 22 വ്യാഴം വൈകുന്നേരം 8 മണി മുതൽ യോഗ്യത തല മത്സരങ്ങളും , 23 വെള്ളി വൈകുന്നേരം 3 മണി മുതൽ കോർട്ടർ, ഫൈനൽ മത്സരങ്ങളും ആണ് നടക്കുക. മത്സരത്തിൽ വിജയികളാകുന്ന ടീമുകൾക്കുള്ള സമ്മാനങ്ങൾ വെള്ളിയാഴ്ച എട്ടുമണിക്ക് സി എൻ എ ക്യു ഗ്രൗണ്ടിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും.

സമാപന സമ്മേളനത്തിൽ ഇന്ത്യൻ സ്പോർട്സ് കൗൺസിൽ, ആസ്പയർ അക്കാദമി, ഖത്തർ വളണ്ടിയർ സെന്റർ പ്രതിനിധികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP