Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഖത്തർ കൾച്ചറൽ ഫോറം പാലക്കാടിന് പുതിയ ഭാരവാഹികൾ; റാഫിദ് പുതുക്കോട് പ്രസിഡന്റ്

ഖത്തർ കൾച്ചറൽ ഫോറം പാലക്കാടിന് പുതിയ ഭാരവാഹികൾ; റാഫിദ് പുതുക്കോട് പ്രസിഡന്റ്

സ്വന്തം ലേഖകൻ

ദോഹ: കൾച്ചറൽ ഫോറം പാലക്കാട് 2022-23 കാലയളവിലേക്കുള്ള പുതിയ പ്രസിഡന്റായി റാഫിദ് പുതുക്കോടിനെയും ജനറൽ സെക്രട്ടറിയായി അബൂബക്കർ പട്ടാമ്പിയെയും തെരഞ്ഞടുത്തു. യൂസുഫ് പുലാപ്പറ്റ, മുഹ്‌സിൻ ആലത്തൂർ, മുഫീദ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ട്രഷററായി ഷിബിലി ആലത്തൂരിനെയും തിരഞ്ഞെടുത്തു.

നസീമ ടീച്ചർ, ശരീഫ് പാഷ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.ഉസ്മാൻ പുലാപ്പറ്റ, അഹദ് പട്ടാമ്പി എന്നിവരാണ് മറ്റ് ഭാരവാഹികൾ.വിവിധ വകുപ്പുകളായപി.ആർ ആൻഡ് മീഡിയ അബൂബക്കർ പട്ടാമ്പി,സംഘടന,കലാ-സാംസ്‌കാരികം യൂസുഫ് പുലാപ്പറ്റ,അക്കാദമിക്, കറന്റ് അഫേഴ്‌സ് മുഹ്‌സിൻ,വുമൺ എംപവർമെന്റ് മുഫീദ,കമ്യൂണിറ്റി സർവീസ് ശരീഫ് പാഷ,ഹെൽത്,സ്പോർട്സ് ഉസ്മാൻ പുലാപ്പറ്റ,അഡ്‌മിൻ ,ഡോക്യമെന്റേഷൻ അബ്ദുൽ അഹദ് എന്നിവർക്കു കീഴിലായിരിക്കും.

കൾച്ചറൽ ഫോറം ഖത്തർ സംസ്ഥാന സെക്രട്ടറി ഷറഫുദ്ധീൻ വടക്കാങ്ങര, സംസ്ഥാന കമ്മറ്റിയംഗം ഷാഹിദ് ഓമശ്ശേരി എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP