Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്യു.കെ.ഐ.സി വക്‌റ യൂനിറ്റ് ചലനം സംഗമം സംഘടിപ്പിച്ചു

ക്യു.കെ.ഐ.സി വക്‌റ യൂനിറ്റ് ചലനം സംഗമം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ത്തർ കേരള ഇസ്ലാഹി സെന്റർ മുഴുവൻ യൂനിറ്റുകളിലുമായി സംഘടിപ്പിക്കുന്ന 'ചലനം' യൂനിറ്റ് തല സംഗമം വക്‌റ യൂനിറ്റിൽ സംഘടിപ്പിച്ചു. ശാഖാ പ്രസിഡന്റ് അബ്ദുൽറഊഫിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സെക്രട്ടറി അബ്ദുൽ ഗഫൂർ പ്രവർത്തന റിപ്പോർട്ട് അവതരണം നടത്തി.

ക്യു.കെ.ഐ.സി. പ്രസിഡന്റ് മുജീബ് റഹ്മാൻ മിശ്കാത്തി മുഖ്യപ്രഭാഷണം നടത്തി. ഒരു സംഘത്തിലെ വ്യത്യസ്തരായ അംഗങ്ങളുമായി ഒരു സംഘാടകൻ ഇടപെടേണ്ടുന്ന രീതികൾ ഉദാഹരണ സഹിതം അദ്ദേഹം വിശദീകരിച്ചത് സദസ്യരിൽ കൗതുകമുണർത്തി. സംഘാടനത്തിലെ ആസൂത്രണം മുതൽ പരിപാടി അവസാനിക്കുന്നത് വരെയുള്ള വ്യത്യസ്ത ഘടകങ്ങൾ അദ്ദേഹം ലളിതമായി വിശദീകരിച്ചു.

ക്യു.കെ.ഐ.സി. ജന: സെക്രട്ടറി സ്വലാഹുദ്ധീൻ സ്വലാഹി, ട്രഷറർ മുഹമ്മദലി മൂടാടി, സി.പി.ശംസീർ ഒ.എ.കരീം, ഷഹാൻ വി.കെ എന്നിവർ സംബന്ധിച്ചു.ട്രഷറർ ഇസ്മാഇൽ മൂടാടി നന്ദി പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP