Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ പ്രകാശനം ചെയ്തു

കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ പ്രകാശനം ചെയ്തു

അഫ്സൽ കിളയിൽ

ദോഹ. ഗൾഫിലെ മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ യാത്ര വിവരണ ഗ്രന്ഥമായ കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ പ്രകാശനം ചെയ്തു.

റേഡിയോ സുനോയിൽ നടന്ന ചടങ്ങിൽ ഒലീവ് സുനോ റേഡിയോ നെറ്റ് വർക് സഹ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ അമീറലി പരുവള്ളിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

ബ്രില്ല്യന്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് മാനേജിങ് ഡയറക്ടർ മുഹമ്മദ് അഷ്റഫ് പുസ്‌കത്തിന്റെ ആദ്യ പ്രതി ഏറ്റു വാങ്ങി. റേഡിയോ സുനോ ഡയറ്ടർ കൃഷ്ണകുമാർ, ഖത്തർ ടെക് മാനേജിങ് ഡയറക്ടർ ജെബി.കെ.ജോൺ, ഗുഡ് വിൽ കാർഗോ മാനേജിങ് ഡയറക്ടർ നൗഷാദ് അബ്ദു, വി വൺ ലോജിസ്റ്റിക്സ് മാനേജിങ് ഡയറക്ടർ അബ്ദുൽ ഗഫൂർ, ദോഹ ബ്യൂട്ടി സെന്റർ മാനേജിങ് ഡയറക്ടർ ഡോ. ഷീല ഫിലിപ്പോസ്, ഏവൻസ് ട്രാവൽ ആൻഡ് ടൂർസ് സി. ഇ. ഒ. നിൽഷാദ് നാസർ, ഹോളിഡേയ്സ് മാനേജർ അൻവർ സാദിഖ് എന്നിവർ ചടങ്ങിൽ വിശിഷ്ട അതിഥികളായി സംബന്ധിച്ചു.

ആർ.ജെ. അഷ്ടമിയായിരുന്നു പരിപാടിയുടെ അവതാരക. റേഡിയോ സുനോ പ്രോഗ്രാം ഹെഡ് ആർ.ജെ. അപ്പുണ്ണിയും ഡോ. അമാനുല്ല വടക്കാങ്ങരയും പരിപാടിക്ക് നേതൃത്വം നൽകി.

റേഡിയോ സുനോ നാലാം വാർഷികത്തോടനുബന്ധിച്ച് മീഡിയ പ്ളസും ഏവൻസ് ട്രാവൽ ആൻഡ് ടൂർസും സംയുക്തമായി സംഘടിപ്പിച്ച ഫ്ളൈ വിത് ആർ.ജെ.സിന്റെ വിശേഷങ്ങളുൾപ്പെടുത്തിയുള്ള യാത്ര വിവരണമാണിതെന്നും സൗജന്യ കോപ്പികൾക്ക് 44324853 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ഗ്രന്ഥകാരൻ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP