Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കെ. സുധാകരനെ സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയതിനെ ഇൻകാസ് അപലപിച്ചു

കെ. സുധാകരനെ സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയതിനെ ഇൻകാസ് അപലപിച്ചു

സ്വന്തം ലേഖകൻ

ത്തറിലെ ഒരു റേഡിയോ മാധ്യമത്തിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകൻ നിരന്തരമായി ഒരു പ്രത്യക രാഷ്ട്രീയ പാർട്ടിയിലെ നേതാക്കളെ സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിക്കുന്നതിനെ ഇൻകാസ് ഖത്തർ ശക്തമായി അപലപിച്ചു.തികച്ചും സാദാരണയായി സംഭവിച്ച ഒരു വിഷയത്തെ രാഷ്രീയ വൽക്കരിച്ചു സമൂഹത്തിലെ ഉന്നതരെ അപകീർത്തിപ്പെടുത്തി തനിക്ക് നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാക്കാനുള്ള ശ്രമമാണ് ഇവിടെ നടന്നത് .കേരളവും ഇന്ത്യയും ഇപ്പൊ ആയിരക്കണക്കിന് നീറുന്ന പ്രശനങ്ങളിലൂടെ കടന്നു പോയികൊണ്ടിരിക്കുമ്പോഴും അതിലൊന്നും പ്രതികരിക്കാതെ ഇത്തരം ചെറിയ കാര്യങ്ങൾ വളച്ചൊടിച്ചു രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിന്നെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം.

മാധ്യമ പ്രവർത്തകരുടെ രാഷ്ട്രീയ നിലപാടിൽ നല്ല ബോധ്യമുണ്ടായിരിക്കുമ്പോഴും , ഒരു കലാകാരൻ എന്ന നിലയിൽ അവരെ കണ്ടും പ്രോത്സാഹിപ്പിച്ചും ഖത്തറിലെ പൊതു സമൂഹം നൽകിയ കലവറയില്ലാത്ത പിന്തുണ മറന്നു കൊണ്ട് ചിലർ പെരുമാറുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല .

എം. പിമാരുടെ വിമാന യാത്രയുമായി ബന്ധപ്പെട്ട് പ്രോട്ടോകോൾ നിലവിലുണ്ട്.ഏതെങ്കിലും സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ട് എങ്കിൽ ആ സീറ്റ് എംപിമാർ ആവശ്യപ്പെട്ടാൽ നൽകണം എന്ന് കേന്ദ്രം മുഴുവൻ എയർലൈൻസുകൾക്കും കത്ത് നൽകിയതുമാണ്.ഒഴിഞ്ഞു കിടക്കുന്ന സീറ്റ് മറ്റൊരാൾക്ക് അനുവദിക്കുന്നതുകൊണ്ട് യാത്രക്കാർക്ക് ബുദ്ധിമുട്ടുമില്ല.ഈ പ്രോട്ടോകോൾ എയർലൈൻസ് ജീവനക്കാരന് അറിയില്ലെങ്കിൽ അത് അയാളുടെ ഭാഗത്തുള്ള തെറ്റാണ്.ഇതിനെ കുറിച്ച് ഒരു ധാരണയുമില്ലാതെയാണ് ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിച്ചു സമൂഹത്തിൽ തെറ്റിദ്ധാരണയായുണ്ടാക്കുന്നത്.

മുമ്പും സമാന സംഭവം ഉണ്ടായപ്പോൾ സമൂഹ മാധ്യമത്തിലൂടെ മാപ്പ് പറഞ്ഞ വ്യക്തി തന്നെയാണ് വീണ്ടും ഇത്തരം പോസ്റ്റുമായി വരുന്നത് .ന്യായമായ വിമർശനങ്ങളെ ഉൾകൊള്ളാനും തിരുത്താനും തയ്യാറാകുന്നവർക്കെതിരെയാണ് , വിമർശിക്കുന്നവരെ വെട്ടിക്കൊലപ്പെടുത്തി ഉന്മൂലലനം ചെയ്യുന്ന പ്രത്യയശാസ്ത്രത്തിന്റെ
പ്രചാരകർ രംഗത്തു വരുന്നത് എന്നതാണ് വിരോധാഭാസം.

ഇനിയും ഇത്തരത്തിൽ നേതാക്കളെ തേജോവധം ചെയ്യാനാണ് ഭാവമെങ്കിൽ ജനപത്യ മര്യാദയോടെ ഏതറ്റം വരെയും പോകുമെന്ന് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സമീർ ഏറാമല പറഞ്ഞു. സംഭവത്തിന്റെ ഗൗരവം സാമൂഹ്യ പ്രതിബന്ധതയുള്ള ഒരു മാധ്യമസ്ഥാപനം എന്ന നിലയിൽ അദ്ദേഹം ജോലിചെയ്യുന്ന സ്ഥാപനാധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും സമീർ ഏറാമല പറഞ്ഞു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP