Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സോഷ്യൽ ഫോറം ഐസിബിഎഫ് ഇൻഷൂറൻസ് ഡ്രൈവ് സംഘടിപ്പിച്ചു; ഗോൾഡ് മെഡൽ ജേതാവിനെ ആദരിച്ചു

സോഷ്യൽ ഫോറം ഐസിബിഎഫ് ഇൻഷൂറൻസ് ഡ്രൈവ് സംഘടിപ്പിച്ചു; ഗോൾഡ് മെഡൽ ജേതാവിനെ ആദരിച്ചു

സ്വന്തം ലേഖകൻ

ദോഹ: ഐസിബിഎഫ് ഡമാസ് ഇസ്ലാമിക് ഇൻഷുറൻസുമായി സഹകരിച്ച് നടത്തികൊണ്ടിരിക്കുന്ന പ്രവാസി ലൈഫ് ഇൻഷൂറൻസ് പദ്ധതിയിൽ അംഗങ്ങളാകുന്നതിന് ജനങ്ങളെ ബോധവൽക്കരിക്കാനായി ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം ഇൻഷുറൻസ് സ്‌കീം എന്റോൾമെന്റ് ഡ്രൈവ് സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം നുഐജയിലെ ഇന്റഗ്രേറ്റഡ് ഇന്ത്യൻ കമ്മ്യൂണിറ്റി സെന്റർ ഹാളിൽ നടന്ന പരിപാടിയിൽ സോഷ്യൽ ഫോറം പ്രസിഡന്റ് അയ്യൂബ് ഉള്ളാൾ ഐസിബിഎഫ് പ്രസിഡന്റ് വിനോദ് നായർക്ക് ഇൻഷൂറൻസ് ഫോമുകൾ നൽകി ഉദ്ഘാടനം ചെയ്തു. ഐസിബിഎഫ് ഇന്ഷൂറന്‌സിനെ കുറിച്ച് സോഷ്യൽ ഫോറം വൈസ് പ്രസിഡന്റ് അബ്ദുൽ സലാം കുന്നുമ്മൽ വിശദീകരിച്ചു. ഡ്രൈവിന്റെ ഭാഗമായി 250 പേർ ഇൻഷൂറൻസ് പദ്ധതിയിൽ അംഗത്വമെടുത്തു.

ഡോക്ടർ ഓഫ് മെഡിസിൻ റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ ഡോക്ടർ ഫാത്തിമ റയീസയെ ചടങ്ങിൽ അനുമോദിച്ചു. ഐസിസി വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗെലു ഡോക്ടർ ഫാത്തിമ റയീസയ്ക്ക് ഉപഹാരം നൽകി.

പരിപാടിയിൽ സ്ലീപ്പിങ് ഡിസോർഡർ എന്ന വിഷയത്തിൽ ഡോക്ടർ സഫ്വാൻ അഹ്‌മദ് ക്ലാസെടുത്തു. സോഷ്യൽ ഫോറം പ്രസിഡന്റ് അയ്യൂബ് ഉള്ളാൾ, ഐസിബിഎഫ് പ്രസിഡന്റ് വിനോദ് നായർ, ഐസിസി വൈസ്പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗെലു, എഎംയു അലുംനി ഖത്തർ പ്രസിഡന്റ് ഡോ. സയിദ് ജാഫ്രി, ഡോ. ഫാത്തിമ റയീസ എന്നിവർ സംസാരിച്ചു.

കെഎംസിഎ പ്രസിഡന്റ് ഫയാസ് അഹ്‌മദ്, എസ്‌കെഎംഡബ്യുഎ പ്രസിഡന്റ് അബ്ദുൽ റസാഖ്, ഹൈലാന്റ് ഇസ്ലാമിക് ഫോറം പ്രസിഡന്റ് ഷഫാഖാത്ത്, ഹിദായ ഫൗണ്ടേഷൻ മുൻ പ്രസിഡന്റ് അഹ്‌മദ് സയീദ് അസ്സാദി, ഫാമിലി ഫ്രണ്ട് സർക്കിൾ വൈസ്പ്രസിഡന്റ് ആഗാ ഖാൻ തുടങ്ങിയവർ സംബന്ധിച്ചു. സോഷ്യൽ ഫോറം ജനറൽ സെക്രട്ടറി ഉസ്മാൻ മുഹമ്മദ് സ്വാഗതവും സെക്രട്ടറി ഉസാമ അഹമ്മദ് നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP