Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആരാധനാലയങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണം: സോഷ്യൽ ഫോറം

ആരാധനാലയങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണം: സോഷ്യൽ ഫോറം

സ്വന്തം ലേഖകൻ

ദോഹ: ബാബരി മസ്ജിദിനു ശേഷം രാജ്യത്തെ പുരാതനവും ചരിത്ര  ശേഷിപ്പുകളുമായ മുസ്ലിം ആരാധനാലയങ്ങൾക്കും സാംസ്കാരിക പൈതൃകങ്ങൾക്കും നേരെ വളരെ ആസൂത്രിതമായി സംഘ് പരിവാർ  നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം. രാജ്യത്ത് അടുത്തിടെ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന ആരാധനാലയങ്ങൾക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങളിൽ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി നടുക്കം രേഖപ്പെടുത്തി.    നൂറ്റാണ്ടുകളായി രാജ്യത്ത് നിലനിൽക്കുന്ന ചരിത്ര ശേഷിപ്പുകളും നിർമ്മിതികളും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. 1991 ലെ ആരാധനാ നിയമത്തിലെ ആട്ടിക്കിൾ 136 പ്രകാരം 1947 ഓഗസ്റ്റ് 15 വരെ രാജ്യത്ത് നിലനിന്നിരുന്ന ആരാധനാലയങ്ങൾക്ക് മേൽ മറ്റൊരു അവകാശവാദം സാധ്യമല്ല എന്നിരിക്കെ ഇപ്പോൾ ഉയർന്നുവരുന്ന അവകാശവാദങ്ങൾ മുളയിലേ നുള്ളിക്കളയുകയായിരുന്നു  കോടതികൾ  ചെയ്യേണ്ടിയിരുന്നതെന്നും  സോഷ്യൽ ഫോറം പത്ര കുറിപ്പിൽ വ്യക്തമാക്കി.ഇത്തരം നിയമ ലംഘനങ്ങൾ  ഉണ്ടാകാതിരിക്കാനുള്ള  മുൻകരുതലെടുക്കേണ്ടതിനു പകരം അതിന് മൗനസമ്മതം നൽകുന്ന സർക്കാരിന്റെയും കോടതിയുടെയും നിലപാട് ദൗർഭാഗ്യകരമാണെന്ന് സോഷ്യൽഫോറം കുറ്റപ്പെടുത്തി.    ബാബരിക്ക് ശേഷം ഉത്തർ പ്രദേശിലെ തന്നെ മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദും  വാരാണസിയിലെ ഗ്യാൻവാപി മസ്ജിദും കുത്തബ് മിനാർ സമുച്ചയത്തിലെ മുഗൾ മസ്ജിദും അടക്കം രാജ്യത്തെ ആയിരക്കണക്കിന് ആരാധനാലയങ്ങൾക്കും ചരിത്ര സ്മാരകങ്ങൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾക്കും കയ്യേറ്റങ്ങൾക്കും എതിരെ  പ്രതിഷേധിക്കാൻ മതേതര സമൂഹം തയ്യാറാകേണ്ടതുണ്ട്. ഇനിയൊരു ബാബരി ആവർത്തിക്കാതിരിക്കാൻ ഇന്ത്യൻ ജനത കൈമെയ് മറന്ന് രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രസിഡന്റ് അയ്യൂബ് ഉള്ളാൾ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദുൽ സലാം കുന്നുമ്മൽ, ജനറൽ സെക്രട്ടറി ഉസ്മാൻ മുഹമ്മദ്, സെക്രട്ടറിമാരായ ബഷീർ അഹമ്മദ്, ഉസാമ അഹമ്മദ്, സഫർ അഹമ്മദ്, ഇംതിയാസ്, മുഹമ്മദ് റഫീഖ് തുടങ്ങിയവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP