Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളാ മെഡിക്കൽ എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷയിൽ റാങ്ക നേടിയ അംറീൻ സിക്കന്ദറിന് മീഡിയ പ്‌ളസിന്റെ ആദരം

കേരളാ മെഡിക്കൽ എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷയിൽ റാങ്ക നേടിയ അംറീൻ സിക്കന്ദറിന് മീഡിയ പ്‌ളസിന്റെ ആദരം

അഫ്‌സൽ കിളയിൽ

ദോഹ : കേരളാ മെഡിക്കൽ എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷയിൽ ആർക്കിടെക്റ്റ് വിഭാഗത്തിൽ രണ്ടാം റാങ്ക് നേടിയ ഖത്തറിലെ മലയാളി വിദ്യാർത്ഥിനി അംറീൻ സിക്കന്ദറിനെ മീഡിയ പ്‌ളസ് ആദരിച്ചു. മീഡിയ പ്‌ളസ് ഓഫീസിൽ നടന്ന ചടങ്ങിൽ സിഇഒ. ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണൽ പരമ്പരമായ വിജയമന്ത്രങ്ങൾ സമ്മാനിച്ചാണ് അംറീനെ ആദരിച്ചത്.

കിടമൽസരത്തിന്റെ ലോകത്ത് ജീവിക്കുമ്പോൾ മികച്ച പ്രകടനം കാഴ്ചവെക്കുകയെന്നത് പ്രധാനമാണെന്നും നിരന്തരമായ പരിശ്രമങ്ങളാണ് വിജയം സമ്മാനിക്കുകയെന്നും ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ജീവിതയാത്ര മനോഹരമാക്കുവാനും സമൂഹത്തിൽ തന്റെ നിയോഗം നിർവഹിക്കുവാനും അംറീന് എല്ലാവിധ ആശംസകളും അർപ്പിച്ചാണ് ചടങ്ങ് സമാപിച്ചത്.
അംറീന്റെ പിതാവ് സിക്കന്ദർ മാമു, മാതാവ് അനീസ, കുടുംബ സുഹൃത്ത് ഹുമൈറ, മീഡിയ പ്‌ളസ് ഓപറേഷൻസ് മാനേജർ റഷീദ പുളിക്കൽ എന്നിവരും അനുമോദന ചടങ്ങിൽ സംബന്ധിച്ചു.

ഫോട്ടോ. കേരളാ മെഡിക്കൽ എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷയിൽ ആർക്കിടെക്റ്റ് വിഭാഗത്തിൽ രണ്ടാം റാങ്ക് നേടിയ ഖത്തറിലെ മലയാളി വിദ്യാർത്ഥിനി അംറീൻ സിക്കന്ദറിന് മീഡിയ പ്‌ളസ് സിഇഒ. ഡോ. അമാനുല്ല വടക്കാങ്ങര വിജയമന്ത്രങ്ങൾ സമ്മാനിക്കുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP