Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിമത പ്രവർത്തനത്തിന് താക്കീതുമായി ഇൻകാസ് ഖത്തർ പുനഃസംഘടിപ്പിച്ചു; കെപിസിസി സമീർ എറാമലക്ക് രണ്ടാമൂഴം

വിമത പ്രവർത്തനത്തിന് താക്കീതുമായി ഇൻകാസ് ഖത്തർ പുനഃസംഘടിപ്പിച്ചു; കെപിസിസി സമീർ എറാമലക്ക് രണ്ടാമൂഴം

സ്വന്തം ലേഖകൻ

 ദോഹ : ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കാലാവധി കഴിഞ്ഞതിനെ തുടർന്നു പ്രസിഡണ്ട് സമീർ ഏറാമല രാജി സന്നദ്ധത അറിയിച്ചതിനെ തുടർന്നാണ് കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ ഇൻകാസ് സെൻട്രൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചത്.

പ്രളയാനന്തരവും കോവിഡും കാർന്നു തിന്ന കാലത്തു ഏറ്റവും മനുഷ്യത്വ പരമായ പ്രവർത്തനം കാഴ്ചവെച്ചു ഇൻകാസിനു നേതൃത്വം നൽകി മാതൃകയായതിന് അംഗീകാരമായും,അതൊടൊപ്പം വിഭാഗിയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗവുമായുമാണ് കർശ്ശന നിർദ്ദേശത്തോടു കൂടിനിലവിലെ പ്രസിഡണ്ട് സമീർ ഏറാമലക്ക് തന്നെ വീണ്ടും ഖത്തർ ഇൻകാസിനെ നയിക്കാനുള്ള ചുമതല നൽകിയത്.

സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ശ്രീജിത്ത് എസ് നായരും സിദ്ധീഖ് പുറായിൽ അഡൈ്വസറി ബോഡ് ചെയർമാനായും മുഹമ്മദലി പൊന്നാനി , അൻവർ സാദത്ത് എന്നിവർ വർക്കിങ് പ്രസിഡണ്ടായും അതോടൊപ്പം 5 ജനറൽ സെക്രട്ടറിമാരെയും 8 സെക്രട്ടറിമാരെയം ഉൾപ്പെടുത്തിയാണ് പുതിയ കമ്മിറ്റി കെപിസിസി പ്രഖ്യാപിച്ചത്. എല്ലാ ജില്ലകളിലേയും പ്രാതിനിധ്യവും അതോടൊപ്പം പ്രവർത്തന പരിചയമുള്ളവരെയും പുതുമുഖങ്ങളേയും ഉൾപ്പെടുത്തിയതാണ് പുതിയ കമ്മറ്റി.

സംഘടനാ രംഗത്തു അച്ചടക്കം പാലിച്ചു കൊണ്ട് കോൺഗ്രസ് കമ്മിറ്റി അഖിലേന്ത്യാ തലത്തിൽ കഷ്ടപ്പാടുകൾ സഹിക്കുമ്പോൾ അതിലൊരു ബിന്ദുവാകാൻ സാധിക്കണമെന്നും അതോടൊപ്പം പുതിയ കമ്മിറ്റിയെ അംഗീകരിച്ചു പിന്തുണ കൊടുക്കുവാൻ ഖത്തറിലെ എല്ലാ ഇൻകാസ് അംഗങ്ങളോടും കോൺഗ്രസ് ആഭിമുഖ്യം പ്രകടിപ്പിക്കുന്നവരോടും അദ്ദേഹം ആഹ്വാനം ചെയ്തു. അതോടൊപ്പം വിമതപ്രവർത്തനവും അച്ചടക്കലംഘനവും ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും , ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP