Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് മാനദണ്ഡം;പ്രവാസികളോടുള്ള ക്രൂരത അവസാനിപ്പിക്കണം: സോഷ്യൽ ഫോറം

കോവിഡ് മാനദണ്ഡം;പ്രവാസികളോടുള്ള ക്രൂരത അവസാനിപ്പിക്കണം: സോഷ്യൽ ഫോറം

സ്വന്തം ലേഖകൻ

ദോഹ: കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ അന്താരാഷ്ട്ര യാത്രാ മാനദണ്ഡപ്രകാരം പ്രഖ്യാപിച്ച ഏഴു ദിവത്തെ നിർബന്ധിത ഹോം ക്വാറന്റൈൻ എന്ന പുതിയ നിബന്ധന പുനഃപരിശോധിക്കണമെന്ന് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

ബൂസ്റ്റർ ഡോസടക്കം സ്വീകരിച്ചു യാത്രക്ക് മുൻപേ RTPCR പരിശോധനയിൽ നെഗറ്റീവ് റിസൽട്ടും ഉറപ്പാക്കി നാട്ടിലെത്തിയാൽ വിമാനത്താവളത്തിൽ RTPCR നു വിധേയമായി പുറത്തിറങ്ങുന്ന പ്രവാസികളോടാണ് വീണ്ടും ഏഴു ദിവസത്തെ ഹോം ക്വാറന്റൈൻ നിഷ്‌ക്കർഷിക്കുന്നത്.

കോവിഡിന്റെ തുടക്കം മുതൽ വിദേശത്തു നിന്ന് വരുന്നവരോട് അധികൃതർ സ്വീകരിച്ച നിലപാട് മറക്കാനാകാത്തതാണ്. കോവിഡിന്റെ വ്യാപനത്തിന് പ്രവാസികളാണ് ഉത്തരവാദികൾ എന്ന തെറ്റായസന്ദേശം നൽകലാണ് ഇത്തരം നടപടികളിലൂടെ ഉണ്ടാകുന്നത്. മാത്രമല്ല കുറഞ്ഞ അവധിക്ക് വരുന്ന ആളുകൾക്ക് ഇത്തരം മനുഷ്യത്വരഹിതമായ തീരുമാനങ്ങൾ ഏറെ പ്രയാസവും മനോവേദനയും ഉണ്ടാക്കുന്നതാണെന്ന് ഭരണകർത്താക്കൾ ഓർക്കണമെന്നും സോഷ്യൽ ഫോറം വ്യക്തമാക്കി.

അടിയന്തിര സാഹചര്യത്തിൽ നാട്ടിലെത്തേണ്ടവർക്ക് RTPCR നെഗറ്റീവ് ഫലം വേണ്ടെന്ന മുൻ തീരുമാനം കേന്ദ്രസർക്കാർ പിൻവലിച്ചത് ഉറ്റവരുടെ മരണം പോലെയുള്ള അടിയന്തിര സാഹചര്യത്തിൽ യാത്ര ചെയ്യേണ്ടവർക് യാത്ര സാധ്യമാകാത്ത സ്ഥിതി വിശേഷംആണ് സംജാതമായിട്ടുള്ളതെന്നും RTPCR ഫലം പെട്ടെന്ന് ലഭിക്കാനുള്ള സാഹചര്യം ഇല്ലാത്തതിനാൽ യാത്ര മുടങ്ങുകയും അതുവഴി കടുത്ത സാമ്പത്തിക നഷ്ട്ടം അനുഭവിക്കുന്നതോടൊപ്പം കടുത്ത മാനസിക വിഷമങ്ങളും പ്രവാസികൾ നേരിടുന്നന്നെന്നും
വിഷയത്തിൽ അടിയന്തിര പരിഹാരത്തിനു കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തി പ്രവാസികളുടെ പ്രയാസത്തിൽ കൂടെ നിൽക്കാൻ സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും തയ്യാറാകണമെന്നും ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം കേരളാ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP