Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുവകലാസാഹിതി ഖത്തർ ഫാമിലി പിക്‌നിക് സംഘടിപ്പിച്ചു

യുവകലാസാഹിതി ഖത്തർ ഫാമിലി പിക്‌നിക് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ദോഹ : ഈദ് ആഘോഷങ്ങളുടെ ഭാഗമായി യുവകലാസാഹിതി ഖത്തറിന്റെ നേതൃത്വത്തിൽ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി സംഘടിപ്പിച്ച പിക്‌നിക് ജനപങ്കാളിത്തം കൊണ്ട് ആവേശകരമായി. മെയ് 6 നു വൈകുന്നേരം നാലു മുതൽ 10 വരെ അൽ ബിദ്ദാ പാർക്കിൽ നടന്ന പിക്‌നിക് പരിപാടി യുവകലാസാഹിതി പ്രസിഡന്റ് അജിത് പിള്ള ഉദ്ഘാടനം ചെയ്തു. പിക്‌നിക്ക് കൺവീനർ രജി പുത്തൂരാന് സ്വാഗതം ആശംസിച്ചു.

പിക്‌നിക്കിന്റെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കുമായി മ്യൂസിക്കൽ റൗണ്ട്, ലൈം& സ്പൂൺ, ബലൂൺ വീർപ്പിക്കൽ, തബോല തുടങ്ങി വിവിധ മത്സരങ്ങളും കുട്ടികൾക്കായി ബലൂൺ പൊട്ടിക്കൽ, മിഠായി പെറുക്കൽ തുടങ്ങിയ മത്സരങ്ങൾ നടന്നു.

പരിപാടികൾക്ക് കെ രഘുനാഥ്, മോഹൻ ജോൺ, സിറാജുദീൻ എം , ജോബിൻ പണിക്കർ, സരിൻ കക്കത്ത്, ബിജോയ് വേണുഗോപാൽ, ജീമോൻ ജേക്കബ് എന്നിവർ നേതൃത്വം നൽകി.

വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് യുവകലാസാഹിതി പ്രസിഡന്റ് അജിത് പിള്ള , കൺവീനർ രജി പുത്തൂരാൻ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ചേർന്ന് സമ്മാനങ്ങൾ നൽകി.

വന്നു സംബന്ധിച്ച എല്ലാവര്ക്കും വിഭവ സമർത്ഥമായ നാടൻ വിരുന്ന് ഒരുക്കിയിരുന്നു. കോവിഡ് മഹാമാരിക്ക് ശേഷം കുടുബങ്ങൾ തമ്മിൽ കാണാനും ഇടപഴകാനും ഉള്ള അവസരം ഒരുക്കിയതിനു യുവകലാസാഹിതി ഖത്തറിനോട് പങ്കെടുത്തയെല്ലാവരും നന്ദി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP