Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബന്ന ചേന്ദമംഗല്ലൂരിന് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ ആദരം

ബന്ന ചേന്ദമംഗല്ലൂരിന് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ ആദരം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : വിജയമന്ത്രങ്ങൾ, കഥാശ്വാസം തുടങ്ങിയ ശ്രദ്ധേയമായ മലയാളം പോഡ്കാസ്റ്റുകളിലൂടെ സഹൃദയ ശ്രദ്ധ നേടിയ അദ്ധ്യാപകനും കലാകാരനുമായ ബന്ന ചേന്ദമംഗല്ലൂരിനെ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ ആദരിച്ചു.

ഇന്ത്യൻ കൾചറൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐ.സി.സി. പ്രസിഡണ്ട് പി.എൻ ബാബുരാജൻ, അക്കോൺ ഹോൾഡിങ് ഗ്രൂപ്പ് ചെയർമാൻ ഡോ. ശുക്കൂർ കിനാലൂർ എന്നിവർ ബന്ന ചേന്ദമംഗല്ലൂരിന് യൂണിവേർസൽ റിക്കോർഡ് ഫോറത്തിന്റെ മെമന്റോയും ഷാളും സമ്മാനിച്ചു.

ഖത്തർ ഇന്ത്യൻ ഓതേർസ് ഫോറം പ്രസിഡണ്ട് ഡോ. കെ.സി. സാബു, റേഡിയോ മലയാളം സിഇഒ. അൻവർ ഹുസൈൻ, ഉണ്ണികൃഷ്ണൻ ചടയമംഗലം, കെയർ ആൻഡ് ക്യൂവർ ഗ്രൂപ്പ് ചെയർമാൻ ഇ.പി. അബ്ദുറഹിമാൻ, ഡോം ഖത്തർ പ്രസിഡന്റ് മശ്ഹൂദ് തിരുത്തിയാട്, കേരള ലോക സഭ അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി, ഐ.സി.സി. യൂത്ത് വിങ് അംഗം അബ്ദുല്ല പൊയിൽ, ക്യൂടെക് മാനേജിങ് ഡയറക്ടർ റഷീദ് അറക്കൽ, കലാകാരന്മാരായ ഇഖ്ബാൽ ചേറ്റുവ, ബാവ വടകര, റഫീഖ് ചെറുകാരി, ബന്ന ചേന്ദമംഗല്ലൂർ എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP